അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 24th, 10:39 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ എല്ലാ സഹപ്രവർത്തകരും, ഗുജറാത്ത് ഗവൺമെന്റിന്റെ എല്ലാ മന്ത്രിമാരും, സന്നിഹിതരായ എല്ലാ സഹ എംപിമാരും, എല്ലാ എംഎൽഎമാരും, സർദാർധാമിന്റെ തലവനായ സഹോദരൻ ശ്രീ ഗാഗ്ജി ഭായ്, ട്രസ്റ്റി വി.കെ. പട്ടേൽ, ദിലീപ് ഭായ്, മറ്റ് എല്ലാ വിശിഷ്ട വ്യക്തികളേ, എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, പ്രത്യേകിച്ച് എന്റെ പ്രിയപ്പെട്ട പെൺമക്കളേ....അഹമ്മദാബാദിലെ കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു വീഡിയോ സന്ദേശത്തിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു
August 24th, 10:25 pm
ഗുജറാത്തിലെ അഹമ്മദാബാദിലുള്ള കന്യ ഛത്രാലയയിലെ സർദാർധാം രണ്ടാം ഘട്ടത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ പ്രസംഗിച്ചു. പെൺമക്കളുടെ സേവനത്തിനും വിദ്യാഭ്യാസത്തിനുമായി സമർപ്പിച്ചിരിക്കുന്ന ഒരു ഹോസ്റ്റലിന്റെ ഉദ്ഘാടനത്തെ എടുത്തുകാണിച്ചുകൊണ്ട്, സർദാർധാമിന്റെ പേര് അതിന്റെ പ്രവർത്തനങ്ങൾ പോലെ തന്നെ പവിത്രമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികൾ അഭിലാഷങ്ങളും സ്വപ്നങ്ങളും വഹിക്കുമെന്നും അവ സാക്ഷാത്കരിക്കുന്നതിന് നിരവധി അവസരങ്ങൾ അവർക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പെൺമക്കൾ സ്വാശ്രയരും കഴിവുള്ളവരുമായിക്കഴിഞ്ഞാൽ, അവർ സ്വാഭാവികമായും രാഷ്ട്രനിർമ്മാണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും അവരുടെ കുടുംബങ്ങളും ശാക്തീകരിക്കപ്പെടുമെന്നും ശ്രീ മോദി ഊന്നിപ്പറഞ്ഞു. ഇവിടത്തെ അന്തേവാസികളായ എല്ലാ പെൺമക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും, പ്രധാനമന്ത്രി ശോഭനമായ ഭാവി നേർന്നു.സര്‍ദാര്‍ധാം ഭവന്‍ ലോകാര്‍പണ, സര്‍ദാര്‍ധാം രണ്ടാം ഘട്ട ഭൂമി പൂജന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
September 11th, 11:01 am
പരിപാടിയില്‍ ഞങ്ങളോടൊപ്പം പങ്കെടുക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ്ഭായ് രൂപാനിജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ഭായ്, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ പര്‍ഷോത്തം രുപാലാജി, ശ്രീ മന്‍സുഖ്ഭായ് മാണ്ഡവ്യാജി, അനുപ്രിയ പട്ടേല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരെ, ഗുജറാത്ത് പ്രദേശ് ബിജെപി പ്രസിഡന്റ് ശ്രീ സി ആര്‍ പാട്ടീല്‍ജി, ഗുജറാത്ത മന്ത്രിമാര്‍, ഇവിടെയുള്ള സഹ എംപിമാര്‍, ഗുജറാത്തിലെ എംഎല്‍എമാര്‍, സര്‍ദാര്‍ധാമിന്റെ ട്രസ്റ്റിമാര്‍, എന്റെ സുഹൃത്ത് ശ്രീ ഗഗ്ജിഭായ്, ട്രസ്റ്റിലെ ബഹുമാനപ്പെട്ട അംഗങ്ങള്‍, ഈ മഹത്തായ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്ന സുഹൃത്തുക്കള്‍, സഹോദരീ സഹോദരന്മാരെ!സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും നിര്‍വഹിച്ച് പ്രധാനമന്ത്രി
September 11th, 11:00 am
സര്‍ദാര്‍ധാം ഭവന്റെ സമര്‍പ്പണവും സര്‍ദാര്‍ധാം രണ്ടാംഘട്ടം കന്യാ ഛാത്രാലയയുടെ ഭൂമിപൂജയും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുത്തു.സർദാർധാം ഭവന്റെ സമർപ്പണവും രണ്ടാം ഘട്ട ഭൂമി പൂജയും പ്രധാനമന്ത്രി സെപ്റ്റംബർ 11 ന് നിർവഹിക്കും. സർദാർധാം - കന്യാ ഛാത്രാലയ രണ്ടാം ഘട്ടത്തിന്റെ ഭൂമി പൂജയും പ്രധാനമന്ത്രി നിർവഹിക്കും.
September 10th, 01:25 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സർദാർധാം ഭവന്റെ സമർപ്പണവും സർദാർധാം - കന്യാ ഛാത്രാലയ രണ്ടാം ഘട്ടത്തിന്റെ ഭൂമി പൂജയും 2021 സെപ്റ്റംബർ 11 ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗ് വഴി നിർവഹിക്കും.