പ്രധാനമന്ത്രി ജപ്പാനിൽ മിയാഗി പ്രവിശ്യയിലെ സെൻഡായിയിലെ സെമികണ്ടക്ടർ കേന്ദ്രം സന്ദർശിച്ചു
August 30th, 11:52 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയും ഇന്നു മിയാഗി പ്രവിശ്യയിലെ സെൻഡായി സന്ദർശിച്ചു. സെൻഡായിയിൽ, സെമികണ്ടക്ടർ മേഖലയിലെ പ്രമുഖ ജപ്പാൻ കമ്പനിയായ ടോക്കിയോ ഇലക്ട്രോൺ മിയാഗി ലിമിറ്റഡ് (TEL മിയാഗി) ഇരുനേതാക്കളും സന്ദർശിച്ചു. ആഗോള സെമികണ്ടക്ടർ മൂല്യശൃംഖലയിൽ TEL ന്റെ പങ്ക്, വിപുലമായ ഉൽപ്പാദനശേഷി, ഇന്ത്യയുമായുള്ള നിലവിലുള്ളതും ആസൂത്രിതവുമായ സഹകരണം എന്നിവയെക്കുറിച്ചു പ്രധാനമന്ത്രിയെ ധരിപ്പിച്ചു. സെമികണ്ടക്ടർ വിതരണശൃംഖല, ഉൽപ്പാദനം, പരീക്ഷണം എന്നീ മേഖലകളിൽ സഹകരണം സ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന അവസരങ്ങളെക്കുറിച്ചു ഫാക്ടറിസന്ദർശനം നേതാക്കൾക്കു പ്രായോഗിക ധാരണ നൽകി.ജപ്പാനിലെ പ്രാദേശിക ഗവണ്മെന്റിലെ ഗവർണർമാരുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം
August 30th, 08:00 am
ഈ മുറിയിൽ എനിക്കു സൈതാമയുടെ വേഗതയും, മിയാഗിയുടെ പ്രതിരോധശേഷിയും, ഫുകുവോക്കയുടെ ഊർജസ്വലതയും, നാരയുടെ പൈതൃകവും അനുഭവിക്കാനാകുന്നു. നിങ്ങളിലേവരിലും കുമാമോട്ടോയുടെ ഊഷ്മളതയും, നാഗാനോയുടെ പുതുമയും, ഷിസുവോക്കയുടെ സൗന്ദര്യവും, നാഗസാക്കിയുടെ സ്പന്ദനവുമുണ്ട്. ഫ്യുജി പർവതത്തിന്റെ ശക്തിയും സാകുറയുടെ ചൈതന്യവും നിങ്ങളേവരും ഉൾക്കൊള്ളുന്നു. നിങ്ങൾ ഒത്തുചേർന്നു ജപ്പാനെ അനശ്വരമാക്കുന്നു.15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടി സംയുക്ത പ്രസ്താവന: നമ്മുടെ വരുംതലമുറയുടെ സുരക്ഷയ്ക്കും സമൃദ്ധിക്കുമായുള്ള പങ്കാളിത്തം
August 29th, 07:06 pm
ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗെരുവിന്റെ ക്ഷണമനസുരിച്ച്, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിക്കായി 2025 ഓഗസ്റ്റ് 29നും 30നും ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2025 ഓഗസ്റ്റ് 29-ന് വൈകുന്നേരം പ്രധാനമന്ത്രിയുടെ ഓഫീസിൽ (കാന്റേ) പ്രധാനമന്ത്രി മോദിയെ ജപ്പാൻ പ്രധാനമന്ത്രി ഇഷിബ സ്വീകരിച്ച്, ഔപചാരിക ഗാർഡ് ഓഫ് നൽകി ആദരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിൽ നാഗരിക ബന്ധങ്ങൾ, പൊതുവായ മൂല്യങ്ങളും താൽപ്പര്യങ്ങളും, തന്ത്രപരമായ പൊതുവീക്ഷണം, പരസ്പര ബഹുമാനം എന്നിവയിൽ വേരൂന്നിയുള്ള ദീർഘകാല സൗഹൃദം അനുസ്മരിച്ച ഇരുപ്രധാനമന്ത്രിമാരും പ്രതിനിധിതല ചർച്ചകൾ നടത്തി. കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-ജപ്പാൻ പങ്കാളിത്തം കൈവരിച്ച സുപ്രധാന മുന്നേറ്റങ്ങളെ ഇരുപ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. വരുംദശകങ്ങളിൽ പരസ്പരസുരക്ഷയും സമൃദ്ധിയും കൈവരിക്കുന്നതിനായി തന്ത്രപരവും ഭാവിസജ്ജവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചു ക്രിയാത്മക ചർച്ച നടത്തി.ജപ്പാൻ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രക്കുറിപ്പിന്റെ മലയാളം പരിഭാഷ
August 29th, 03:59 pm
ഇന്ന്, നമ്മുടെ തന്ത്രപരവും ആഗോളവുമായ പങ്കാളിത്തത്തിൽ പുതിയതും സുവർണ്ണവുമായ ഒരു അധ്യായത്തിന് നാം ശക്തമായ അടിത്തറ പാകിയിരിക്കുന്നു. അടുത്ത ദശകത്തിലേക്കുള്ള ഒരു റോഡ്മാപ്പ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. നിക്ഷേപം, നവീകരണം, സാമ്പത്തിക സുരക്ഷ, പരിസ്ഥിതി, സാങ്കേതികവിദ്യ, ആരോഗ്യം, മൊബിലിറ്റി, ജനങ്ങൾ തമ്മിലുള്ള ബന്ധം, രാജ്യത്തെ സംസ്ഥാനങ്ങളുമായോ അതിനു താഴെ മറ്റ് ഭരണതലങ്ങളുമായോ ഉള്ള സഹകരണം എന്നിവയിൽ ഞങ്ങളുടെ ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ, ജപ്പാനിൽ നിന്ന് 10 ട്രില്യൺ യെൻ നിക്ഷേപം ഞങ്ങൾ ലക്ഷ്യമിടുന്നു. ഇരു രാജ്യങ്ങളിലെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും ബന്ധിപ്പിക്കുന്നതിലും ഞങ്ങൾ പ്രത്യേക ശ്രദ്ധ നൽകും.ഇന്ത്യ - ജപ്പാൻ സാമ്പത്തിക ഫോറത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 29th, 11:20 am
നിങ്ങളിൽ പലരെയും എനിക്ക് വ്യക്തിപരമായി അറിയാം. ഗുജറാത്തിലായിരുന്നപ്പോഴോ ഡൽഹിയിലേക്ക് മാറിയതിനു ശേഷമോ ആകട്ടെ, നിങ്ങളിൽ പലരുമായും എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ന് നിങ്ങളെയെല്ലാം കാണാൻ അവസരം ലഭിച്ചതിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു.ഇന്ത്യ - ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
August 29th, 11:02 am
2025 ഓഗസ്റ്റ് 29-ന് ടോക്കിയോയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ആൻഡ് കെയ്ഡൻറെൻ [ജപ്പാൻ ബിസിനസ് ഫെഡറേഷൻ] സംഘടിപ്പിച്ച ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ശ്രീ ഷിഗെരു ഇഷിബയും പങ്കെടുത്തു. ഇന്ത്യ-ജപ്പാൻ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന്റെ സിഇഒമാർ ഉൾപ്പെടെ ഇന്ത്യയിലെയും ജപ്പാനിലെയും പ്രമുഖ വ്യവസായ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.പ്രധാനമന്ത്രി മോദി ജപ്പാനിലെ ടോക്കിയോയിൽ എത്തി
August 29th, 06:43 am
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ജപ്പാനിൽ എത്തി. ജപ്പാനിൽ, പ്രധാനമന്ത്രി പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം പ്രധാനമന്ത്രി മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയും അവലോകനം ചെയ്യുകയും പ്രധാനപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യും.ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്രതിരിക്കുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന
August 28th, 08:40 pm
പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ ക്ഷണപ്രകാരം പതിനഞ്ചാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞാൻ ജപ്പാനിലേക്ക് യാത്ര തിരിക്കുന്നു.പ്രധാനമന്ത്രിയുടെ ജപ്പാൻ, ചൈന സന്ദർശനം
August 22nd, 06:15 pm
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി 2025 ഓഗസ്റ്റ് 29–30 വരെ ജപ്പാൻ സന്ദർശിക്കും, 2025 ഓഗസ്റ്റ് 31–സെപ്റ്റംബർ 1 വരെ ചൈന സന്ദർശിക്കും. ജപ്പാനിലെ 15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി ചർച്ച നടത്തുകയും ചെയ്യും. ചൈനയിൽ, ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.ജി7 ഉച്ചകോടിയ്ക്കിടെ ജപ്പാൻ പ്രധാനമന്ത്രിയുമായി സംവദിച്ച് പ്രധാനമന്ത്രി
June 18th, 03:00 pm
2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി ചർച്ച നടത്തി. വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യയും ജപ്പാനും പ്രതിജ്ഞാബദ്ധരാണെന്ന് നേതാക്കൾ പ്രസ്താവിച്ചു.ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം ശക്തമായി അപലപിക്കുന്നു
April 24th, 03:29 pm
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ നിരപരാധികളുടെ ജീവൻ നഷ്ടപെട്ട സംഭവത്തിൽ ലോക നേതാക്കളിൽ നിന്ന് ശക്തമായ ഐക്യദാർഢ്യം ലഭിച്ചിട്ടുണ്ട്. ആഗോള പിന്തുണയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, ഭീകരരെയും, അവരെ പിന്തുണയ്ക്കുന്നവരെയും ഭൂമിയുടെ ഏത് അറ്റം വരെ ഇന്ത്യ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു.