തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതാ ജിക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

February 24th, 09:33 am

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതാ ജിയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. ജനമനസ്സുകളിൽ ശാശ്വത പ്രതിഷ്ഠ നേടിയ, ആകർഷണീയമായ നേതൃപാടവമുള്ള നേതാവായും മികച്ച ഭരണാധികാരിയായും പ്രധാനമന്ത്രി അവരെ അനുസ്മരിച്ചു.

അമ്മ ഇരുചക്ര വാഹന പദ്ധതി ചെൈന്നയിലെ കലൈവനര്‍ അരിഞ്ജത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 24th, 06:03 pm

ശെല്‍വി ജയലളിതാജിയുടെ ജന്മവാര്‍ഷിക വേളയില്‍ ഞാന്‍ അവര്‍ക്ക് എന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം നിങ്ങള്‍ക്ക് നന്മകള്‍ നേരുകയും ചെയ്യുന്നു. അവര്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖങ്ങളില്‍ തെളിയുന്ന ഈ സന്തോഷം അവര്‍ക്ക് ആനന്ദം പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെൈന്നയിൽ അമ്മ ഇരുചക്ര വാഹന പദ്ധതി ഉദ്ഘാടനം ചെയ്തു

February 24th, 05:57 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെൈന്നയിൽ അമ്മ ഇരുചക്ര വാഹന പദ്ധതി ഉദ്ഘാടനം ചെയ്തു. ജയലളിതാജിക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ചുകൊണ്ട് സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു.”കുടുംബത്തിലെ സ്ത്രീയെ നാം ശാക്തീകരിക്കുമ്പോള്‍, നാം ആ കുടുംബത്തെയാകെയാണ് ശക്തിപ്പെടുത്തുന്നത്.വിദ്യാഭ്യാസം നേടാന്‍ ഒരു സ്ത്രീയെ നാം സഹായിക്കുമ്പോള്‍ നമ്മള്‍ ആ കുടുംബത്തിന്റെ മുഴുവനും വിദ്യാഭ്യാസം ഉറപ്പാക്കുകയാണ്. നമ്മള്‍ അവളെ ആരോഗ്യവതിയായിരിക്കുന്നതിന് സഹായിക്കുമ്പോള്‍, നമ്മള്‍ ആ കുടുംബത്തിന്റെ ഒന്നാകെയുള്ള ആരോഗ്യം ഉറപ്പുവരുത്തുകയാണ്.അവളുടെ ജീവിതം നമ്മള്‍ സുരക്ഷിതമാക്കുമ്പോള്‍ നമ്മള്‍ ആ വീടിന്റെ ഭാവിതന്നെ സുരക്ഷിതമാക്കുകയാണ്. “