ഫലങ്ങളുടെ പട്ടിക: റഷ്യൻ ഫെഡറേഷൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനം
December 05th, 05:53 pm
ഒരു രാജ്യത്തിലെ പൗരന്മാരുടെ താത്കാലിക തൊഴിൽ പ്രവർത്തനം മറ്റേ രാജ്യത്തിൻ്റെ പ്രദേശത്ത് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും റഷ്യൻ ഫെഡറേഷൻ ഗവൺമെന്റും തമ്മിലുള്ള കരാർ.23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയെ തുടര്‍ന്നുള്ള സംയുക്ത പ്രസ്താവന
December 05th, 05:43 pm
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റ് ആദരണീയനായ ശ്രീ. വ്ളാഡിമിര്‍ പുടിൻ 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയ്ക്കായി 2025 ഡിസംബര്‍ 04-05 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിച്ചു.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടൊപ്പം പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 05th, 03:45 pm
ഇത്രയും വലിയൊരു പ്രതിനിധി സംഘവുമായി ഇന്ന്,ഇന്ത്യ-റഷ്യ ബിസിനസ് ഫോറം എന്ന ഈ പരിപാടിയുടെ ഭാഗമാകാനായത്,പ്രസിഡന്റ് പുടിന്റെ ആത്മാർത്ഥ പരിശ്രമത്തിൻ്റെ ഫലമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.നിങ്ങളെ എല്ലാവരെയും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് സ്വാഗതം ചെയ്യുന്നു, നിങ്ങളുടെ ഇടയിൽ ഉണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ ഫോറത്തിൽ ഭാഗമാവുകയും ,വിലയേറിയ ഉൾക്കാഴ്ചകൾ പങ്കുവയ്ക്കുകയും ചെയ്യുന്നതിന് എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ബിസിനസ്സിനായി ലളിതമായ പ്രവചനാതീതമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും യുറേഷ്യൻ ഇക്കണോമിക് യൂണിയനും തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു
December 05th, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പം ഇന്ത്യ-റഷ്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്തു. അഭിസംബോധന ആരംഭിക്കവേ, പ്രസിഡന്റ് പുടിനെയും, ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നേതാക്കളെയും, എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. വലിയ പ്രതിനിധിസംഘത്തെ ഇന്ത്യയിലേക്കു കൊണ്ടുവന്നതിലൂടെ ഈ വ്യാവസായികവേദിയുടെ രൂപവൽക്കരണത്തിനു പ്രസിഡന്റ് പുടിൻ വലിയൊരു തുടക്കം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പങ്കാളികളെയും ഹൃദയംഗമമായി സ്വാഗതംചെയ്ത ശ്രീ മോദി, അവരോടൊപ്പം നിൽക്കാൻ കഴിയുന്നത് ഏറെ ആഹ്ലാദകരമായ നിമിഷമാണെന്നും പറഞ്ഞു. ചർച്ചാവേദിയിൽ എത്തിയതിനും വിലയേറിയ ചിന്തകൾ പങ്കുവച്ചതിനും ശ്രീ മോദി, സുഹൃത്ത് പ്രസിഡന്റ് പുടിന് അഗാധമായ നന്ദി അറിയിച്ചു. വ്യവസായത്തിനായി ലളിതവും പ്രവചനാത്മകവുമായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുറേഷ്യൻ സാമ്പത്തിക യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.റഷ്യൻ പ്രസിഡന്റുമായുള്ള സംയുക്ത പത്രപ്രസ്താവനയ്ക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയുടെ മലയാളം പരിഭാഷ
December 05th, 02:00 pm
ഇന്ന് 23-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയിലേക്ക് പ്രസിഡന്റ് പുടിനെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ ഉഭയകക്ഷി ബന്ധം നിരവധി ചരിത്ര നാഴികക്കല്ലുകളിലൂടെ കടന്നുപോകുന്ന സമയത്താണ് അദ്ദേഹത്തിന്റെ സന്ദർശനം. കൃത്യം 25 വർഷം മുമ്പ്, പ്രസിഡന്റ് പുടിൻ നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറയിട്ടു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്, 2010 ൽ, നമ്മുടെ പങ്കാളിത്തം പ്രത്യേകവും സവിശേഷ പദവിയുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം എന്ന തലത്തിലേക്ക് ഉയർത്തപ്പെട്ടു.PM Modi’s remarks during the joint press meet with Russian President Vladimir Putin
December 05th, 01:50 pm
PM Modi addressed the joint press meet with President Putin, highlighting the strong and time-tested India-Russia partnership. He said the relationship has remained steady like the Pole Star through global challenges. PM Modi announced new steps to boost economic cooperation, connectivity, energy security, cultural ties and people-to-people linkages. He reaffirmed India’s commitment to peace in Ukraine and emphasised the need for global unity in the fight against terrorism.റഷ്യൻ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
December 05th, 10:30 am
ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസിഡന്റ് പുടിനുമായി സംസാരിക്കുകയും 73-ാം ജന്മദിനത്തിന്റെ ആശംസയറിയിക്കുകയും ചെയ്തു
October 07th, 06:43 pm
റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോൺ സംഭാഷണം നടത്തി.ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ 9-ാമത് പതിപ്പ് ഒക്ടോബർ 8 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
October 07th, 10:27 am
ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മാധ്യമ ,സാങ്കേതിക പരിപാടിയായ ഇന്ത്യ മൊബൈൽ കോൺഗ്രസ് (ഐഎംസി) 2025 ന്റെ 9-ാമത് പതിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഒക്ടോബർ 8 ന് രാവിലെ 9:45 ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഉദ്ഘാടനം ചെയ്യും.റഷ്യയുടെ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു
September 25th, 08:56 pm
റഷ്യൻ ഫെഡറേഷന്റെ ഉപപ്രധാനമന്ത്രി ദിമിത്രി പത്രുഷേവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ റഷ്യൻ പ്രസിഡന്റ് പുടിൻ ഊഷ്മളമായ ആശംസകൾ നേർന്നു
September 17th, 07:14 pm
റഷ്യൻ ഫെഡറേഷൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു.റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ വലിയ പ്രസ്താവന
September 01st, 12:48 pm
ചൈനയിലെ ടിയാൻജിനിൽ എസ്‌സിഒ ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി ഒരു കൂടിക്കാഴ്ച നടത്തി, അവിടെ ഉക്രെയ്ൻ സംഘർഷം ഒരു കേന്ദ്ര ചർച്ചാ വിഷയമായിരുന്നു. സമാധാനത്തിനായുള്ള സമീപകാല ശ്രമങ്ങളെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും എല്ലാ കക്ഷികളും ക്രിയാത്മകമായി മുന്നോട്ട് പോകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു, ശാശ്വത സമാധാനത്തിലേക്കുള്ള പാത കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം അടിവരയിട്ടു. വിശാലമായ മാനുഷിക മാനത്തിന് ഊന്നൽ നൽകിക്കൊണ്ട്, ഇത് ഒരു പ്രാദേശിക ആശങ്ക മാത്രമല്ല, മാനവികതയുടെ തന്നെ ആഹ്വാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.‘വോക്കൽ ഫോർ ലോക്കൽ ’ – മാൻ കി ബാത്തിൽ, സ്വദേശി ഉൽപ്പന്നങ്ങളിലൂടെ അഭിമാനത്തോടെ ഉത്സവങ്ങൾ ആഘോഷിക്കാൻ പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു
August 31st, 11:30 am
ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകിയ സുരക്ഷാ സേനയ്ക്കും പൗരന്മാർക്കും പ്രധാനമന്ത്രി മോദി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ കായിക മത്സരങ്ങൾ, സൗരോർജ്ജം, ‘ഓപ്പറേഷൻ പോളോ’, ഇന്ത്യൻ സംസ്കാരത്തിന്റെ ആഗോള വ്യാപനം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഉത്സവകാലത്ത് ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങേണ്ടതിന്റെയും, ശുചിത്വം പാലിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി പൗരന്മാരെ ഓർമ്മിപ്പിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് പുടിനുമായി സംസാരിച്ചു
August 08th, 06:30 pm
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണിൽ സംസാരിച്ചു.റഷ്യയിലെ വിമാനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
July 24th, 11:04 pm
റഷ്യയിലെ ദാരുണമായ വിമാനാപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “റഷ്യയോടും അവിടത്തെ ജനങ്ങളോടും ഞങ്ങൾ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു” - ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രിയും യുഎസ് പ്രസിഡന്റും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തെക്കുറിച്ചുള്ള വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന
June 18th, 12:32 pm
ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ, പ്രസിഡന്റ് ട്രംപ് നേരത്തെ യുഎസിലേക്ക് മടങ്ങേണ്ടിവന്നതിനാൽ, ഈ കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞില്ല.ലോകം ഈ ആഴ്ച ഇന്ത്യയെക്കുറിച്ച്
April 22nd, 12:27 pm
നയതന്ത്ര ഫോൺ കോളുകൾ മുതൽ വിപ്ലവകരമായ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വരെ, ഈ ആഴ്ച ആഗോള വേദിയിൽ ഇന്ത്യയുടെ സാന്നിധ്യം സഹകരണം, നവീകരണം, സാംസ്കാരിക അഭിമാനം എന്നിവയാൽ അടയാളപ്പെടുത്തി.For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast
March 16th, 11:47 pm
PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി
March 16th, 05:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.The World This Week on India
December 24th, 11:59 am
India’s footprint on the global stage this week has been marked by a blend of diplomatic engagements, economic aspirations, cultural richness, and strategic initiatives.