ശ്രീ ഹർമോഹൻ സിംഗ് യാദവിന്റെ പത്താം പുണ്യതിഥിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
July 25th, 04:31 pm
അന്തരിച്ച ഹർമോഹൻ സിംഗ് യാദവ് ജിയുടെ ചരമവാർഷികത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ പരിപാടിയിലേക്ക് എന്നെ ഇത്രയും സ്നേഹത്തോടെ ക്ഷണിച്ചതിന് സുഖ്‌റാം ജിയോട് ഞാൻ നന്ദിയുള്ളവനാണ്. മാത്രമല്ല, നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ ഈ പരിപാടിക്ക് കാൺപൂരിൽ വരണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എന്നാൽ ഇന്ന് അത് നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന് വലിയൊരു അവസരമാണ്. ഇന്ന് നമ്മുടെ പുതിയ രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരു വനിതാ രാഷ്ട്രപതി രാജ്യത്തെ നയിക്കാൻ പോകുന്നു. നമ്മുടെ ജനാധിപത്യത്തിന്റെയും എല്ലാവരേയും ഉൾക്കൊള്ളുന്ന ശക്തിയുടെയും ജീവിക്കുന്ന ഉദാഹരണമാണിത്. ഈ അവസരത്തിൽ ഇന്ന് ഡൽഹിയിൽ വിവിധ സുപ്രധാന പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ഭരണഘടനാപരമായ ബാധ്യതകൾക്കായി ഡൽഹിയിലെ എന്റെ സാന്നിധ്യം തികച്ചും സ്വാഭാവികവും ആവശ്യവുമാണ്. അതിനാൽ, വീഡിയോ കോൺഫറൻസിംഗിലൂടെ ഞാൻ ഇന്ന് നിങ്ങളോടൊപ്പം ചേരുന്നു.ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
July 25th, 04:30 pm
ശ്രീ ഹര്‍മോഹന്‍ സിങ് യാദവിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധനചെയ്തു. മുന്‍ എംപിയും എംഎല്‍സിയും എംഎല്‍എയും ശൗര്യചക്ര പുരസ്കാരജേതാവും യാദവസമുദായത്തിന്റെ നേതാവുമായിരുന്നു അന്തരിച്ച ശ്രീ ഹര്‍മോഹന്‍ സിങ് യാദവ്.ഹർമോഹൻ സിംഗ് യാദവിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ പ്രധാനമന്ത്രി ജൂലൈ 25 ന് അഭിസംബോധന ചെയ്യും
July 24th, 02:55 pm
അന്തരിച്ച ശ്രീ ഹർമോഹൻ സിംഗ് യാദവിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ഒരു പരിപാടിയെ 2022 ജൂലൈ 25 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.