ഇക്കണോമിക് റോഡ്‌മാപ്പ് ബിസിനസ് റിസപ്ഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 09th, 06:15 am
ഇപ്പോൾ നിക്ഷേപത്തിന്റെയും നവീനാശയത്തിന്റെയും വിമാനം ഈ റൺവേയിൽ നിന്ന് പറന്നുയരാൻ തയ്യാറായിക്കഴിഞ്ഞു. ഈ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കേണ്ടത് ഇനി നിങ്ങളെല്ലാവരുടെയും ചുമതലയാണ്.Prime Minister addresses Australia-India CEOs Forum and Economic Roadmap Business event
July 09th, 06:00 am
PM Modi participated in the Australia-India CEOs Forum and the Economic Roadmap Business event in Melbourne. Addressing the CEOs Forum, he highlighted India's strong economic growth, policy reforms, digital transformation and expanding innovation ecosystem. Addressing the Economic Roadmap Business event, he expressed satisfaction at the growth of trade and investment ties based on ECTA and called for early conclusion of the proposed CECA.ഫ്രഞ്ച് പ്രസിഡന്റുമായി ഔദ്യോഗിക ചർച്ചകൾ നടത്തി പ്രധാനമന്ത്രി
June 14th, 08:37 pm
ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങൾ ഉൾപ്പെടുത്തി ഇരു നേതാക്കളും വിപുലമായ ചർച്ചകൾ നടത്തി. എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ മികച്ച വളർച്ചയിലും ആഴത്തിലും അവർ സംതൃപ്തി രേഖപ്പെടുത്തുകയും പ്രതിരോധ പ്ലാറ്റ്‌ഫോമുകളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സംയുക്ത രൂപകൽപ്പന, സംയുക്ത വികസനം, സംയുക്ത ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇത് കൂടുതൽ ശക്തമാക്കാൻ തീരുമാനിക്കുകയും ചെയ്തു. ബഹിരാകാശ മേഖലയിലെ സഹകരണത്തിന്റെ സമ്പന്നമായ പാരമ്പര്യം ഇരു നേതാക്കളും ചൂണ്ടിക്കാണിക്കുകയും മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ യാത്ര, ബഹിരാകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയിലെ സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. ബഹിരാകാശ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വ്യാപിപ്പിക്കുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു. സിവിൽ ആണവോർജ്ജ മേഖലയിൽ ഇന്ത്യയുടെ SHANTI നിയമം ചെറുകിട, നൂതന മോഡുലാർ റിയാക്ടറുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് അവർ വിലയിരുത്തി.വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2026 ന്റെ സമാപന സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 12th, 06:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, എല്ലാ പാർലമെന്റ് അംഗങ്ങൾ, വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ചലഞ്ചിലെ വിജയികൾ, മറ്റ് വിശിഷ്ട വ്യക്തികൾ, വിദേശത്ത് നിന്ന് വന്നവർ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഇവിടെയെത്തിയ എന്റെ യുവ സുഹൃത്തുക്കൾ എന്നിവർക്കെല്ലാം ഇവിടെ ഒരു പുതിയ അനുഭവം ഉണ്ടായിട്ടുണ്ടാകും. നിങ്ങൾ ക്ഷീണിച്ചില്ലല്ലോ? നിങ്ങൾ രണ്ടു ദിവസമായി പ്രവർത്തനനിരതരായിരുന്നു വീണ്ടും കേൾക്കുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നില്ലേ? എന്തായാലും, പിന്നിലുള്ള എന്റെ സീറ്റിലിരുന്ന്, എനിക്ക് ആവശ്യമുള്ളത്രയും ഞാൻ പറഞ്ഞു കഴിഞ്ഞു. ഞാൻ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ പലരും ജനിച്ചിട്ടുപോലുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. 2014 ൽ ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും കുട്ടികളായിരിക്കുമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായാലും ഇപ്പോൾ പ്രധാനമന്ത്രിയായാലും, യുവതലമുറയിൽ എനിക്ക് എപ്പോഴും വലിയ വിശ്വാസമുണ്ട്. നിങ്ങളുടെ കഴിവിൽ നിന്നും പ്രതിഭയിൽ നിന്നും ഞാൻ എപ്പോഴും ഊർജ്ജം നേടിയിട്ടുണ്ട്. ഇന്ന്, ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിന്റെ കടിഞ്ഞാൺ നിങ്ങൾ വഹിക്കുന്നതായി ഞാൻ കാണുന്നു.Prime Minister Shri Narendra Modi addresses the Viksit Bharat Young Leaders Dialogue 2026
January 12th, 06:30 pm
In his address at the concluding session of the Viksit Bharat Young Leaders Dialogue 2026, PM Modi underscored the critical role of youth leadership in realising the vision of a developed India. He highlighted key reforms and initiatives such as Startup India, Digital India, Ease of Doing Business, and the simplification of tax and compliance, which accelerated India’s startup revolution. The PM encouraged the youth to move forward with confidence, expressing unwavering faith in their potential.കച്ച്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
January 11th, 02:45 pm
2026 ആരംഭിച്ച ശേഷമുള്ള എന്റെ ആദ്യ ഗുജറാത്ത് സന്ദർശനമാണിത്. ഈ വർഷത്തെ എന്റെ യാത്ര സോമനാഥ് ദാദയുടെ കാൽക്കൽ ശിരസ്സ് നമിച്ചു കൊണ്ടാണ് ആരംഭിച്ചത് എന്നതിനാൽ ഇത് വളരെ ശുഭകരമാണ്. ഇപ്പോൾ, ഞാൻ ഇവിടെ രാജ്കോട്ടിൽ, ഈ മഹത്തായ പരിപാടിയിൽ പങ്കെടുക്കുന്നു. വികസനവും പൈതൃകവും - ഈ മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയിലേക്ക് രാജ്യമെമ്പാടും നിന്ന് ലോകമെമ്പാടും നിന്ന് എത്തിയ നിങ്ങളെയെല്ലാം ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കച്ഛ്- സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം രാജ്‌കോട്ടില്‍ ഉദ്ഘാടനം ചെയ്തു
January 11th, 02:30 pm
ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഇന്ന് നടന്ന കച്ഛ്, സൗരാഷ്ട്ര മേഖലയ്ക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2026 ആരംഭിച്ചശേഷം ഗുജറാത്തിലേക്കുള്ള തന്റെ ആദ്യ സന്ദര്‍ശനമാണിതെന്ന് ചടങ്ങില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ മോദി പറഞ്ഞു. രാവിലെ സോമനാഥ ഭഗവാന്റെ ദിവ്യദര്‍ശനം ലഭിച്ചതായും ഇപ്പോള്‍ രാജ്‌കോട്ടിലെ മഹത്തായ പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'വികാസ് ഭി, വിരാസത് ഭി' എന്ന മന്ത്രം എല്ലായിടത്തും പ്രതിധ്വനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈബ്രന്റ് ഗുജറാത്ത് മേഖലാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളവും ലോകമെമ്പാടും നിന്ന് എത്തിയ എല്ലാ സഹപ്രവര്‍ത്തകരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു.പാർലമെന്റ് ശാന്തി ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
December 18th, 09:47 pm
പാർലമെന്റിന്റെ ഇരുസഭകളും ശാന്തി ബിൽ പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. ഇന്ത്യയുടെ സാങ്കേതിക മേഖലയ്ക്ക് ഒരു പരിവർത്തന നിമിഷമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.