പ്രധാനമന്ത്രി നവംബർ 28ന് കർണാടകയും ഗോവയും സന്ദർശിക്കും

November 27th, 12:04 pm

നവംബർ 28 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർണാടകയും ഗോവയും സന്ദർശിക്കും. രാവിലെ 11:30 ന് പ്രധാനമന്ത്രി കർണാടകയിലെ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠം സന്ദർശിക്കും. പിന്നീട്, ഗോവയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ​​ഉച്ചകഴിഞ്ഞ് 3:15 ന് ശ്രീ സംസ്താൻ ഗോകർൺ പാർതഗലി ജീവോത്തം മഠം സന്ദർശിക്കും. മഠത്തിന്റെ 550-ാം വാർഷികാഘോഷമായ 'സാർദ്ധ പഞ്ചശതമനോത്സവ' വേളയിലാണ് പ്രധാനമന്ത്രി മഠത്തിലെത്തുന്നത്.

‘വോക്കൽ ഫോർ ലോക്കൽ ’ – മാൻ കി ബാത്തിൽ, സ്വദേശി ഉൽപ്പന്നങ്ങളിലൂടെ അഭിമാനത്തോടെ ഉത്സവങ്ങൾ ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു

August 31st, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയ സുരക്ഷാ സേനയ്ക്കും പൗരന്മാർക്കും പ്രധാനമന്ത്രി മോദി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ കായിക മത്സരങ്ങൾ, സൗരോർജ്ജം, ‘ഓപ്പറേഷൻ പോളോ’, ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള വ്യാപനം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഉത്സവകാലത്ത് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെയും, ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി പൗരന്മാരെ ഓർമ്മിപ്പിച്ചു.

അതിശയകരവും താരതമ്യമില്ലാത്തതും സങ്കൽപ്പിക്കാനാവാത്തതും! മഹത്തായതും ദിവ്യവുമായ ദീപോത്സവത്തിന് അയോധ്യയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു : പ്രധാനമന്ത്രി

October 30th, 10:45 pm

മഹത്തായതും ദിവ്യവുമായ ദീപോത്സവം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ ജനങ്ങൾക്കും മുഴുവൻ രാജ്യത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളമായ അഭിനന്ദനങ്ങളും ഹൃദയംഗമമായ ആശംസകളും അറിയിച്ചു.

ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടുള്ള ഇന്ത്യൻ രാഷ്ട്രപതിയുടെ കത്തിന് പ്രധാനമന്ത്രി മറുപടി നൽകി

January 23rd, 06:54 pm

ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ കത്തിനുള്ള മറുപടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

രാമസേതു ആരംഭിക്കുന്ന സ്ഥലമായ അരിച്ചൽ മുനൈ പ്രധാനമന്ത്രി സന്ദർശിച്ചു

January 21st, 03:42 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാമസേതു ആരംഭിക്കുന്നയിടമായ അരിച്ചൽ മുനൈ സന്ദർശിച്ചു.

അയോധ്യ ദീപോത്സവത്തിന്റെ ഊർജത്തെ വണങ്ങി പ്രധാനമന്ത്രി

November 12th, 08:14 pm

അയോധ്യ ദീപോത്സവത്തിന്റെ ഊർജം രാജ്യത്ത് പുത്തൻ ഉണർവ് പകരുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പറയുകയുണ്ടായി. എല്ലാ രാജ്യങ്ങളിൽ ഉള്ളവരെയും ഭഗവാൻ ശ്രീരാമൻ അനുഗ്രഹിക്കട്ടെയെന്നും എല്ലാവർക്കും പ്രചോദനമായി ദീപോത്സവം മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു.