പാരീസിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയിൽ പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

September 10th, 02:50 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലെ പാരിസിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ വീഡിയോ കോൺഫെറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. കൃത്യസമയത്ത് മുൻകൈ എടുത്തതിനും ഹാർദ്ദവമായ ക്ഷണത്തിനും അദ്ദേഹം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നന്ദി അറിയിച്ചു. ഈ സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രഥമ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രാൻസിലെ പാരിസിൽ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ അഭിസംബോധന ചെയ്തു

September 10th, 02:45 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലെ പാരിസിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ വീഡിയോ കോൺഫെറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. കൃത്യസമയത്ത് മുൻകൈ എടുത്തതിനും ഹാർദ്ദവമായ ക്ഷണത്തിനും അദ്ദേഹം പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് നന്ദി അറിയിച്ചു. ഈ സുപ്രധാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. പ്രഥമ അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, ശ്രീ മോദി പറഞ്ഞു.

ഇ.ഒ.എസ്-05 (EOS-05) ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി-എഫ്17 (GSLV-F17) വിജയകരമായി വിക്ഷേപിച്ചതിന് ഐ.എസ്.ആർ.ഒ.യെ അഭിനന്ദിച്ച് പ്രധാനമന്ത്രി

September 04th, 10:35 am

ഐ.എസ്.ആർ.ഒ.യുടെ (ISRO) മറ്റൊരു മികച്ച നേട്ടത്തെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ഇത് രാജ്യത്തിന് അഭിമാനകരമായ നിമിഷമാണെന്ന് വ്യക്തമാക്കി.

മയക്കുമരുന്ന് രഹിത ഇന്ത്യ എന്ന ദൗത്യത്തിൽ പങ്കുചേരാൻ പ്രധാനമന്ത്രി മോദി മൻ കി ബാത്തിൽ പൗരന്മാരോട് ആഹ്വാനം ചെയ്തു

August 30th, 11:30 am

ഈ മാസത്തെ മൻ കി ബാത്തിൽ, ദേശീയ കൈത്തറി ദിനം, സ്വാതന്ത്ര്യദിനം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം എന്നിവയുൾപ്പെടെയുള്ള ഓഗസ്റ്റിലെ പ്രധാന സംഭവങ്ങളും ജന്മാഷ്ടമി, വിശ്വകർമ പൂജ തുടങ്ങിയ വരാനിരിക്കുന്ന ഉത്സവങ്ങളും പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. ഇത് ദേശസ്‌നേഹത്തിന്റെയും തദ്ദേശീയതയുടെയും, ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. വനസംരക്ഷണം, ഇന്ത്യൻ ചരിത്രം, ശുചിത്വം, സ്ത്രീ ശാക്തീകരണം തുടങ്ങി നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

സ്പേസ് സ്റ്റാർട്ടപ്പ് സി.ഇ.ഒമാരുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ

August 23rd, 11:42 am

പുതിയ മേഖലയിലേക്ക് പ്രവേശിക്കാനുള്ള അവരുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി സ്‌പേസ് സ്റ്റാർട്ടപ്പ് സിഇഒമാരുമായി സംവദിച്ചു. സ്വകാര്യ മേഖലയ്ക്ക് ബഹിരാകാശ മേഖല തുറന്നുകൊടുക്കൽ, ഇന്ത്യൻ കമ്പനികൾക്കുള്ള സർക്കാർ പിന്തുണ, റോബോട്ടിക് ബഹിരാകാശ പേടകം, പതിവ് റോക്കറ്റ് വിക്ഷേപണങ്ങൾ, ഇന്ത്യയുടെ ആദ്യത്തെ സ്‌പേസ്-ഫാർമ സ്റ്റാർട്ടപ്പ് എന്നിവയുൾപ്പെടെ നിരവധി രസകരമായ വിഷയങ്ങൾ ഈ ആശയവിനിമയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദി സ്‌പേസ് സ്റ്റാർട്ടപ്പ് സിഇഒമാരുമായി സംവദിച്ചു

August 23rd, 11:30 am

പുതിയ മേഖലയിലേക്ക് പ്രവേശിക്കാനുള്ള അവരുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി സ്‌പേസ് സ്റ്റാർട്ടപ്പ് സിഇഒമാരുമായി സംവദിച്ചു. സ്വകാര്യ മേഖലയ്ക്ക് ബഹിരാകാശ മേഖല തുറന്നുകൊടുക്കൽ, ഇന്ത്യൻ കമ്പനികൾക്കുള്ള സർക്കാർ പിന്തുണ, റോബോട്ടിക് ബഹിരാകാശ പേടകം, പതിവ് റോക്കറ്റ് വിക്ഷേപണങ്ങൾ, ഇന്ത്യയുടെ ആദ്യത്തെ സ്‌പേസ്-ഫാർമ സ്റ്റാർട്ടപ്പ് എന്നിവയുൾപ്പെടെ നിരവധി രസകരമായ വിഷയങ്ങൾ ഈ ആശയവിനിമയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറം 2026-ൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

August 21st, 09:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു. വിശിഷ്ട വ്യക്തികളെയും നയരൂപീകരണ വിദഗ്ധരെയും വ്യവസായ പ്രമുഖരെയും അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഈ പ്രശസ്തമായ ഉച്ചകോടിയിൽ പങ്കെടുക്കാനായതിൽ നിർവ്യാജമായ സന്തോഷം പ്രകടിപ്പിച്ചു.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു

August 21st, 08:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇക്കണോമിക് ടൈംസ് ലോക നേതൃ ഫോറം 2026-നെ അഭിസംബോധന ചെയ്തു. വിശിഷ്ട വ്യക്തികളെയും നയരൂപീകരണ വിദഗ്ധരെയും വ്യവസായ പ്രമുഖരെയും അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഈ പ്രശസ്തമായ ഉച്ചകോടിയിൽ പങ്കെടുക്കാനായതിൽ നിർവ്യാജമായ സന്തോഷം പ്രകടിപ്പിച്ചു.

ഇന്ത്യയിലെ ബഹിരാകാശ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെ സി.ഇ.ഒമാരുമായും, സ്ഥാപകരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു

August 21st, 02:21 pm

ഇന്ത്യയുടെ വളർന്നുവരുന്ന സ്വകാര്യ ബഹിരാകാശ ആവാസവ്യവസ്ഥയെയും ആഗോള പ്രതിഭകളെയും കമ്പനികളെയും നിക്ഷേപത്തെയും ആകർഷിക്കാനുള്ള അതിന്റെ കഴിവിനെയും ഉയർത്തിക്കാട്ടി, 20 ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ സിഇഒമാരുമായും സ്ഥാപകരുമായും പ്രധാനമന്ത്രി മോദി സംവദിച്ചു. ബഹിരാകാശ സാങ്കേതികവിദ്യയുടെ വിശാലമായ പ്രയോഗങ്ങൾ, ശക്തമായ വ്യവസായ സഹകരണം, ബഹിരാകാശത്തേക്ക് യുവ മനസ്സുകളെ പ്രചോദിപ്പിക്കുന്നതിനുള്ള കൂടുതൽ ശ്രമങ്ങൾ എന്നിവ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

ഇന്തോനേഷ്യൻ പാർലമെന്റിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോ​ധനയുടെ മലയാളം പരിഭാഷ

July 07th, 03:15 pm

ഇന്ന് നിങ്ങൾക്കിടയിൽ ഇവിടെയായിരിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയൊരു ബഹുമതിയും അം​ഗീകാരവുമാണ്. 140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായും ജനാധിപത്യത്തിന്റെ മാതാവായ രാജ്യത്തിലെ ഒരു അഭിമാനിയായ പൗരനായും ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അറിയിച്ചുകൊണ്ട് ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നു.

ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

July 07th, 03:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജക്കാർത്തയിൽ ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം.

ഫ്രാൻസിലെ പാരിസിൽ ഇന്ത്യൻ ജനസമൂഹത്തിൻ്റെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

June 18th, 11:41 pm

ചിലർ തമിഴരും, ചിലർ പഞ്ചാബികളും, ചിലർ ഗുജറാത്തികളും, ചിലർ മറാത്തികളും, മറ്റു ചിലർ ബംഗാളികളുമാണ്. ഇന്ത്യയുടെ ഓരോ കോണിന്റെയും പ്രതിഫലനം ഇവിടെ കാണാൻ കഴിയും.

പാരീസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

June 18th, 09:30 pm

2026 ജൂൺ 18-ന് പാരീസിൽ തടിച്ചുകൂടിയ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ചടങ്ങ് നടക്കുന്ന വേദിയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളവും വർണ്ണാഭവുമായ സ്വീകരണമാണ് ലഭിച്ചത്. ഇത് പ്രവാസി സമൂഹത്തിന് മാതൃരാജ്യത്തോടുള്ള ആഴമേറിയ സ്നേഹത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

മുൻ സർക്കാരുകൾ പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളി സമൂഹത്തെ അവഗണിച്ചു. എന്നാൽ ഇപ്പോൾ എൻ.ഡി.എ ഗവൺമെന്റ് അവരെ അതിരുകളില്ലാത്ത കഴിവുകളിലേക്ക് ഉയർത്തുകയും ശാക്തീകരിക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി

March 11th, 01:00 pm

മത്സ്യത്തൊഴിലാളി സമൂഹത്തിനായുള്ള സംഘടനയുടെ 50 വർഷത്തെ സേവനം ചരിത്രപരമായ ഒരു നാഴികക്കല്ലാണ് അടയാളപ്പെടുത്തിയതെന്ന്, അഖില കേരള ധീവര സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലുടനീളമുള്ള അംഗങ്ങളെയും മത്സ്യത്തൊഴിലാളികളെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, അഞ്ച് പതിറ്റാണ്ടുകളായി, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ സംഘടന തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ട്. ഈ യാത്ര നിങ്ങളുടെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും സേവന മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.

പ്രധാനമന്ത്രി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്തു

March 11th, 12:30 pm

മത്സ്യത്തൊഴിലാളി സമൂഹത്തിനായുള്ള സംഘടനയുടെ 50 വർഷത്തെ സേവനം ചരിത്രപരമായ ഒരു നാഴികക്കല്ലാണ് അടയാളപ്പെടുത്തിയതെന്ന്, അഖില കേരള ധീവര സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിലുടനീളമുള്ള അംഗങ്ങളെയും മത്സ്യത്തൊഴിലാളികളെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, അഞ്ച് പതിറ്റാണ്ടുകളായി, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ സംഘടന തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ട്. ഈ യാത്ര നിങ്ങളുടെ കഠിനാധ്വാനത്തെയും സമർപ്പണത്തെയും സേവന മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന

February 18th, 08:10 am

ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇമ്മാനുവൽ മാക്രോൺ 2026 ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും 'AI ഇംപാക്ട് ഉച്ചകോടി 2026'-ൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം.

LVM3-M6, ബ്ലൂബേർഡ് ബ്ലോക്ക്-2 എന്നിവയുടെ വിജയകരമായ വിക്ഷേപണത്തിന് ബഹിരാകാശ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

December 24th, 10:04 am

LVM3-M6-ന്റെയും ബ്ലൂബേർഡ് ബ്ലോക്ക്-2-ന്റെയും വിജയകരമായ വിക്ഷേപണത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബഹിരാകാശ ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അഭിനന്ദിച്ചു. ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിച്ചതിൽ വെച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹവും അമേരിക്കൻ ബഹിരാകാശ പേടകവുമാണ് ബ്ലൂബേർഡ് ബ്ലോക്ക്-2. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ അഭിമാനകരമായ നാഴികക്കല്ലാണ് ഇതെന്നും ആത്മനിർഭർ ഭാരതത്തിലേക്കുള്ള പരിശ്രമങ്ങളുടെ പ്രതിഫലനമാണെന്നും ശ്രീ മോദി പറഞ്ഞു.

ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മികച്ച വേദിയാണ് 'മൻ കി ബാത്ത്': പ്രധാനമന്ത്രി മോദി

November 30th, 11:30 am

ഈ മാസത്തെ മൻ കി ബാത്തിൽ, ഭരണഘടനാ ദിനാഘോഷങ്ങൾ, വന്ദേമാതരത്തിന്റെ 150-ാം വാർഷികം, അയോധ്യയിൽ ധർമ്മ ധ്വജാരോഹണം, ഐഎൻഎസ് 'മാഹി' ഉൾപ്പെടുത്തലും, കുരുക്ഷേത്രയിലെ അന്താരാഷ്ട്ര ഗീത മഹോത്സവവും ഉൾപ്പെടെയുള്ള നവംബറിലെ പ്രധാന സംഭവങ്ങൾ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി. റെക്കോർഡ് ഭക്ഷ്യധാന്യ, തേൻ ഉൽപാദനം, ഇന്ത്യയുടെ കായിക വിജയങ്ങൾ, മ്യൂസിയങ്ങൾ, പ്രകൃതി കൃഷി തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാശി-തമിഴ് സംഗമത്തിന്റെ ഭാഗമാകാൻ എല്ലാവരോടും ആഹ്വാനം ചെയ്തു.

ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാള വിവർത്തനം: സെഷൻ 2

November 22nd, 09:57 pm

പ്രകൃതിദുരന്തങ്ങൾ മനുഷ്യരാശിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത് തുടരുന്നു. ഈ വർഷവും അവ ആഗോള ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ബാധിച്ചിട്ടുണ്ട്. ഫലപ്രദമായ ദുരന്ത തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈ സംഭവങ്ങൾ വ്യക്തമായി എടുത്തുകാണിക്കുന്നു.

പ്രധാനമന്ത്രി ജൊഹാനസ്‌ബർഗിൽ ജി20 ഉച്ചകോടിയിൽ പങ്കെടുത്തു

November 22nd, 09:35 pm

“ആരെയും ‌ഒഴിവാക്കാതെയുള്ള, ഏവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച” എന്ന വിഷയത്തിൽ നടന്ന പ്രാരംഭ സെഷനെ അഭിസംബോധന ചെയ്യവേ, നൈപുണ്യാധിഷ്ഠിത കുടിയേറ്റം, വിനോദസഞ്ചാരം, ഭക്ഷ്യസുരക്ഷ, നിർമിതബുദ്ധി, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൂതനത്വം, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ ദക്ഷിണാഫ്രിക്കയുടെ അധ്യക്ഷതയ്ക്കു കീഴിൽ നടത്തിയ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പ്രക്രിയയിൽ, ന്യൂഡൽഹി ഉച്ചകോടിയിൽ എടുത്ത ചില ചരിത്രപരമായ തീരുമാനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജി-20 ഉച്ചകോടി ഇതാദ്യമായി ആഫ്രിക്കയിൽ നടക്കുമ്പോൾ, വളർച്ചയുടെ അസന്തുലിതാവസ്ഥയും പ്രകൃതിയുടെ അമിതമായ ചൂഷണവും പരിഹരിക്കുന്ന പുതിയ വികസന മാനദണ്ഡങ്ങൾ പരിഗണിക്കേണ്ട സമയമാണിത് എന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ നാഗരിക ജ്ഞാനത്തെ അടിസ്ഥാനമാക്കിയുള്ള “സമഗ്ര മാനവികത” എന്ന ആശയം പര്യവേക്ഷണം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യരെയും സമൂഹത്തെയും പ്രകൃതിയെയും കുറിച്ചുള്ള സമഗ്രമായ കാഴ്ചപ്പാടാണ് സമഗ്ര മാനവികതയെന്നും അതുവഴി, പുരോഗതിയും ഭൂമിയും തമ്മിലുള്ള ഐക്യം കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.