പ്രധാനമന്ത്രി മോദി ചൈനയിലെ ടിയാൻജിനിൽ എത്തി ചേർന്നു
August 30th, 04:00 pm
പ്രധാനമന്ത്രി നരേന്ദ്ര മോദി അൽപ്പം മുമ്പ് ചൈനയിലെത്തി ചേർന്നു . സന്ദർശന വേളയിൽ, പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കും. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷി ജിൻപിംഗ്, പ്രസിഡന്റ് പുടിൻ, മറ്റ് നേതാക്കൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ പ്രസ്താവന
September 15th, 02:15 pm
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) രാഷ്ട്രത്തലവന്മാരുടെ സമിതി യോഗത്തിൽ പങ്കെടുക്കാനാണ് ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കാത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഞാൻ സമർഖണ്ഡ് സന്ദർശിക്കുന്നത്.