ഇന്ത്യയുടെ പ്രതിരോധ ശക്തി, നൂതനാശയങ്ങൾ, കൂട്ടായ പരിശ്രമങ്ങൾ എന്നിവ പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ എടുത്തുകാണിച്ചു

July 26th, 11:30 am

Prime Minister Narendra Modi addressed the nation through Mann Ki Baat. In his speech, he highlighted important topics such as Kargil Vijay Diwas, Catch the Rain campaign, India's space sector prowess, Science Olympiads, Environmental conservation, Khadi and more. He called upon the citizens to share their ideas and suggestions for Independence Day through MyGov.

സെയ്ഷെൽസ് ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

June 28th, 05:00 pm

ഇന്ന് രാവിലെ എനിക്ക് ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ പുരസ്കാരം നൽകി ആദരിച്ചതിന് പ്രസിഡന്റ് ഏർമിനിയോടും സെയ്ഷെൽസിലെ ജനങ്ങളോടും ഞാൻ നന്ദി പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി നിരന്തരം പ്രയത്നിക്കുന്ന ഏവർക്കും ഈ പുരസ്കാരം വലിയൊരു പ്രോത്സാഹനമായിരിക്കും. ഭാരതത്തിലെ 140 കോടി ജനങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളുമായാണ് ഞാൻ ഇവിടേക്ക് എത്തിയിരിക്കുന്നത്.

​‘പശ്ചിംബംഗാ’ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി; ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ സംഭാവനകൾ അനുസ്മരിച്ചു

June 20th, 08:30 am

‘പശ്ചിംബംഗാ’ ദിനസത്തോടനുബന്ധിച്ചു പശ്ചിമ ബംഗാളിലെ ജനങ്ങൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

വിവിധ മേഖലകളിൽ സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകിയുള്ള വികസനത്തിനായുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

June 12th, 12:39 pm

കഴിഞ്ഞ 12 വർഷമായി, വിവിധ മേഖലകളിൽ വ്യക്തമായി ദൃശ്യമാകുന്ന തരത്തിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് വേണ്ടിയാണ് ഗവൺമെൻറ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രസ്താവിച്ചു. സാമ്പത്തിക പങ്കാളിത്തം, സംരംഭകത്വം എന്നിവ മുതൽ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഭവനം, കായികം, ശാസ്ത്രം, ഭരണം വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ സ്ത്രീകൾ പ്രമുഖമായ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതത്തെ ഇന്ത്യയിലെ 100-ാമത് റാംസർ സൈറ്റായി പ്രഖ്യാപിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി

June 05th, 11:58 am

ഉത്തർപ്രദേശിലെ ബല്ലിയയിലുള്ള ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം (സുർഹാ താൽ) രാജ്യത്തെ 100-ാമത് റാംസർ സൈറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ റാംസർ സൈറ്റുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വളരയെധികം സന്തോഷം പ്രകടിപ്പിച്ചു.

​സൈപ്രസ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ചുള്ള സംയുക്തപ്രസ്താവന

May 22nd, 09:31 pm

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡൗലിഡസ് 2026 മെയ് 20 മുതൽ 23 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. യൂറോപ്യൻ യൂണിയൻ കൗൺസിലിൽ സൈപ്രസിന്റെ അധ്യക്ഷകാലത്താണ് ഈ സന്ദർശനം എന്നതിനാൽ ഇതിനു സവിശേഷമായ പ്രാധാന്യമുണ്ട്.

​ഇന്ത്യ-ഇറ്റലി സംയുക്തപ്രഖ്യാപനം

May 20th, 10:28 pm

ഇറ്റാലിയൻ മന്ത്രിമാരുടെ സമിതി അധ്യക്ഷ (പ്രധാനമന്ത്രി) ജോർജിയ മെലോനിയുടെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മേയ് 19, 20 തീയതികളിൽ ഇറ്റലിയിൽ ഔദ്യോഗിക സന്ദർശനം നടത്തി. G7 ഉച്ചകോടിക്കായി 2024 ജൂണിൽ പ്രധാനമന്ത്രി മോദി ഇറ്റലി സന്ദർശിച്ചതിനും, 2023-ൽ G20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോനി ഇന്ത്യ സന്ദർശിച്ചതിനുംശേഷമുള്ള ഈ സന്ദർശനം ഉഭയകക്ഷിബന്ധങ്ങൾക്കു പുതിയ ഗതിവേഗം പകർന്നു.​ ഇന്ത്യ-ഇറ്റലി ബന്ധത്തെ ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം’ എന്ന നിലയിലേക്ക് ഉയർത്താൻ ഇരുനേതാക്കളും തീരുമാനിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനത്തെക്കുറിച്ചുള്ള ഇന്ത്യ-നെതര്‍ലാന്‍ഡ്സ് സംയുക്ത പ്രസ്താവന

May 17th, 03:45 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മെയ് 16-17 തീയതികളില്‍ നെതര്‍ലാന്‍ഡ്സ് പ്രധാനമന്ത്രി റോബ് യെറ്റന്റെ ക്ഷണപ്രകാരം, നെതര്‍ലാന്‍ഡ്സില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശനമാണിത്.

മഹാരാഷ്ട്ര ദിനത്തിൽ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

May 01st, 09:14 am

മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് തന്റെ ആശംസകൾ നേർന്നു.

മൻ കി ബാത്തിൽ 2027 ലെ ഡിജിറ്റൽ സെൻസസിൽ പങ്കെടുക്കാനും വിജയിപ്പിക്കാനും പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു

April 26th, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് എപ്പിസോഡിൽ, ആണവ, കാറ്റാടി ഊർജ്ജ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാണിച്ചു. ഭഗവാൻ ബുദ്ധന്റെ പഠിപ്പിക്കലുകൾ, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ്, പ്രകൃതി സംരക്ഷണം, മുള മേഖല, പുരാതന ഗ്രന്ഥങ്ങൾ, ഗണിത ഒളിമ്പ്യാഡ് പ്രോഗ്രാം എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സെൻസസ് കാമ്പെയ്‌നിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കുകയും എല്ലാവരും ഈ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

പ്രൊഫ.ഗോബർധൻ ദാസിന്റെ നിയമനത്തിൽ പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു

April 25th, 10:47 pm

നീതി ആയോഗ് അംഗമായി നിയമിതനായ പ്രൊഫ.ഗോബർധൻ ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിക്കുകയും വിജയകരമായ ഒരു പ്രവർത്തന കാലാവധിക്ക് ആശംസകൾ നേരുകയും ചെയ്തു. അശ്രാന്തമായ അർപ്പണബോധവും എളിമയും നിറഞ്ഞ പ്രൊഫ.ദാസിന്റെ ജീവിതയാത്ര തീർച്ചയായും പ്രചോദനകരമാണെന്ന് ശ്രീ മോദി പറഞ്ഞു. പൊതുജനാരോഗ്യം, ശാസ്ത്രം, നൂതനാശയം എന്നീ മേഖലകളിൽ പ്രൊഫ.ദാസ് നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു. അദ്ദേഹത്തിന്റെ നേട്ടങ്ങളിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏപ്രിൽ 13-ന് പ്രധാനമന്ത്രി നാരീശക്തി വന്ദൻ സമ്മേളനത്തെ അഭിസംബോധന ചെയ്യും

April 12th, 04:43 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഏപ്രിൽ 13-ന് രാവിലെ 11 മണിയോടെ ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കുന്ന ദേശീയതല 'നാരീശക്തി വന്ദൻ സമ്മേളനത്തിൽ' പങ്കെടുക്കുകയും സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

മൻ കി ബാത്തിൽ, പശ്ചിമേഷ്യൻ പ്രതിസന്ധി മറികടക്കാൻ 140 കോടി ഇന്ത്യക്കാരുടെ ഐക്യത്തിൽ പ്രധാനമന്ത്രി മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു

March 29th, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് പരിപാടിയിൽ, പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുകയും പ്രതിസന്ധി മറികടക്കാൻ ഐക്യത്തോടെ നിലകൊള്ളേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. കിംവദന്തികളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും സർക്കാർ നൽകുന്ന വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു. ജ്ഞാനഭാരതം സർവേ, കായികക്ഷമതയും ഫിറ്റ്നസും, ജലസംരക്ഷണം, മത്സ്യകൃഷി, സൗരോർജ്ജം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

ഡൽഹിയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം

March 08th, 03:54 pm

വികസനത്തിന് പുതിയ ആക്കം കൂട്ടാൻ ഇന്ന് നാമെല്ലാവരും ഡൽഹിയിൽ ഒത്തുകൂടി. അൽപ്പം മുമ്പ്, മുപ്പത്തിമൂവായിരം കോടി രൂപയുടെ പദ്ധതികൾ ഇവിടെ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തു. മെട്രോ വികസനം മുതൽ ആയിരക്കണക്കിന് ​ഗവൺമെൻ്റ് ജീവനക്കാർക്ക് ഭവന നിർമ്മാണം വരെ, തലസ്ഥാനം സൗകര്യങ്ങളുടെ തുടർച്ചയായ ശക്തിപ്പെടുത്തലിന് സാക്ഷ്യം വഹിക്കുന്നു, അത് പുതിയ ഊർജ്ജസ്വലത നൽകുന്നു. ഡൽഹിയിലെ ജനങ്ങളായ നിങ്ങൾ ഒരു വർഷം മുമ്പ് ഇവിടെ ബിജെപിയുടെ ഇരട്ട എഞ്ചിൻ ഗവൺമെന്റ് സ്ഥാപിച്ച പുതിയ പ്രതീക്ഷയും ദൃഢനിശ്ചയവും ഇപ്പോൾ ഈ വികസന പ്രവർത്തനങ്ങളിൽ ദൃശ്യമാണ്. ഈ തടസ്സമില്ലാത്ത പുരോഗതിയുടെ പ്രവാഹത്തിന് ഡൽഹിയിലെ എല്ലാ പൗരന്മാർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡൽഹിയിൽ 33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു

March 08th, 10:26 am

ഡൽഹിയിൽ 33,500 കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിർവഹിച്ചു. ഡൽഹിയുടെ വികസനത്തിന് പുതിയ വേഗത നൽകാനാണ് നാം ഇന്ന് ഇവിടെ ഒത്തുചേർന്നിരിക്കുന്നത്.”ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

ദേശീയ വികസനത്തിനും ലോകനന്മയ്ക്കുമായി ശാസ്ത്ര-സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്നു ദേശീയ ശാസ്ത്രദിനത്തിൽ പ്രധാനമന്ത്രി

February 28th, 10:08 am

നമ്മുടെ രാജ്യത്തെ മുന്നോട്ടു നയിക്കുന്ന ഗവേഷണം, നൂതനാശയങ്ങൾ, ശാസ്ത്രീയ ജിജ്ഞാസ എന്നിവയുടെ കരുത്തിനെയാണു ദേശീയ ശാസ്ത്രദിനത്തിൽ നാം ആഘോഷിക്കുന്നതെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.

വിദ്യാർത്ഥികളുടെ അപാരമായ കഴിവിനെയും 'പരീക്ഷാ പേ ചർച്ച'യുടെ ചൈതന്യത്തെയും ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

February 09th, 09:06 am

നമ്മുടെ വിദ്യാർത്ഥികൾ അസാധാരണമായ കഴിവുകളാൽ അനുഗൃഹീതരാണെന്നും തങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനുള്ള പൂർണ്ണ ശേഷി അവർക്കുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. വിദ്യാർത്ഥികളുടെ കഴിവുകളും നൈപുണ്യവും വ്യക്തിഗത വളർച്ചയ്ക്കും വിജയത്തിനുമായി എങ്ങനെ അർത്ഥവത്തായ രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അവർക്ക് മാർഗനിർദ്ദേശം നൽകുക എന്നതാണ് 'പരീക്ഷാ പേ ചർച്ച'യുടെ ലക്ഷ്യമെന്ന് അദ്ദേഹം കുറിച്ചു.

ഇന്ത്യ - ജർമ്മനി സംയുക്ത പ്രസ്താവന

January 12th, 03:50 pm

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയുടെ ഫെഡറൽ ചാൻസലർ ആദരണീയനായ ഫ്രീഡ്രിഷ് മെർസ് 2026 ജനുവരി 12 മുതൽ 13 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. 23 പ്രമുഖ ജർമ്മൻ സിഇഒമാരും വ്യവസായ പ്രമുഖരും ഉൾപ്പെടുന്ന ഉന്നതതല പ്രതിനിധി സംഘം ചാൻസലറെ അനുഗമിച്ചു.

ഭഗവാൻ ബുദ്ധന്റെ വിശുദ്ധമായ പിപ്രഹ്വ തിരുശേഷിപ്പുകളുടെ (Piprahwa Relics) അന്താരാഷ്ട്ര പ്രദർശനം ഉദ്ഘാടനം ചെയ്തുകൊണ്ട്,പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ :

January 03rd, 12:00 pm

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകരായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജി, കിരൺ റിജിജു ജി, രാംദാസ് അതാവാലെ ജി, റാവു ഇന്ദർജിത് ജി, ഡൽഹി മുഖ്യമന്ത്രിക്ക് മുൻകൂട്ടിനിശ്ചയിച്ച പരിപാടിക്ക് പോകേണ്ടിവന്നു, ഡൽഹിയിലെ എല്ലാ സഹമന്ത്രിമാരും, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ സക്‌സേന ജി, മാന്യരേ, നയതന്ത്ര സമൂഹത്തിലെ ബഹുമാന്യരായ അംഗങ്ങളെ , ബുദ്ധ പണ്ഡിതരെ , ധർമ്മത്തിന്റെ അനുയായികളെ , സ്ത്രീകളേ, മാന്യരേ.

ഭഗവാൻ ബുദ്ധന്റെ പരിപാവനമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദർശനം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

January 03rd, 11:30 am

ഭഗവാൻ ബുദ്ധന്റെ പരിപാവനമായ പിപ്രാഹ്വ തിരുശേഷിപ്പുകളുടെ അന്താരാഷ്ട്ര പ്രദർശനം “ദി ലൈറ്റ് ആൻഡ് ദി ലോട്ടസ്: റെലിക്സ് ഓഫ് ദി അവേക്കൻഡ് വൺ” ന്യൂഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.