ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കുവൈറ്റ് ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള (ഡിസംബര്‍ 21-22, 2024) സംയുക്ത പ്രസ്താവന

December 22nd, 07:46 pm

കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബര്‍ 21-22 തീയതികളില്‍ കുവൈറ്റില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. അദ്ദേഹത്തിന്റെ ആദ്യ കുവൈത്ത് സന്ദര്‍ശനമായിരുന്നു ഇത്. 2024 ഡിസംബര്‍ 21 ന് കുവൈറ്റില്‍ നടന്ന 26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

പ്രധാനമന്ത്രി കുവൈറ്റ് അമീറുമായി കൂടിക്കാഴ്ച നടത്തി

December 22nd, 05:08 pm

ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ചരിത്രപരവും സൗഹൃദപരവുമായ ബന്ധം അനുസ്മരിച്ച നേതാക്കൾ, ഉഭയകക്ഷിസഹകരണം കൂടുതൽ വിപുലീകരിക്കാനും ആഴത്തിലാക്കാനുമുള്ള പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഈ സാഹചര്യത്തിൽ, ഉഭയകക്ഷി ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്താൻ നേതാക്കൾ ധാരണയായി.

കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രിക്കു സമ്മാനിച്ചു

December 22nd, 04:37 pm

കുവൈറ്റിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഓർഡർ ഓഫ് മുബാറക് അൽ കബീർ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സമ്മാനിച്ചു. കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹും ചടങ്ങിൽ പങ്കെടുത്തു.

കുവൈറ്റ് അമീറിന്റെ വിശിഷ്ടാതിഥിയായി അറേബ്യൻ ഗൾഫ് കപ്പിൽ പ്രധാനമന്ത്രി പങ്കെടുത്തു

December 21st, 10:24 pm

കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കുവൈറ്റിൽ നടന്ന 26-ാമത് അറേബ്യൻ ഗൾഫ് കപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ ‘വ‌ിശിഷ്ടാതിഥിയായി’ പങ്കെടുത്തു. പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിന് അമീർ, കിരീടാവകാശി, കുവൈറ്റ് പ്രധാനമന്ത്രി എന്നിവർക്കൊപ്പം പ്രധാനമന്ത്രി മോദിയും സാക്ഷ്യം വഹിച്ചു. കുവൈറ്റ് നേതൃത്വവുമായുള്ള പ്രധാനമന്ത്രിയുടെ അനൗപചാരിക ആശയവിനിമയത്തിനും പരിപാടി അവസരമൊരുക്കി.

പ്രധാനമന്ത്രി മോദി കുവൈത്തിൽ എത്തി ചേർന്നു

December 21st, 03:39 pm

പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് ഊഷ്മള സ്വീകരണം നൽകി. 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം. സന്ദർശന വേളയിൽ അമീറുമായും കിരീടാവകാശിയുമായും കുവൈറ്റ് പ്രധാനമന്ത്രിയുമായും മോദി ചർച്ച നടത്തും. ഇന്ത്യൻ സമൂഹവുമായും അദ്ദേഹം സംവദിക്കുകയും അറേബ്യൻ ഗൾഫ് കപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്യും

കുവൈറ്റ് സന്ദര്‍ശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

December 21st, 09:21 am

“കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍-സബാഹിന്റെ ക്ഷണപ്രകാരം ഞാന്‍ ഇന്നു കുവൈറ്റിലേക്കു രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പുറപ്പെടുകയാണ്.

2024 ഡിസംബർ 21 മുതൽ 22 വരെ പ്രധാനമന്ത്രി മോദി കുവൈറ്റ് സന്ദർശിക്കും

December 19th, 11:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 21-22 തീയതികളിൽ കുവൈറ്റ് സംസ്ഥാനത്തിൻ്റെ അമീർ ശൈഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരം കുവൈറ്റ് സന്ദർശിക്കും. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്.

കുവൈറ്റിന്റെ പുതിയ അമീറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

December 20th, 10:22 pm

കുവൈത്തിന്റെ പുതിയ അമീറായി ഇന്ന് ചുമതലയേറ്റ ഷെയ്ഖ് മിശൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.