ഒക്ടോബർ 1 ന് ആർഎസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും
September 30th, 10:30 am
2025 ഒക്ടോബർ 1 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഈ അവസരത്തിൽ, രാഷ്ട്രത്തിന് ആർഎസ്‌എസ് നൽകിയ സംഭാവനകൾ എടുത്തുകാണിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.