വികസിത ഭാരത്' എന്ന പ്രതിജ്ഞ തീർച്ചയായും നിറവേറ്റപ്പെടും: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

December 28th, 11:30 am

വർഷത്തെ അവസാന മൻ കി ബാത്ത് എപ്പിസോഡിൽ, 2025 ൽ ഇന്ത്യ ദേശീയ സുരക്ഷ, കായികം, ശാസ്ത്ര പരീക്ഷണശാലകൾ, ആഗോള വേദികൾ എന്നിവയിൽ അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 2026 ൽ പുതിയ പ്രതിജ്ഞകളുമായി രാജ്യം മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വികസിത ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്, ക്വിസ് മത്സരം, സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2025, ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് തുടങ്ങിയ യുവജന കേന്ദ്രീകൃത സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിന്റെ 550-ാം വാർഷികാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള വിവർത്തനം

November 28th, 03:35 pm

ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിന്റെ 24-ാമത് മഹന്ത് ശ്രീമദ് വിദ്യാധീഷ് തീർത്ഥ സ്വാമിജി, ബഹുമാനപ്പെട്ട ഗവർണർ ശ്രീ അശോക് ഗജപതി രാജു ജി, ജനപ്രിയ മുഖ്യമന്ത്രി സഹോദരൻ പ്രമോദ് സാവന്ത് ജി, ഗണിത സമിതി ചെയർമാൻ ശ്രീ ശ്രീനിവാസ് ഡെംപോ ജി, വൈസ് പ്രസിഡന്റ് ശ്രീ ആർ.ആർ. കാമത് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ശ്രീപദ് നായിക് ജി, ദിഗംബർ കാമത് ജി, മറ്റ് എല്ലാ വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,

ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷിക ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര അഭിസംബോധന ചെയ്തു.

November 28th, 03:30 pm

ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷിക ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ പുണ്യവേളയിൽ തൻ്റെ മനസ്സ് അഗാധമായ ശാന്തിയിൽ നിറഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സന്യാസിമാരുടെ സാന്നിധ്യത്തിൽ ഇരിക്കുന്നത് തന്നെ ആത്മീയ അനുഭവമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇവിടെ എത്തിച്ചേർന്നിട്ടുള്ള വലിയൊരു കൂട്ടം ഭക്തജനങ്ങൾ ഈ മഠത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവശക്തിയെ കൂടുതൽ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇന്നത്തെ ഈ ചടങ്ങിൽ ജനങ്ങൾക്കിടയിൽ സന്നിഹിതനാകാൻ കഴിഞ്ഞത് താൻ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ വരുന്നതിനുമുമ്പ് രാമ ക്ഷേത്രവും വീർ വിത്തൽ ക്ഷേത്രവും സന്ദർശിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. അവിടത്തെ ശാന്തതയും അന്തരീക്ഷവും ഈ ചടങ്ങിൻ്റെ ആത്മീയ ചൈതന്യത്തെ കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടന്ന ലക്ഷകണ്ഠ ഗീതാപാരായണ പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

November 28th, 11:45 am

ഞാൻ തുടങ്ങുന്നതിനു മുൻപ്, ചില കുട്ടികൾ അവരുടെ ചിത്രങ്ങൾ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ദയവായി എസ്‌പി‌ജിയെയും ലോക്കൽ പോലീസിനെയും അവ ശേഖരിക്കാൻ സഹായിക്കുക. നിങ്ങളുടെ വിലാസം പിന്നിൽ എഴുതിയാൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് ഒരു നന്ദി കത്ത് അയയ്ക്കും. ആരുടെ കൈയ്യിൽ അവ ഉണ്ടെങ്കിലും , ദയവായി അത് അവർക്ക് നൽകുക; അവർ അത് ശേഖരിക്കും, നിങ്ങൾക്ക് വിശ്രമിക്കാം. ഈ കുട്ടികൾ വളരെ കഠിനാധ്വാനം ചെയ്താണ് ഇത് ഇവിടെ കൊണ്ടുവന്നത് , എങ്ങാനും ഞാൻ അവരോട് അനീതി കാണിച്ചാൽ അത് എന്നെ വേദനിപ്പിക്കും .

കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ നടക്കുന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

November 28th, 11:30 am

കർണാടകയിൽ ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠത്തിൽ ഇന്ന് നടന്ന ലക്ഷ കണ്ഠ ഗീതാപാരായണ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണന്റെ ദിവ്യ ദർശനത്തിന്റെ സംതൃപ്തി, ശ്രീമദ് ഭഗവദ്ഗീതയിലെ മന്ത്രങ്ങളുടെ ആത്മീയ അനുഭവം, നിരവധി ആദരണീയരായ സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും സാന്നിധ്യം എന്നിവ തനിക്ക് ഒരു പരമഭാഗ്യമാണെന്ന് ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എണ്ണമറ്റ അനുഗ്രഹങ്ങൾ നേടുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

November 25th, 10:20 am

ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ ജി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഏറ്റവും ആദരണീയയായ സർസംഘചാലക്, ഡോ. മോഹൻ ഭഗവത് ജി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രസിഡന്റ്, ബഹുമാന്യനായ മഹന്ത് നൃത്യ ഗോപാൽ ദാസ് ജി, ബഹുമാന്യനായ സന്യാസി സമൂഹം, ഇവിടെ സന്നിഹിതരായ എല്ലാ ഭക്തരും, ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുന്ന രാജ്യത്തുനിന്നും ലോകത്തുനിന്നുമുള്ള കോടിക്കണക്കിന് രാമഭക്തരേ, സ്ത്രീകളേ, മാന്യരേ!

അയോധ്യയിൽ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ധ്വജാരോഹണ ഉത്സവത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

November 25th, 10:13 am

ഇന്ന് അയോധ്യ നഗരം ഇന്ത്യയുടെ സാംസ്കാരിക ബോധത്തിൻ്റെ മറ്റൊരു ഉന്നതിക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യ മുഴുവനും ലോകം മുഴുവനും ശ്രീരാമ ഭഗവാൻ്റെ ചൈതന്യം നിറഞ്ഞിരിക്കുന്നു, ശ്രീ മോദി പറഞ്ഞു. ഓരോ രാമഭക്തൻ്റെയും ഹൃദയത്തിൽ സവിശേഷമായ സംതൃപ്തിയും അളവറ്റ നന്ദിയും അതിരറ്റ അതീന്ദ്രിയ ആനന്ദവും നിറയുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുകൾ ഉണങ്ങുകയാണെന്നും നൂറ്റാണ്ടുകളുടെ വേദന അവസാനിക്കുകയാണെന്നും നൂറ്റാണ്ടുകളുടെ ദൃഢനിശ്ചയം ഇന്ന് പൂർത്തീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. 500 വർഷം ജ്വലിച്ചുനിന്ന ഒരു യജ്ഞത്തിൻ്റെ പരിസമാപ്തിയാണിതെന്ന് അദ്ദേഹം പ്രഖ്യാപിച്ചു; വിശ്വാസത്തിൽ ഒരിക്കലും ഇളക്കം തട്ടാത്ത, ഒരു നിമിഷം പോലും ഭക്തിയിൽ ഭംഗം വരാത്ത ഒരു യജ്ഞം. ഇന്ന് ശ്രീരാമ ഭഗവാൻ്റെ ശ്രീകോവിലിന്റെ അനന്തമായ ഊർജ്ജവും ശ്രീരാമ കുടുംബത്തിൻ്റെ ദിവ്യ തേജസ്സും ഏറ്റവും ദിവ്യവും മഹത്തായതുമായ ക്ഷേത്രത്തിൽ ഈ ധർമ്മധ്വജ രൂപത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അടിവരയിട്ടു.

നവംബർ 25-ന് പ്രധാനമന്ത്രി അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും

November 24th, 12:01 pm

രാജ്യത്തിൻ്റെ സാമൂഹിക-സാംസ്കാരിക-ആത്മീയ മണ്ഡലത്തിലെ ഒരു സുപ്രധാന മുഹൂർത്തം അടയാളപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 25-ന് ഉത്തർപ്രദേശിലെ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രം സന്ദർശിക്കും.

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ശ്രീരാമജന്മഭൂമി ക്ഷേത്രസന്ദർശനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു

September 06th, 08:28 pm

അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ടോബ്‌ഗേയും ഭാര്യയും പ്രാർത്ഥിക്കുന്നതു കാണാനായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. ശ്രീരാമആദർശങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു ജനങ്ങൾക്കു കരുത്തും പ്രചോദനവും നൽകുന്നു - ശ്രീ മോദി പറഞ്ഞു.

അയോധ്യയിലെ ജനങ്ങളുടെ ഹൃദയം പ്രഭു ശ്രീരാമനോളം വലുതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

May 05th, 07:45 pm

അയോധ്യയിലെ രാമജന്മഭൂമി തീർത്ഥക്ഷേത്രത്തിൽ പ്രഭു ശ്രീരാമനോട് പ്രാർത്ഥിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഐതിഹാസിക നഗരത്തിൽ ഗംഭീരമായ റോഡ്ഷോ നടത്തി. “അയോധ്യയിലെ ജനങ്ങളുടെ ഹൃദയം പ്രഭു ശ്രീരാമനോളം വലുതാണ്,” പ്രധാനമന്ത്രി മോദി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.

ശ്രീരാമക്ഷേത്ര സ്‌പെഷ്യല്‍ സ്റ്റാംപും പുസ്തകവും പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം

January 18th, 02:10 pm

ഇന്ന്, ശ്രീരാമമന്ദിറിന്റെ പ്രതിഷ്ഠാ (പ്രാണപ്രതിഷ്ഠ) ചടങ്ങുമായി ബന്ധപ്പെട്ട മറ്റൊരു ശ്രദ്ധേയമായ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതിലൂടെ ഞാന്‍ ആദരിക്കപ്പെട്ടിരിക്കുകയാണ്. ലോകത്താകമാനംനിന്നായി ഭഗവാന്‍ ശ്രീരാമനും സമര്‍പ്പിക്കപ്പെട്ട തപാല്‍ സ്റ്റാംപുകളഉടെ ആല്‍ബത്തിനൊപ്പം ശ്രീരാമ ജന്‍മഭൂമി ക്ഷേത്രത്തിനു സമര്‍പ്പിച്ച ആറു പ്രത്യേക തപാല്‍സ്റ്റാംപുകള്‍ പ്രകാശിപ്പിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്തും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും എല്ലാ പൗരന്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു.

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

January 18th, 02:00 pm

ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന് സ്മരണാർത്ഥം സമര്‍പ്പിച്ച ആറ് പ്രത്യേക തപാല്‍ സ്റ്റാമ്പുകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രകാശനം ചെയ്തു. കൂടാതെ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നേരത്തെ പുറത്തിറക്കിയ ശ്രീരാമനുമായി ബന്ധപ്പെട്ട സമാനമായ സ്റ്റാമ്പുകള്‍ അടങ്ങിയ ആല്‍ബവും പുറത്തിറക്കി. ഭാരതത്തിലും വിദേശത്തുമുള്ള എല്ലാ ശ്രീരാമ ഭക്തരെയും അദ്ദേഹം ഈ അവസരത്തില്‍ അഭിനന്ദിച്ചു.

രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ ഭാരവാഹികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

October 25th, 08:18 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് (പ്രാണപ്രതിഷ്ഠ) ശ്രീ മോദിയെ അവര്‍ ക്ഷണിച്ചു.

ഹർ ഘർ തിരംഗ പ്രസ്ഥാനത്തോടുള്ള ആവേശത്തിന്റെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു :

August 14th, 02:34 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള ഹർ ഘർ തിരംഗ പ്രസ്ഥാനത്തിന്റെ വിവിധ സന്ദർഭങ്ങൾ പങ്കുവെച്ചു.

For Rajmata Scindia, public service was above everything else: PM Modi

October 12th, 11:01 am

PM Modi recalled the legacy of Rajmata Vijaya Raje Scindia on her birth centenary while releasing a commemorative coin of Rs 100 in her honour. Rajmata Scindia dedicated her life to the poor. She proved that for people's representatives not 'Raj Satta' but 'Jan Seva' is important, said PM Modi.

രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 രൂപയുടെ സ്മരണികാ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

October 12th, 11:00 am

രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, അവരുടെ സ്മരണാര്‍ത്ഥം 100 രൂപയുടെ പ്രത്യേക നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോകോണ്‍ഫന്‍സിലൂടെ പുറത്തിറക്കി. രാജ്മാതയുടെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

Ram Temple will unify the entire nation, says PM Modi in Ayodhya

August 05th, 01:21 pm

Prime Minister Narendra Modi said the process of construction of Ram Temple will unify the entire nation. He said the historic moment is a proof of the resolve of crores of devotees of Ram.

In Ayodhya, PM Modi remembers untiring efforts of everyone associated with Ram Mandir movement

August 05th, 01:18 pm

After the Bhoomi Pujan of the Ram Janmabhoomi Temple in Ayodhya, PM Narendra Modi remembered the sacrifices and untiring efforts of each and everyone associated with the Ram Mandir movement. He bowed to them and remarked, “This day is a symbol of their resolve, their sacrifices and determination. During the Ram Mandir movement, there was dedication, there were challenges but also there was resolution.”

പ്രധാനമന്ത്രി നാളെ ‘ശ്രീരാമ ജന്മഭൂമി ക്ഷേത്രം’ തറക്കല്ലിടല്‍ പൊതു പരിപാടിയില്‍ പങ്കെടുക്കും

August 04th, 07:07 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ അയോധ്യയില്‍ ‘ശ്രീരാമ ജന്മഭൂമി ക്ഷേത്രം’ തറക്കല്ലിടല്‍ പൊതു പരിപാടിയില്‍ പങ്കെടുക്കും.