ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കുവൈറ്റ് ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള (ഡിസംബര്‍ 21-22, 2024) സംയുക്ത പ്രസ്താവന

December 22nd, 07:46 pm

കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബര്‍ 21-22 തീയതികളില്‍ കുവൈറ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കുവൈത്ത് സന്ദര്‍ശനമായിരുന്നു ഇത്. 2024 ഡിസംബര്‍ 21 ന് കുവൈറ്റില്‍ നടന്ന 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി കുവൈറ്റ് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

December 22nd, 05:32 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് കുവൈറ്റ് കിരീടാവകാശി ഷേക്ക് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. 2024 സെപ്റ്റംബറിൽ യുഎൻജിഎ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കിരീടാവകാശിയുമായി അടുത്തിടെ നടത്തിയ കൂടിക്കാഴ്ച പ്രധാനമന്ത്രി സ്നേഹപൂർവം അനുസ്മരിച്ചു.

കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ സബയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

December 08th, 10:48 am

കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായ ഷെയ്ഖ് സബ അൽ ഖാലിദ് അൽ ഹമദ് അൽ സബയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.