അടിയന്തരാവസ്ഥക്കാലത്തു ജനാധിപത്യം സംരക്ഷിച്ചവർക്കു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
June 25th, 10:53 am
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ച്, ആ കാലത്തു ജനാധിപത്യ മൂല്യങ്ങളെ ദൃഢമായി സംരക്ഷിച്ച ഏവർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ശ്രദ്ധാഞ്ജലി അർപ്പിച്ചു. മൗനം പാലിക്കാൻ വിസമ്മതിക്കുകയും ഭരണഘടനയിൽ വിഭാവനംചെയ്തിട്ടുള്ള ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്ത അസംഖ്യം ജനങ്ങളുടെ അസാധാരണമായ ധീരതയും അതിജീവനശേഷിയും ആ കാലഘട്ടം ദൃശ്യമാക്കിയതായും അദ്ദേഹം കുറിച്ചു.ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ട കാലത്തിന്റെ ഓർമ്മപ്പെടുത്തലായി സംവിധാൻ ഹത്യ ദിവസ് നിലകൊള്ളും: പ്രധാനമന്ത്രി
July 12th, 05:06 pm
ജൂൺ 25 സംവിധാൻ ഹത്യ ദിവസായി പ്രഖ്യാപിക്കുന്നത് ഇന്ത്യൻ ഭരണഘടന ചവിട്ടിമെതിക്കപ്പെട്ട കാലത്തെ ഓർമ്മപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.