2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെയുള്ള കാലയളവിലെ ചെറുകിട ജലവൈദ്യുത (SHP) വികസന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
March 18th, 04:12 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, 2026-27 മുതൽ 2030-31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേക്കുള്ള 'ചെറുകിട ജലവൈദ്യുത (SHP) വികസന പദ്ധതി'ക്ക് അംഗീകാരം നൽകി. ഏകദേശം 1500 മെഗാവാട്ട് ശേഷിയുള്ള ചെറു ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കുന്നതിനായി 2584.60 കോടി രൂപയുടെ സാമ്പത്തിക വിഹിതമാണ് അനുവദിച്ചിരിക്കുന്നത്.