Skyroot’s Infinity Campus is a reflection of India’s new vision, innovation and the power of our youth: PM Modi
November 27th, 11:01 am
PM Modi inaugurated Skyroot’s Infinity Campus in Hyderabad, extending his best wishes to the founders Pawan Kumar Chandana and Naga Bharath Daka. Lauding the Gen-Z generation, he remarked that they have taken full advantage of the space sector opened by the government. The PM highlighted that over the past decade, a new wave of startups has emerged across perse sectors and called upon everyone to make the 21st century the century of India.Prime Minister Shri Narendra Modi inaugurates Skyroot’s Infinity Campus in Hyderabad via video conferencing
November 27th, 11:00 am
PM Modi inaugurated Skyroot’s Infinity Campus in Hyderabad, extending his best wishes to the founders Pawan Kumar Chandana and Naga Bharath Daka. Lauding the Gen-Z generation, he remarked that they have taken full advantage of the space sector opened by the government. The PM highlighted that over the past decade, a new wave of startups has emerged across perse sectors and called upon everyone to make the 21st century the century of India.തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നടന്ന 2025 ലെ ദക്ഷിണേന്ത്യൻ പ്രകൃതി കൃഷി ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
November 19th, 07:01 pm
തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ എൽ. മുരുകൻ ജി, തമിഴ്‌നാട് കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ. കെ. രാമസാമി ജി, വിവിധ കാർഷിക സംഘടനകളിൽ നിന്നുള്ള എല്ലാ വിശിഷ്ട വ്യക്തികൾ, ഇവിടെ സന്നിഹിതരായ മറ്റ് പൊതു പ്രതിനിധികൾ, എന്റെ പ്രിയപ്പെട്ട കർഷക സഹോദരീസഹോദരന്മാരേ, ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഞങ്ങളോടൊപ്പം ചേർന്ന രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് കർഷകരേ! നിങ്ങളെ ഞാൻ വണക്കവും നമസ്‌കാരവും കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ഒന്നാമതായി, ഇവിടെയുള്ള നിങ്ങളോടും രാജ്യമെമ്പാടുമുള്ള എന്റെ എല്ലാ കർഷക സഹോദരീസഹോദരന്മാരോടും ഞാൻ ക്ഷമ ചോദിക്കുന്നു. സത്യസായി ബാബയ്‌ക്കായി സമർപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഇന്ന് പുട്ടപർത്തിയിൽ എത്തിയതിനാലും അവിടെ നടന്ന പരിപാടി പ്രതീക്ഷിച്ചതിലും കൂടുതൽ നീണ്ടുനിന്നതിനാലും ഞാൻ ഇവിടെ എത്താൻ ഒരു മണിക്കൂർ വൈകി. അത് എന്റെ വരവിന് കാലതാമസമുണ്ടാക്കി. ഇത് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഞാൻ ആത്മാർത്ഥമായി ഖേദിക്കുന്നു. രാജ്യത്തുടനീളമുള്ള നിരവധി ആളുകൾ കാത്തിരിക്കുന്നത് ഞാൻ കാണുന്നു, അതിനാൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ 2025-ലെ ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടിയെ അഭിസംബോധന ചെയ്തു
November 19th, 02:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ‘ദക്ഷിണേന്ത്യന്‍ പ്രകൃതി കൃഷി ഉച്ചകോടി 2025’ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സദസ്സിനെ അഭിസംബോധന ചെയ്യവേ, കോയമ്പത്തൂരിലെ പുണ്യഭൂമിയിൽ നിന്ന് മരുതമലയിലെ മുരുകന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മോദി തൻ്റെ പ്രസംഗം ആരംഭിച്ചത്. സംസ്‌കാരത്തിന്റെയും കാരുണ്യത്തിന്റെയും സർഗാത്മകതയുടെയും നാടാണു കോയമ്പത്തൂര്‍ എന്നു വിശേഷിപ്പിച്ച അദ്ദേഹം, ദക്ഷിണേന്ത്യയുടെ സംരംഭകത്വശക്തിയുടെ കേന്ദ്രമായി അതിനെ ഉയർത്തിക്കാട്ടി. ദേശീയ സമ്പദ്‌വ്യവസ്ഥയില്‍ നഗരത്തിന്റെ തുണിത്തരമേഖല പ്രധാന സംഭാവന നല്‍കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. മുന്‍ പാര്‍ലമെന്റംഗം ശ്രീ സി പി രാധാകൃഷ്ണന്‍ ഇപ്പോള്‍ ഉപരാഷ്ട്രപതി എന്ന നിലയില്‍ രാജ്യത്തെ നയിക്കുന്നതിനാല്‍ കോയമ്പത്തൂരിന് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.RJD and Congress are putting Bihar’s security and the future of its children at risk: PM Modi in Katihar, Bihar
November 03rd, 02:30 pm
In a massive public rally in Katihar, Bihar, PM Modi began with the clarion call, “Phir ek baar - NDA Sarkar, Phir ek baar - Susashan Sarkar.” He accused the RJD and Congress of risking Bihar’s security for votes and questioned whether benefits meant for the poor should be taken away by infiltrators. He remarked that under Nitish Ji’s leadership, NDA brought governance and growth, emphasizing that every single vote will play a role in building a Viksit Bihar.Be it Congress or RJD, their love is only for infiltrators: PM Modi in Saharsa, Bihar
November 03rd, 02:15 pm
Amidst the ongoing election campaigning in Bihar, PM Modi's rally spree continued as he addressed a public meeting in Saharsa. He said that only two days are left for the first phase of voting in Bihar. Many young voters here will be voting for the first time. He urged all first-time voters in Bihar, “Do not let your first vote go to waste. The NDA is forming the government in Bihar and your vote should go to the alliance that is actually winning. Your vote should be for a Viksit Bihar.”Massive public turnout as PM Modi campaigns in Saharsa and Katihar, Bihar
November 03rd, 02:00 pm
Amid the ongoing election campaign in Bihar, PM Modi continued his rally spree, addressing large public meetings in Saharsa and Katihar. He reminded people that only two days remain for the first phase of voting, noting that many young voters will be casting their vote for the first time. Urging them not to waste their first vote, he said, “The NDA is forming the government in Bihar. Your vote should go to the alliance that is actually winning - your vote should be for a Viksit Bihar.”2025 ലെ എമർജിംഗ് സയൻസ്, ടെക്നോളജി & ഇന്നൊവേഷൻ കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
November 03rd, 11:00 am
രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ജി, ഇന്ത്യാ ഗവൺമെന്റിന്റെ പ്രിൻസിപ്പൽ സയന്റിഫിക് ഉപദേഷ്ടാവ് അജയ് കുമാർ സൂദ്, നോബൽ സമ്മാന ജേതാവ് സർ ആൻഡ്രെ ഗെയിം, എല്ലാ ശാസ്ത്രജ്ഞർ, നൂതനാശയ സ്രഷ്ടാക്കൾ, അക്കാദമിക് മേഖലയിലെ ആളുകൾ, ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിശിഷ്ട വ്യക്തികൾ, സ്ത്രീകളേ, മാന്യരേ!എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് 2025-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
November 03rd, 10:30 am
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന എമേർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് (ESTIC) 2025-നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ശാസ്ത്രജ്ഞർ, നൂതനാശയ സ്രഷ്ടാക്കൾ, അക്കാദമിക് അംഗങ്ങൾ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവരെ സ്വാഗതം ചെയ്തു. 2025 ലെ ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യയുടെ ശ്രദ്ധേയമായ വിജയത്തെക്കുറിച്ച് സംസാരിക്കവെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ മുഴുവൻ രാജ്യവും ആഹ്ലാദഭരിതരാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. ഇത് ഇന്ത്യയുടെ ആദ്യത്തെ വനിതാ ലോകകപ്പ് വിജയമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു, വനിതാ ക്രിക്കറ്റ് ടീമിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു. രാജ്യം അവരിൽ അഭിമാനിക്കുന്നുവെന്നും അവരുടെ നേട്ടം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് യുവാക്കളെ പ്രചോദിപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി വേൾഡ് സമ്മിറ്റ് 2025 ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
October 17th, 11:09 pm
ഇത് ഉത്സവങ്ങളുടെ സമയമാണ്. നിങ്ങൾക്കെല്ലാവർക്കും ഞാൻ വളരെ സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. എൻഡിടിവി വേൾഡ് സമ്മിറ്റ് ഈ ആവേശകരമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്, ഈ സമ്മേളനത്തിനായി നിങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു വിഷയം തിരഞ്ഞെടുത്തു: തടയാനാവാത്ത ഭാരതം. തീർച്ചയായും, ഇന്ന് ഇന്ത്യ നിശ്ചലമായ ഒരു മാനസികാവസ്ഥയിലല്ല. ഞങ്ങൾ നിർത്തുകയോ അടങ്ങുകയോ ചെയ്യില്ല. ഞങ്ങൾ 140 കോടി രാജ്യവാസികളും ഒരുമിച്ച് വേഗത്തിൽ മുന്നോട്ട് പോകും.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു
October 17th, 08:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ നടന്ന എൻഡിടിവി ലോക ഉച്ചകോടി 2025 നെ അഭിസംബോധന ചെയ്തു. സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തു. എല്ലാ പൗരന്മാർക്കും ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം, എൻഡിടിവി ലോക ഉച്ചകോടി ഉത്സവ അന്തരീക്ഷത്തിലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. തടഞ്ഞുനിർത്താൻ ആകാത്ത ഇന്ത്യ എന്ന സെഷന്റെ പ്രമേയത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ന് ഇന്ത്യ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതിനാൽ അത് തീർച്ചയായും ഉചിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ അവസാനിപ്പിക്കുകയോ താൽക്കാലിക വിരാമമിടുകയോ ചെയ്യില്ല. 140 കോടി ഇന്ത്യക്കാർ ഒരുമിച്ച് അതിവേഗം മുന്നേറുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.ദേശീയ അവാർഡ് ജേതാക്കളായ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
September 04th, 05:35 pm
നമ്മുടെ പാരമ്പര്യത്തിൽ അധ്യാപകരോട് സ്വാഭാവികമായ ബഹുമാനമുണ്ട്, അവർ സമൂഹത്തിന്റെ വലിയൊരു ശക്തി കൂടിയാണ്. അനുഗ്രഹങ്ങൾക്കായി അധ്യാപകരെ എഴുന്നേൽപ്പിക്കുന്നത് തെറ്റാണ്. അത്തരമൊരു പാപം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, നിങ്ങളുമായി ഒരു സംഭാഷണം നടത്താൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. എനിക്ക്, നിങ്ങളെയെല്ലാം കാണാൻ കഴിഞ്ഞത് ഒരു അത്ഭുതകരമായ അനുഭവമാണ്. നിങ്ങൾ ഓരോരുത്തർക്കും നിങ്ങളുടേതായ ഒരു കഥ ഉണ്ടായിരിക്കണം, കാരണം അത് ഇല്ലായിരുന്നെങ്കിൽ നിങ്ങൾ ഈ ഘട്ടത്തിലെത്തുമായിരുന്നില്ല. ആ കഥകളെല്ലാം അറിയാൻ വേണ്ടത്ര സമയം കണ്ടെത്തുക പ്രയാസമാണ്, പക്ഷേ നിങ്ങളിൽ നിന്ന് എനിക്ക് പഠിക്കാൻ കഴിഞ്ഞിടത്തോളം, അത് പ്രചോദനകരമാണ്, അതിന് ഞാൻ നിങ്ങളെ എല്ലാവരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. ഈ ദേശീയ അവാർഡ് ലഭിക്കുന്നത് അവസാനമല്ല. ഇപ്പോൾ, ഈ അവാർഡിന് ശേഷം എല്ലാവരുടെയും ശ്രദ്ധ നിങ്ങളിലാണ്. ഇതിനർത്ഥം നിങ്ങളുടെ സ്വാധീനത്തിന്റെയോ ആജ്ഞയുടെയോ മേഖല പരിമിതമായിരുന്നു, എന്നാൽ ഇപ്പോൾ ഈ അംഗീകാരത്തിന് ശേഷം, അത് കൂടുതൽ വിശാലമായി വളരും. ഇത് തുടക്കമാണെന്ന് ഞാൻ വിശ്വസിക്കുന്നു, ഒരാൾ ഈ അവസരം പ്രയോജനപ്പെടുത്തണം. നിങ്ങളുടെ ഉള്ളിൽ എന്തുതന്നെയായാലും, നിങ്ങൾ അത് കഴിയുന്നത്ര പങ്കിടണം. അങ്ങനെ ചെയ്യുമ്പോൾ, നിങ്ങളുടെ സംതൃപ്തി വർദ്ധിക്കുകയേ ഉള്ളൂ, ആ ദിശയിൽ നിങ്ങൾ തുടർന്നും പരിശ്രമിക്കണം. ഈ അവാർഡിന് നിങ്ങളെ തിരഞ്ഞെടുത്തത് നിങ്ങളുടെ കഠിനാധ്വാനത്തിനും നിരന്തരമായ സമർപ്പണത്തിനും സാക്ഷ്യമാണ്. അതുകൊണ്ടാണ് ഇത് സാധ്യമായത്. ഒരു അധ്യാപകൻ വർത്തമാനകാലത്തെ മാത്രമല്ല, രാജ്യത്തിന്റെ ഭാവി തലമുറയെയും രൂപപ്പെടുത്തുന്നു, ഭാവിയെ മിനുസപ്പെടുത്തുന്നു, ഇത് മറ്റേതൊരു രാഷ്ട്രസേവനത്തേക്കാളും കുറഞ്ഞതല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ന്, നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് അധ്യാപകർ ഒരേ സമർപ്പണത്തോടെയും ആത്മാർത്ഥതയോടെയും സമർപ്പണത്തോടെയും രാഷ്ട്രസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നു. എല്ലാവർക്കും ഇവിടെ വരാൻ അവസരം ലഭിക്കുന്നില്ല. ഒരുപക്ഷേ പലരും ശ്രമിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിൽ ചിലർ ശ്രദ്ധിച്ചിട്ടുമുണ്ടാകില്ല. അത്തരം കഴിവുകളുള്ള എണ്ണമറ്റ ആളുകളുണ്ട്. അവരുടെയെല്ലാം കൂട്ടായ പരിശ്രമത്തിലൂടെയാണ് രാഷ്ട്രം പുരോഗമിക്കുന്നത്, പുതിയ തലമുറകൾ വളർത്തിയെടുക്കപ്പെടുന്നത്, രാഷ്ട്രത്തിനുവേണ്ടി ജീവിക്കുന്നത്, അതിൽ എല്ലാവർക്കും ഒരു സംഭാവനയുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പുരസ്കാരജേതാക്കളായ അധ്യാപകരെ അഭിസംബോധന ചെയ്തു
September 04th, 05:33 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ദേശീയ പുരസ്കാരജേതാക്കളായ അധ്യാപകരെ അഭിസംബോധന ചെയ്തു. അധ്യാപകരെ രാഷ്ട്രനിർമ്മാണത്തിലെ ശക്തിയെന്നു വിശേഷിപ്പിച്ച അദ്ദേഹം, അധ്യാപകരോടുള്ള സ്വാഭാവിക ബഹുമാനമാണ് ഇന്ത്യൻ സമൂഹത്തിന്റെ മഹത്വം എന്നു ചൂണ്ടിക്കാട്ടി. അധ്യാപകരെ ആദരിക്കുന്നത് വെറുമൊരു ആചാരമല്ല, മറിച്ച് അവരുടെ ആജീവനാന്ത സമർപ്പണത്തിനും സ്വാധീനത്തിനുമുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.25-ാമത് എസ്‌സിഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
September 01st, 10:14 am
25-ാമത് എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. ഊഷ്മളമായ സ്വാഗതത്തിനും മാന്യമായ ആതിഥ്യമര്യാദയ്ക്കും പ്രസിഡന്റ് ഷി ജിൻപിങ്ങിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നടത്തിയ വീഡിയോ സന്ദേശത്തിന്റെ മലയാളം പരിഭാഷ
August 23rd, 11:00 am
കാബിനറ്റ് സഹപ്രവർത്തകരേ, ഐഎസ്ആർഒയിലെയും ബഹിരാകാശ മേഖലയിലെയും ശാസ്ത്രജ്ഞരേ, എഞ്ചിനീയർമാരേ, എന്റെ പ്രിയപ്പെട്ട നാട്ടുകാരേ!ദേശീയ ബഹിരാകാശ ദിനം 2025 നോടനുബന്ധിച്ചുള്ള, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അഭിസംബോധന
August 23rd, 10:30 am
ദേശീയ ബഹിരാകാശ ദിനം 2025 നോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. ചടങ്ങിൽ, ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഈ വർഷത്തെ പ്രമേയമായ ആര്യഭട്ടയിൽ നിന്ന് ഗഗൻയാനിലേക്ക്എന്നത് ഇന്ത്യയുടെ ഭൂതകാലത്തിന്റെ ആത്മവിശ്വാസത്തെയും ഭാവിക്കായുള്ള ദൃഢനിശ്ചയത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് എടുത്തുപറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ, ദേശീയ ബഹിരാകാശ ദിനം ഇന്ത്യയിലെ യുവാക്കൾക്ക് ആവേശത്തിന്റെയും ആകർഷണത്തിന്റെയും ഒരു അവസരമായി മാറിയെന്നും ഇത് രാജ്യത്തിന് അഭിമാനകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്രജ്ഞരും യുവാക്കളും ഉൾപ്പെടെ ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട എല്ലാവർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 300 യുവ പങ്കാളികളുമായി ഇന്ത്യ ഇപ്പോൾ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര, ജ്യോതിർഭൗതികശാസ്ത്ര ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. നിരവധി ഇന്ത്യൻ പങ്കാളികൾ ഈ പരിപാടിയിൽ മെഡലുകൾ നേടിയതിൽ ശ്രീ മോദി സന്തോഷം പ്രകടിപ്പിച്ചു. ബഹിരാകാശ മേഖലയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന ആഗോള നേതൃത്വത്തിന്റെ പ്രതീകമാണ് ഈ ഒളിമ്പ്യാഡ് എന്നും അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിൽ ബഹിരാകാശത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനായി ISRO, ഇന്ത്യൻ സ്‌പേസ് ഹാക്കത്തോൺ, റോബോട്ടിക്സ് ചലഞ്ച് തുടങ്ങിയ ഉദ്യമങ്ങൾ ആരംഭിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഈ മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും വിജയികളെയും അദ്ദേഹം അഭിനന്ദിച്ചു.ആക്സിയം-4 ദൗത്യവിജയശേഷം ഇന്ത്യയിൽ മടങ്ങിയെത്തിയ ശുഭാൻഷു ശുക്ലയുമായുള്ള പ്രധാനമന്ത്രിയുടെ സംഭാഷണത്തിന്റെ മലയാള പരിഭാഷ
August 19th, 09:43 am
നിങ്ങളെല്ലാവരും അസാധാരണമായ ഒരു യാത്ര നടത്തിയ ശേഷം തിരിച്ചെത്തിയിരിക്കുകയാണെല്ലോ.....ബഹിരാകാശ യാത്രികനായ ശുഭാൻഷു ശുക്ലയുമായി സംവദിച്ച് പ്രധാനമന്ത്രി
August 19th, 09:42 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നലെ ന്യൂഡൽഹിയിൽ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ലയുമായി സംവദിച്ചു. ബഹിരാകാശ യാത്രയുടെ പരിവർത്തനാത്മക അനുഭവത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ഇത്രയും പ്രധാനപ്പെട്ട ഒരു യാത്ര നടത്തിയ ശേഷം, ഒരാൾക്ക് മാറ്റം അനുഭവപ്പെടുമെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ബഹിരാകാശയാത്രികർ ഈ പരിവർത്തനത്തെ എങ്ങനെ കാണുന്നുവെന്നും അനുഭവിക്കുന്നുവെന്നും ആരാഞ്ഞു. പ്രധാനമന്ത്രിയോട് പ്രതികരിച്ച ശുഭാൻഷു ശുക്ല, ബഹിരാകാശത്തെ പരിസ്ഥിതി വ്യത്യസ്തമാണെന്നും ഗുരുത്വാകർഷണത്തിന്റെ അഭാവം ഒരു പ്രധാന ഘടകമാണെന്നും പ്രസ്താവിച്ചു.എം. എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 7 ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
August 06th, 12:20 pm
എം.എസ്. സ്വാമിനാഥൻ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം ഓഗസ്റ്റ് 7 ന് രാവിലെ 9 മണിക്ക് ന്യൂഡൽഹിയിലെ ICAR PUSAയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ചരമവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
July 27th, 09:43 am
മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ ചരമവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. പ്രചോദനം നൽകുന്ന ദീർഘദർശി, മികച്ച ശാസ്ത്രജ്ഞൻ, മാർഗദർശി, മഹാനായ ദേശസ്‌നേഹി എന്നീ നിലകളിൽ ഡോ. എ.പി.ജെ. അബ്ദുൾ കലാം അനുസ്മരിക്കപ്പെടുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.