'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' സർദാർ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ 75-ാം ചരമവാർഷികത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
December 15th, 08:44 am
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന് അദ്ദേഹത്തിന്റെ 75-ാം ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അർപ്പിച്ചു. രാഷ്ട്രത്തെ ഏകീകരിക്കുന്നതിനും ഇന്ത്യയെ ഒറ്റക്കെട്ടായി നിലനിർത്തുന്നതിനും സർദാർ പട്ടേൽ തൻ്റെ ജീവിതം മുഴുവൻ സമർപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ ഏകതാ ദിവസിൽ ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു
October 31st, 02:06 pm
രാഷ്ട്രീയ ഏകതാ ദിനത്തോടനുബന്ധിച്ച്, രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ ഇന്ന് ഏകതാ പ്രതിജ്ഞയെടുത്തു.പ്രധാനമന്ത്രി ഒക്ടോബർ 30, 31 തീയതികളിൽ ഗുജറാത്ത് സന്ദർശിക്കും
October 29th, 10:58 am
ഒക്ടോബർ 30, 31 തീയതികളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30-ന് പ്രധാനമന്ത്രി ഏകതാ നഗറിലെ കെവാഡിയയിലേക്ക് പോകുകയും വൈകീട്ട് 5:15-ന് അവിടെ ഇ-ബസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. വൈകീട്ട് 6:30-ന് ഏകതാ നഗറിൽ 1,140 കോടിയിലധികം രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ-വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.'വന്ദേമാതരം' എന്നതിന്റെ ആത്മാവ് ഇന്ത്യയുടെ അനശ്വരമായ ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 26th, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, ഒക്ടോബർ 31-ന് സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഛഠ് പൂജ ഉത്സവം, പരിസ്ഥിതി സംരക്ഷണം, ഇന്ത്യൻ നായ ഇനങ്ങൾ, ഇന്ത്യൻ കാപ്പി, ഗോത്ര സമൂഹ നേതാക്കൾ, സംസ്കൃത ഭാഷയുടെ പ്രാധാന്യം തുടങ്ങിയ രസകരമായ വിഷയങ്ങളും അദ്ദേഹം സ്പർശിച്ചു. 'വന്ദേമാതരം' ഗാനത്തിന്റെ 150-ാം വർഷത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.‘വോക്കൽ ഫോർ ലോക്കൽ ’ – മാൻ കി ബാത്തിൽ, സ്വദേശി ഉൽപ്പന്നങ്ങളിലൂടെ അഭിമാനത്തോടെ ഉത്സവങ്ങൾ ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു
August 31st, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയ സുരക്ഷാ സേനയ്ക്കും പൗരന്മാർക്കും പ്രധാനമന്ത്രി മോദി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ കായിക മത്സരങ്ങൾ, സൗരോർജ്ജം, ‘ഓപ്പറേഷൻ പോളോ’, ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള വ്യാപനം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഉത്സവകാലത്ത് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെയും, ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി പൗരന്മാരെ ഓർമ്മിപ്പിച്ചു.Urban areas are our growth centres, we will have to make urban bodies growth centres of economy: PM Modi in Gandhinagar
May 27th, 11:30 am
PM Modi addressed the celebrations of 20 years of Gujarat Urban Growth Story. Highlighting India’s deep-rooted cultural values, emphasizing the philosophy of Vasudhaiva Kutumbakam, the PM stated that India has upheld this tradition for centuries. He expressed happiness over Gujarat Government’s commitment to urban development and stated that India remains dedicated to the welfare of its citizens.ഗുജറാത്തിന്റെ 20 വർഷത്തെ നഗരവളർച്ചയുടെ ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
May 27th, 11:09 am
ഗുജറാത്തിലെ ഗാന്ധിനഗറിൽ ഇന്ന് നടന്ന ഗുജറാത്തിന്റെ 20 വർഷത്തെ നഗരവളർച്ചയുടെ ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു . 2005 ലെ നഗരവികസന വർഷത്തിന്റെ ഇരുപതാമത് വാർഷികം ആഘോഷിക്കുന്ന 2025 ലെ നഗരവികസന വർഷത്തിന് അദ്ദേഹം തുടക്കം കുറിച്ചു. വഡോദര, ദാഹോദ്, ഭുജ്, അഹമ്മദാബാദ്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ തന്റെ സന്ദർശന വേളയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന്റെ ആരവവും പാറി പറക്കുന്ന ത്രിവർണ്ണ പതാകകളും ഉപയോഗിച്ച് ദേശസ്‌നേഹത്തിന്റെ ആവേശം താൻ അനുഭവിച്ചതായി അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്ത് പറഞ്ഞു . ഇത് കാണേണ്ട ഒരു കാഴ്ചയാണെന്നും ഗുജറാത്തിൽ മാത്രമല്ല, ഇന്ത്യയുടെ എല്ലാ മുക്കിലും മൂലയിലും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ഇതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭീകരത എന്ന മുള്ളിനെ പിഴുതെറിയാൻ ഇന്ത്യ തീരുമാനിച്ചു, അത് തികഞ്ഞ ബോധ്യത്തോടെയാണ് ചെയ്തത്, പ്രധാനമന്ത്രി പറഞ്ഞു.പ്രധാനമന്ത്രി ഏപ്രിൽ 11ന് ഉത്തർപ്രദേശും മധ്യപ്രദേശും സന്ദർശിക്കും
April 09th, 09:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏപ്രിൽ 11ന് ഉത്തർപ്രദേശും മധ്യപ്രദേശും സന്ദർശിക്കും. പകൽ പതിനൊന്നോടെ വാരാണസിയിലേക്കു പോകുന്ന അദ്ദേഹം, 3880 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. പൊതുയോഗത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തിൽ പ്രധാനമന്ത്രി അധ്യക്ഷനായി
December 15th, 10:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിൽ ചീഫ് സെക്രട്ടറിമാരുടെ നാലാമത് ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 2024 ഡിസംബർ 13 മുതൽ 15 വരെ ഡൽഹിയിലാണ് ത്രിദിന സമ്മേളനം നടന്നത്.സർദാർ പട്ടേലിനെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു
October 31st, 08:07 am
സർദാർ പട്ടേലിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്‌ജലി അർപ്പിച്ചു. തന്റെ അജയ്യമായ ആവേശവും ദർശനാത്മകമായ രാഷ്ട്രതന്ത്രവും അസാധാരണമായ സമർപ്പണവും വഴിയാണ് സർദാർ പട്ടേൽ നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തിയതെന്ന് ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും
October 29th, 02:20 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബർ 30നും 31നും ഗുജറാത്ത് സന്ദർശിക്കും. ഒക്ടോബർ 30ന് രാവിലെ 10.30-ന് അദ്ദേഹം അംബാജി ക്ഷേത്രത്തിൽ പൂജയും ദർശനവും നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12ന് മെഹ്‌സാനയിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഒക്ടോബർ 31ന് രാവിലെ 8ന് കേവഡിയ സന്ദർശിക്കുന്ന അദ്ദേഹം ഏകതാപ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് രാഷ്ട്രീയ ഏകതാ ദിനാഘോഷങ്ങൾ നടക്കും. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. രാവിലെ 11.15ന് അദ്ദേഹം ആരംഭ് 5.0ലെ 98-ാം കോമൺ ഫൗണ്ടേഷൻ കോഴ്‌സിലെ ഓഫീസർ ട്രെയിനികളെ അഭിസംബോധന ചെയ്യും.