ഇന്ത്യ സിംഗപ്പൂർ സംയുക്ത പ്രസ്താവന

September 04th, 08:04 pm

സിംഗപ്പൂർ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തെ കുറിച്ചുള്ള സംയുക്ത പ്രസ്ഥാവന.

സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ

September 04th, 12:45 pm

പ്രധാനമന്ത്രി വോങ് അധികാരമേറ്റതിനുശേഷം ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിന് അദ്ദേഹത്തെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷമുള്ള സന്ദർശനം പ്രത്യേകിച്ചും അതിപ്രാധാന്യം അർഹിക്കുന്നു.

പ്രധാനമന്ത്രി ‘സെമിക്കോൺ ഇന്ത്യ 2025’-ൽ പ്രമുഖ കമ്പനി സിഇഒമാരുമായി സംവദിച്ചു

September 03rd, 08:38 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘സെമിക്കോൺ ഇന്ത്യ 2025’-ൽ സെമികണ്ടക്ടർ മേഖലയിലെ പ്രമുഖ സിഇഒമാരുമായി സംവദിച്ചു. “ഈ മേഖലയിലെ ഇന്ത്യയുടെ നിരന്തരമായ പരിവർത്തന യാത്രയെക്കുറിച്ച് ഞാൻ സംസാരിച്ചു. കരുത്തുറ്റ അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനേക്കുറിച്ചും നൂതനാശയങ്ങൾക്കും നൈപുണ്യത്തിനും ഊന്നൽ നൽകുന്നതിനേക്കുറിച്ചും ചർച്ച ചെയ്തു” - ശ്രീ മോദി പറഞ്ഞു.

ഡൽഹിയിലെ യശോഭൂമിയിൽ നടന്ന സെമികോൺ ഇന്ത്യ 2025-ൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

September 02nd, 10:40 am

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ അശ്വിനി വൈഷ്ണവ് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ജി, കേന്ദ്ര സഹമന്ത്രി ജിതിൻ പ്രസാദ് ജി, സെമിയുടെ പ്രസിഡന്റ് അജിത് മനോച്ച ജി, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള സെമികണ്ടക്ടർ വ്യവസായത്തിന്റെ സിഇഒമാർ, അവരുടെ സഹപ്രവർത്തകർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഞങ്ങളുടെ അതിഥികൾ, സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട സംരംഭകർ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എന്റെ യുവ വിദ്യാർത്ഥി സുഹൃത്തുക്കൾ, സ്ത്രീകളേ, മാന്യരേ!

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ സെമികോൺ ഇന്ത്യ 2025 ഉദ്ഘാടനം ചെയ്തു.

September 02nd, 10:15 am

ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'സെമിക്കോൺ ഇന്ത്യ - 2025' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഉദ്ഘാടനം ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട്, ഇന്ത്യയിലും വിദേശത്തുമുള്ള സെമികണ്ടക്ടർ വ്യവസായ സിഇഒമാരുടെയും അവരുടെ സഹകാരികളുടെയും സാന്നിധ്യം പ്രധാനമന്ത്രി അടയാളപ്പെടുത്തി . വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളെയും, സ്റ്റാർട്ടപ്പുകളുമായി ബന്ധപ്പെട്ട സംരംഭകരെയും, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവ വിദ്യാർത്ഥികളെയും അദ്ദേഹം സ്വാഗതം ചെയ്തു.

​പ്രധാനമന്ത്രി സെപ്റ്റംബർ 2-നു ന്യൂഡൽഹിയിലെ യശോഭൂമിയിൽ ‘സെമിക്കോൺ ഇന്ത്യ - 2025’ ഉദ്ഘാടനം ചെയ്യും

September 01st, 03:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ രണ്ടിനു രാവിലെ പത്തിനു ന്യൂഡൽഹിയിലെ യശോഭൂമിയിൽ ‘സെമികോൺ ഇന്ത്യ – 2025’ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം പകരുക എന്ന ലക്ഷ്യത്തോടെയാണു സമ്മേളനം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ മൂന്നിനു രാവിലെ 9.30നു നടക്കുന്ന സമ്മേളനത്തിലും CEO-മാരുടെ വട്ടമേശസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.