ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും ചരിത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി
February 21st, 07:16 pm
ന്യൂഡൽഹിയിൽ നടന്ന SOUL നേതൃത്വ സമ്മേളനത്തിൽ ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗെ നടത്തിയ അഭിസംബോധനയെ അഭിനന്ദിച്ച ശ്രീ മോദി, ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള അതുല്യവും ചരിത്രപരവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നു വ്യക്തമാക്കി.പ്രധാനമന്ത്രി SOUL നേതൃത്വ സമ്മേളനത്തിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി 21നു ഡൽഹിയിൽ ഉദ്ഘാടനം ചെയ്യും
February 19th, 06:31 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി SOUL നേതൃത്വ സമ്മേളനത്തിന്റെ ആദ്യ പതിപ്പ് ഫെബ്രുവരി 21നു പകൽ 11നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിങ് തോബ്ഗെ മുഖ്യാതിഥിയായി മുഖ്യപ്രഭാഷണം നടത്തും.