Prime Minister shares Sanskrit Subhashitam highlighting the transformative impact of Yoga
June 22nd, 08:13 am
PM Modi shared a Sanskrit Subhashitam highlighting the transformative power of Yoga, noting that the remarkable success of the International Day of Yoga reflects its growing impact across the world. He emphasized that Yoga not only promotes physical well-being but also inspires people to lead positive, confident and balanced lives by calming the mind and regulating the breath.Prime Minister shares Sanskrit Subhashitam highlighting the importance of knowledge, wisdom and foresight
June 19th, 08:15 am
PM Modi shared a Sanskrit Subhashitam highlighting the importance of knowledge, wisdom and foresight in achieving success. He noted that qualities such as deep understanding, prudent judgment, self-confidence, effective communication and the ability to recognize the demands of the time help inpiduals overcome challenges and accomplish their goals.Prime Minister shares Sanskrit Subhashitam highlighting the virtues of truth, service, learning and action
June 18th, 09:23 am
The Prime Minister, Shri Narendra Modi said that wealth follows truthfulness, fame follows selfless service, knowledge follows constant practice and wisdom follows action. He noted that these values play a vital role in shaping inpidual character and contributing to collective progress.ആദരവിൻ്റെയും അംഗീകാരത്തിന്റെയും മൂല്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 17th, 09:05 am
സ്നേഹപൂർവ്വമായ ആദരവും അംഗീകാരവും താൻ വിലമതിക്കപ്പെടുന്നതായും അഭിമാനിതനായും സംതൃപ്തനായും ഒരു വ്യക്തിയെ തോന്നിപ്പിക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത്തരത്തിലുള്ള അംഗീകാരം ആത്മവിശ്വാസം വർധിപ്പിക്കുക മാത്രമല്ല, ഒരു വ്യക്തിയിൽ പുതിയ ഊർജ്ജവും ഉത്സാഹവും നിറയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിവേകത്തിന്റെയും ചിന്താപൂർവ്വമായ തീരുമാനമെടുക്കലിൻ്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 16th, 08:53 am
ക്ഷമ, ജ്ഞാനം, ദീർഘവീക്ഷണം എന്നിവയാൽ നയിക്കപ്പെടുന്ന പ്രവർത്തനങ്ങളിലൂടെയാണ് സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വാതിലുകൾ തുറക്കപ്പെടുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ശരിയായ ചിന്തയോടും വിലയിരുത്തലോടും കൂടിയുള്ള ചുവടുവെപ്പുകളിലാണ് വിജയം കെട്ടിപ്പടുക്കുന്നത് എന്നതിനാൽ ഓരോ തീരുമാനത്തിനും സൂക്ഷ്മമായ ഗ്രാഹ്യം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നൂതനാശയത്തിലും സംരംഭകത്വത്തിലും വൈവിധ്യത്തിന്റെ പങ്ക് ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 15th, 08:55 am
നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും മേഖലകളിൽ ഓരോ വ്യക്തിക്കും വ്യത്യസ്തമായ ചിന്താഗതിയും അതുല്യമായ സർഗ്ഗാത്മക കാഴ്ചപ്പാടുമുണ്ടെന്നും ഈ വൈവിധ്യമാണ് പുതിയ സാധ്യതകൾക്ക് ജന്മം നൽകുന്നതെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഓരോ ജലാശയത്തിലെയും വെള്ളത്തിന് വ്യത്യസ്ത രുചിയുള്ളതുപോലെ ഓരോ പ്രതിഭയ്ക്കും തനതായ വ്യക്തിത്വവും സംഭാവനയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്ത ആശയങ്ങളുടെയും കഴിവുകളുടെയും സംഗമത്തിലൂടെയാണ് നൂതനാശയവും പുരോഗതിയും സാധ്യമാകുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.വിവിധ മേഖലകളിൽ സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകിയുള്ള വികസനത്തിനായുള്ള ഗവൺമെൻ്റിൻ്റെ ശ്രമങ്ങളെ എടുത്തുപറഞ്ഞ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
June 12th, 12:39 pm
കഴിഞ്ഞ 12 വർഷമായി, വിവിധ മേഖലകളിൽ വ്യക്തമായി ദൃശ്യമാകുന്ന തരത്തിൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന് വേണ്ടിയാണ് ഗവൺമെൻറ് പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രസ്താവിച്ചു. സാമ്പത്തിക പങ്കാളിത്തം, സംരംഭകത്വം എന്നിവ മുതൽ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, ഭവനം, കായികം, ശാസ്ത്രം, ഭരണം വരെയുള്ള വൈവിധ്യമാർന്ന മേഖലകളിൽ സ്ത്രീകൾ പ്രമുഖമായ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.മനുഷ്യജീവിതത്തിന്റെ അടിത്തറയായി കൃഷിയെയും വിളകളെയും ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 11th, 11:34 am
കൃഷിയെന്നത് കേവലമൊരു ഉപജീവനമാർഗ്ഗം മാത്രമല്ല, മറിച്ച് സമൂഹത്തിന്റെയും രാജ്യത്തിന്റെയും പരിപോഷണത്തിന്റെ അടിസ്ഥാന ശിലയാണെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.പൊതുജനസേവനമാണ് സദ്ഭരണത്തിന്റെയും ജനവിശ്വാസത്തിന്റെയും ഏറ്റവും വലിയ പരീക്ഷണമെന്ന് വ്യക്തമാക്കുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 10th, 11:00 am
പൊതുജനസേവനമാണ് സദ്ഭരണത്തിന്റെ ഏറ്റവും വലിയ പരീക്ഷണമെന്ന് വ്യക്തമാക്കുന്ന സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. വിനയത്തോടും അർപ്പണമനോഭാവത്തോടും കർത്തവ്യനിഷ്ഠയോടും കൂടി നിരന്തരം പ്രയത്നിക്കുന്ന വ്യക്തിക്ക് മാത്രമേ പൊതുജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ സാധിക്കൂ എന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.സാമൂഹ്യ ക്ഷേമത്തിനായി സമർപ്പിതനായ ഒരു യഥാർത്ഥ ജ്ഞാനിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 09th, 10:27 am
സാമൂഹ്യ ക്ഷേമത്തിനായി സമർപ്പിതനായ ഒരു യഥാർത്ഥ ജ്ഞാനിയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.എല്ലാ ജീവജാലങ്ങളുടെയും ക്ഷേമവും പ്രകൃതിയുമായുള്ള ഐക്യവും ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 08th, 08:01 am
പ്രകൃതിയുമായുള്ള സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് എല്ലാ ജീവജാലങ്ങളുടെയും ക്ഷേമം കൈവരിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്റെ അന്തസ്സത്തയാണെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.ലോക പരിസ്ഥിതി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
June 05th, 09:53 am
പരിസ്ഥിതിസംരക്ഷണത്തിൽ അഭിനിവേശമുള്ള എല്ലാവരെയും പ്രശംസിച്ചുകൊണ്ട്, ലോക പരിസ്ഥിതി ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു,പതഞ്ജലി മഹർഷിയെയും യോഗയുടെ ഗുണങ്ങളെയും ആദരിച്ചുകൊണ്ട് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 04th, 09:16 am
പതഞ്ജലി മഹർഷിക്ക് ആദരമർപ്പിച്ചും യോഗയുടെ സമൂലമായ ഗുണങ്ങളെ ഉയർത്തിക്കാട്ടിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. പതിവായി യോഗ പരിശീലിക്കുന്നത് ശരീരത്തെ ആരോഗ്യത്തോടെയും മനസ്സിനെ ശാന്തമായും നിലനിർത്തുന്നുവെന്ന് നിരീക്ഷിച്ച ശ്രീ മോദി, യോഗ ദിനചര്യയുടെ ഭാഗമാക്കുന്നത് ജീവിതത്തെ സന്തുലിതവും ഊർജ്ജസ്വലവുമാക്കുമെന്ന് ചൂണ്ടിക്കാട്ടി.ഐക്യം, പരസ്പര സഹകരണം, കൂട്ടായ ദൃഢനിശ്ചയം എന്നിവയുടെ ശക്തി എടുത്തുകാണിക്കുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 03rd, 09:00 am
പൗരന്മാർ ഐക്യത്തിന്റെയും പരസ്പര സഹകരണത്തിന്റെയും നൂലുകളാൽ പരസ്പരം ബന്ധിക്കപ്പെടുമ്പോൾ രാജ്യത്തിന്റെ കരുത്ത് പലമടങ്ങായി വർധിക്കുമെന്ന് നിരീക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. ഇന്ത്യൻ ജനതയുടെ ഈ കൂട്ടായ ദൃഢനിശ്ചയത്തിലൂടെയാണ് രാജ്യം തുടർച്ചയായി പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നതെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.ദൃഢനിശ്ചയം, ആത്മനിയന്ത്രണം, വിവേകം എന്നിവയുടെ ഗുണങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 02nd, 09:30 am
ഏറ്റവും കഠിനമായ പാതകളെപ്പോലും എളുപ്പമാക്കുന്ന ശക്തികളാണ് ദൃഢനിശ്ചയവും ആത്മനിയന്ത്രണവുമെന്ന് നിരീക്ഷിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു. നമ്മുടെ യുവാക്കൾ ഇന്ന് ഇതേ ദൃഢനിശ്ചയത്തോടെ രാഷ്ട്രനിർമ്മാണത്തിൽ നിരന്തരം ഏർപ്പെട്ടിരിക്കുകയാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.ഒരു മികച്ച അധ്യാപകന്റെ ഗുണങ്ങൾ എടുത്തുപറയുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
June 01st, 08:37 am
ചില ആളുകൾക്ക് ഒരു കാര്യം സ്വയം ചെയ്യുന്നതിൽ മികച്ച വൈദഗ്ധ്യമുള്ളവരായിരിക്കുമ്പോൾ മറ്റു ചിലർ ആ അറിവോ നൈപുണ്യമോ മറ്റുള്ളവരിലേക്ക് പകർന്നുനൽകുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. സ്വയം ആർജ്ജിച്ച പ്രാവീണ്യവും മറ്റുള്ളവരെ പഠിപ്പിക്കാനുള്ള കഴിവും - ഈ രണ്ട് ഗുണങ്ങളും ഒരുപോലെ ഒത്തിണങ്ങിയ വ്യക്തി മികച്ച അധ്യാപകരിൽ ഒരാളായി കണക്കാക്കപ്പെടാൻ അർഹനാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിനയം, ക്ഷമ, മാന്യമായ പെരുമാറ്റം എന്നീ ഗുണങ്ങളെ ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
May 29th, 08:45 am
വിനയം, ക്ഷമ, മാന്യമായ പെരുമാറ്റം എന്നിവയാണ് ഒരാളുടെ വ്യക്തിത്വത്തിന്റെ യഥാർത്ഥ ആഭരണങ്ങൾ എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ഗുണങ്ങൾ കൊണ്ടാണ് ഒരു വികസിത ഭാരതത്തിന്റെ ദൃഢനിശ്ചയം സാക്ഷാത്കരിക്കുന്നതിനായി രാജ്യത്തെ ജനങ്ങൾ നിരന്തരം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ജയന്തിദിനത്തിൽ വീർ സാവർക്കറെ അനുസ്മരിച്ച് പ്രധാനമന്ത്രി
May 28th, 09:52 am
വീർ സാവർക്കറുടെ ജയന്തിദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ സ്മരിക്കുകയും, അദ്ദേഹത്തിന്റെ ധീരതയ്ക്കും രാജ്യസ്നേഹത്തിനും സാമൂഹ്യപരിഷ്കരണ സംഭാവനകൾക്കും ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു.സ്ഥിരോത്സാഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കരുത്തു വ്യക്തമാക്കുന്ന സംസ്കൃതസുഭാഷിതം പങ്കുവച്ച് പ്രധാനമന്ത്രി
May 27th, 08:36 am
തുടർച്ചയായ പരിശ്രമം, ക്ഷമ, ദൃഢനിശ്ചയം എന്നിവയിലൂടെ ഏതു വലിയ ലക്ഷ്യവും കൈവരിക്കാൻ സാധിക്കുമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുമ്പോൾ രാജ്യത്തെ ജനങ്ങൾക്കു വഴികാട്ടിയാകുന്നത് ഇതേ വികാരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.യഥാർത്ഥ അറിവിന്റെ പരിവർത്തനാത്മക ശക്തിയെ എടുത്തുകാണിക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
May 26th, 09:20 am
യഥാർത്ഥ അറിവ് രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിന് വഴിതുറക്കുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ അറിവും പ്രവൃത്തികളും മനുഷ്യവർഗത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി മാറേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.