മുതിർന്ന നടൻ ശ്രീ സലിം കുമാർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
June 07th, 01:52 pm
പ്രശസ്ത നടൻ ശ്രീ സലിം കുമാർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. ദീർഘകാലത്തെ ശ്രദ്ധേയമായ അഭിനയജീവിതത്തിലുടനീളം, ബഹുമുഖ പ്രതിഭയാലും അനശ്വരമായ കഥാപാത്രാവിഷ്‌കാരങ്ങളാലും അദ്ദേഹം തനത് മുദ്ര പതിപ്പിച്ചതായി പ്രധാനമന്ത്രി അനുസ്മരിച്ചു.