ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക-മഴ ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി വ്യോമ നിരീക്ഷണം നടത്തി
September 09th, 03:01 pm
ഹിമാചൽ പ്രദേശിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രി ആദ്യം വ്യോമ നിരീക്ഷണം നടത്തി. തുടർന്ന്, ഹിമാചൽ പ്രദേശിൽ സ്വീകരിച്ച ദുരിതാശ്വാസ, പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനും ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രി മോദി കാംഗ്രയിൽ ഒരു ഔദ്യോഗിക യോഗം ചേർന്നു. ഹിമാചൽ പ്രദേശിനായി പ്രധാനമന്ത്രി 1500 കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. എസ്ഡിആർഎഫിന്റെ രണ്ടാം ഗഡുവും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും മുൻകൂറായി സംസ്ഥാനത്തിന് അനുവദിക്കാനും തീരുമാനമായി .