ഗാന്ധിനഗറിലെ സാമ്രാട്ട് സംപ്രതി മ്യൂസിയം ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
March 31st, 10:25 am
ആചാര്യ ഭഗവന്ത് ശ്രീ പദ്മസാഗർ സൂരീശ്വർ ജി മഹാരാജ് സാഹിബ്, ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത് ജി, മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര ഭായി, സംസ്ഥാന ഉപമുഖ്യമന്ത്രി ഭായി ഹർഷ് സംഘവി ജി, പരം പൂജ്യ ആചാര്യ ഭഗവന്ത്, പൂജ്യ സാധു ഭഗവന്ത്, സാധ്വിജി ഭഗവന്ത്, ഈ പരിപാവന സമ്മേളനത്തിൽ സന്നിഹിതരായിരിക്കുന്ന മുഴുവൻ ആചാര്യന്മാരേ, മുനി ഭഗവന്തുമാരേ, ബഹുമാനപ്പെട്ട മനുഷ്യസ്നേഹികളേ, പണ്ഡിതരേ, മാന്യരേ മഹതികളേ!മഹാവീർ ജയന്തിയോടനുബന്ധിച്ച് ഗാന്ധിനഗറിലെ കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
March 31st, 10:15 am
ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥത്തിൽ സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് എന്ന ജൈന പൈതൃക മ്യൂസിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഭഗവാൻ മഹാവീർ ജയന്തിയുടെ ശുഭവേളയിൽ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കോബ തീർത്ഥിൽ സാമ്രാട്ട് സംപ്രതി സംഗ്രഹാലയ് എന്ന ജൈന പൈതൃക മ്യൂസിയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. കോബ തീർത്ഥ് ആത്മീയ ശാന്തിയിൽ അലിഞ്ഞുചേർന്നതാണ്. ഒട്ടനവധി ജൈന മുനിമാരുടെയും സന്യാസിമാരുടെയും തപസ്യ ഇവിടെ പ്രകടമാകുന്നു, കൂടാതെ സൃഷ്ടിയും സേവനവും സ്വാഭാവികമായി ഇവിടെ വിരിഞ്ഞുനിൽക്കുന്നു, ശ്രീ മോദി പറഞ്ഞു.മാർച്ച് 31-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് സന്ദർശിക്കും.
March 30th, 11:05 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 മാർച്ച് 31-ന് ഗുജറാത്ത് സന്ദർശിക്കും; അന്നേ ദിവസം രാവിലെ 10 മണിക്ക് ഗാന്ധിനഗറിലെ സാമ്രാട്ട് സമ്പ്രതി മ്യൂസിയം ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം അവിടെ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.തുടർന്ന് ഉച്ചയ്ക്ക് 12:45-ഓടെ അഹമ്മദാബാദിലെ സാനന്ദിലുള്ള കെയ്‌ൻസ് സെമികോൺ പ്ലാന്റിൻറെ ഉദ്ഘാടനം നിർവഹിക്കുന്ന പ്രധാനമന്ത്രി അവിടെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. അതിനുശേഷം വാവ്-തരാദിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, വൈകുന്നേരം 4 മണിയോടെ 20,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും രാഷ്ട്രത്തിന് സമർപ്പിക്കലും നിർവ്വഹിക്കും. തുടർന്ന് അദ്ദേഹം അവിടെയും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും.