റോസ്‌ഗാർ മേളയോടനുബന്ധിച്ച് ഉദ്യോഗാർത്ഥികൾക്കുള്ള നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നതിനിടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
May 23rd, 11:15 am
ഈ നിലയിൽ എത്തിച്ചേരുന്നതിനായി നിങ്ങൾ ദീർഘനാളത്തെ തയ്യാറെടുപ്പുകളിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോയിട്ടുണ്ടാകും. ഈ നേട്ടത്തിന് നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. നിങ്ങളെ ഇവിടെ വരെ എത്തിക്കുന്നതിൽ നിങ്ങളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും പങ്ക് വളരെ വലുതാണ്. എന്നാൽ കുടുംബം മാത്രമല്ല, നമ്മളെ ഇവിടെ എത്തിക്കുന്നതിൽ സമൂഹത്തിനും വലിയൊരു പങ്കുണ്ട്. നമ്മൾ ഇവിടെ എത്തിപ്പെടുന്നത് നമ്മളാൽ മാത്രമോ, നമ്മുടെ കുടുംബത്താൽ മാത്രമോ അല്ല; ഈ വിശാലമായ രാജ്യത്തിലെ 140 കോടി ജനങ്ങളുടെ സംഭാവനകൾക്കും ഇതിൽ വലിയ പ്രാധാന്യമുണ്ട്.അതുകൊണ്ട്, നമ്മുടെ ഉത്തരവാദിത്തം നമ്മളോടും നമ്മുടെ കുടുംബത്തോടും മാത്രമല്ല, അതോടൊപ്പം തന്നെ ഈ സമൂഹത്തോടും കൂടിയാണ്. ഈ ചുമതലകളെല്ലാം ഭംഗിയായി നിർവഹിക്കാൻ നിങ്ങൾ സ്വയം കൂടുതൽ പ്രാപ്തരാക്കുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തൊഴിൽ മേളയിലൂടെ പുതുതായി നിയമിതരായ 51,000-ത്തിലധികം യുവാക്കൾക്ക് നിയമന പത്രങ്ങൾ വിതരണംചെയ്തു
May 23rd, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 11 മണിക്ക് നടന്ന 19-ാമത് തൊഴിൽ മേളയിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ യുവാക്കൾക്ക് വീഡിയോ കോൺഫറൻസിംഗിലൂടെ 51,000-ത്തിലധികം നിയമന പത്രങ്ങൾ വിതരണം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത അദ്ദേഹം, രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യുവാക്കൾക്ക് ഇന്ന് സവിശേഷവും സുപ്രധാനവുമായ ദിനമാണെന്ന് വിശേഷിപ്പിച്ചു. ഗവണ്മെന്റ് സർവീസിലേക്ക് പുതുതായി പ്രവേശിച്ചവരെ സ്വാഗതം ചെയ്ത അദ്ദേഹം റെയിൽവേ, ബാങ്കിംഗ്, പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ ഇന്ത്യയുടെ വികസനത്തിന് അവർക്ക് നൽകാൻ കഴിയുന്ന സംഭാവനകളെ എടുത്തുപറഞ്ഞു. വരുംവർഷങ്ങളിൽ, വികസിത ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ നിങ്ങളെല്ലാവരും നിർണായക പങ്ക് വഹിക്കും - ശ്രീ മോദി പറഞ്ഞു.ഇറ്റാലിയൻ പ്രധാനമന്ത്രിയോടൊപ്പമുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
May 20th, 05:00 pm
ഏകദേശം കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ പ്രധാനമന്ത്രി മെലോനിയെ കാണാൻ എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള അടുത്ത സഹകരണത്തെയും പരസ്പര ധാരണയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. അവരുടെ നേതൃത്വത്തിന് കീഴിൽ നമ്മുടെ ബന്ധങ്ങൾക്ക് ഒരു പുതിയ ചാലകശക്തിയും പുതിയ ദിശയും പുതുക്കിയ ആത്മവിശ്വാസവും കൈവന്നിരിക്കുന്നു. നമ്മൾ തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന വേളയിൽ നമ്മൾ ഒരു സവിശേഷ തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിക്കുന്നുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്.നോർവേ-ഇന്ത്യ ബിസിനസ് ആൻഡ് റിസർച്ച് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
May 18th, 11:49 pm
ഇന്ന് നോർവേയിലെയും ഇന്ത്യയിലെയും ബിസിനസ്സ്, ഗവേഷണ സമൂഹങ്ങൾക്കിടയിൽ ഇവിടെയുണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പങ്കെടുക്കുന്നവരിൽ ചിലരുടെ വാക്കുകൾ കേൾക്കാൻ അവസരം ലഭിച്ചു, അവരെ കേൾക്കുന്നത് നമ്മുടെ പങ്കാളിത്തത്തിന്റെ അടിത്തറ വളരെ ശക്തമാണെന്ന ആത്മവിശ്വാസം നൽകുന്നു.ഇന്ത്യ-നോർവേ ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി
May 18th, 08:50 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഓസ്‍ലോയിൽ വെച്ച് നടന്ന ഇന്ത്യ-നോർവേ ബിസിനസ് ആന്റ് റിസർച്ച് ഉച്ചകോടിയിൽ പങ്കെടുത്തു. കിരീടാവകാശി ഹോക്കൂണും നോർവേ പ്രധാനമന്ത്രി യൂനാസ് ഗാർ സ്റ്ററും ഉച്ചകോടിയിൽ പങ്കെടുത്തു.സുസ്ഥിരതാ മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ - റിപ്പബ്ലിക് ഓഫ് കൊറിയ സംയുക്ത പ്രസ്താവന
April 20th, 10:55 pm
കാലാവസ്ഥാ വ്യതിയാനം, സമുദ്ര സംബന്ധിയായ വിഷയങ്ങൾ, ആർട്ടിക് വിഷയങ്ങൾ എന്നിവയിലെ പ്രായോഗിക സഹകരണത്തിലൂടെ ആഗോള സുസ്ഥിരതാ വെല്ലുവിളികളെ നേരിടുന്നതിനുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ റിപ്പബ്ലിക് ഓഫ് ഇന്ത്യയും റിപ്പബ്ലിക് ഓഫ് കൊറിയയും (ഇനിമുതൽ ഇരുപക്ഷവും എന്ന് പരാമർശിക്കുന്നു) സമ്മതിച്ചു.ભારત-ROK સ્પેશિયલ સ્ટ્રેટેજિક પાર્ટનરશિપ માટે સંયુક્ત વ્યૂહાત્મક વિઝન
April 20th, 10:53 pm
પ્રધાનમંત્રી શ્રી નરેન્દ્ર મોદીના આમંત્રણ પર, રિપબ્લિક ઓફ કોરિયા (ROK) ના રાષ્ટ્રપતિ મહામહિમ લી જે મ્યુંગે 19 થી 21 એપ્રિલ 2026 દરમિયાન ભારતની સત્તાવાર મુલાકાત લીધી હતી, જે કોઈ કોરિયન રાષ્ટ્રપતિ દ્વારા પદ સંભાળ્યા પછી ભારતની સૌથી વહેલી મુલાકાત છે. રાષ્ટ્રપતિ લી જે મ્યુંગની સાથે મંત્રીઓ, વરિષ્ઠ અધિકારીઓ અને કોરિયન કંપનીઓના અગ્રણી CEOs સહિતનું ઉચ્ચ સ્તરીય પ્રતિનિધિમંડળ આવ્યું હતું.