ഡോ. ശങ്കർ റാവു തത്വവാദിജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
March 13th, 08:54 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഡോ. ശങ്കർ റാവു തത്വവാദിജിയുടെ നിര്യാണത്തിൽ അനുശോചിച്ചു. രാഷ്ട്രനിർമാണത്തിനും ഇന്ത്യയുടെ സാംസ്കാരിക പുനരുജ്ജീവനത്തിനും ഡോ. ശങ്കർ റാവു തത്വവാദിജി നൽകിയ സമഗ്ര സംഭാവനകൾക്ക് അദ്ദേഹം എന്നും ഓർമിക്കപ്പെടുമെന്നു ശ്രീ മോദി പറഞ്ഞു. “ഇന്ത്യയിലും വിദേശത്തും നിരവധി അവസരങ്ങളിൽ അദ്ദേഹവുമായി സംവദിക്കാൻ കഴിഞ്ഞതു ഭാഗ്യമായി ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രപരമായ വ്യക്തതയും സൂക്ഷ്മമായ പ്രവർത്തനശൈലിയും എല്ലായ്പോഴും വേറിട്ടു നിൽക്കുന്നു” - ശ്രീ മോദി കൂട്ടിച്ചേർത്തു.