“കൃഷിയും ഗ്രാമീണ പരിവർത്തനവും” എന്ന വിഷയത്തിൽ ബജറ്റാനന്തര വെബിനാറിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 06th, 01:14 pm

ബജറ്റ് വെബിനാർ പരമ്പരയിലെ മൂന്നാമത്തെ വെബിനാറിൽ, നിങ്ങളെ ഏവരേയും ഞാൻ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. നേരത്തെ, സാങ്കേതികവിദ്യ, പരിഷ്കാരങ്ങൾ, സാമ്പത്തിക വളർച്ച തുടങ്ങിയ പ്രധാന വിഷയങ്ങളിൽ രണ്ട് വെബിനാറുകൾ നടന്നു. ഇന്ന്, ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, കൃഷി തുടങ്ങിയ നിർണായക മേഖലകളിലാണ് ചർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളിലൂടെ ബജറ്റ് നിർമ്മാണ പ്രക്രിയയിൽ നിങ്ങൾ എല്ലാവരും വളരെയധികം സംഭാവന നൽകിയിട്ടുണ്ട്, നിങ്ങളുടെ സംഭാവനകൾ ബജറ്റിൽ പ്രതിഫലിക്കുന്നതും വളരെ ഉപയോഗപ്രദവുമാണ് എന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാൽ ഇപ്പോൾ ബജറ്റ് അവതരിപ്പിച്ചുകഴിഞ്ഞാൽ, രാജ്യം അതിന്റെ പൂർണ്ണ ശേഷി നേടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. നിങ്ങളുടെ അനുഭവം, നിർദ്ദേശങ്ങൾ, ഏറ്റവും കൂടുതൽ ആളുകൾക്ക് ബജറ്റിന്റെ പ്രയോജനങ്ങൾ പരമാവധിയാക്കാനുള്ള ലളിതമായ വഴികൾ എന്നിവ പ്രധാനമാണ്. ബജറ്റിൽ അനുവദിച്ചിരിക്കുന്ന ഓരോ ചില്ലിക്കാശും പൂർണ്ണമായും വേഗത്തിലും എങ്ങനെ വിനിയോഗിക്കാം? ഈ വെബിനാറിന് നിങ്ങളുടെ നിർദ്ദേശങ്ങൾ വളരെ പ്രധാനമാണ്.

കൃഷിയും ഗ്രാമപരിവർത്തനവും എന്ന വിഷയത്തെക്കുറിച്ചുള്ള ബജറ്റാനന്തര വെബിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

March 06th, 01:00 pm

കൃഷിയും ഗ്രാമീണ പരിവർത്തനവും എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ന് നടന്ന മൂന്നാമത്തെ ബജറ്റ് വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സാങ്കേതികവിദ്യയെയും സാമ്പത്തിക വളർച്ചയെയും കുറിച്ചുള്ള മുൻ സെഷനുകളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, ബജറ്റ് രൂപീകരണ സമയത്ത് പങ്കാളികൾ വിലപ്പെട്ട സഹകരണം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോൾ, ബജറ്റിനുശേഷം, രാജ്യം അതിന്റെ പൂർണ്ണ ശേഷിയുടെ നേട്ടങ്ങൾ കൊയ്യേണ്ടത് ഒരുപോലെ പ്രധാനമാണ്, അതു കൊണ്ടു തന്നെ, ഈ ദിശയിലുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ഈ വെബിനാറും പ്രധാനമാണ്, ശ്രീ മോദി ഊന്നിപ്പറഞ്ഞു.

പ്രധാനമന്ത്രി സെപ്റ്റംബർ 17 ന് മധ്യപ്രദേശ് സന്ദർശിക്കും

September 16th, 02:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 17 ന് മധ്യപ്രദേശ് സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ധാറിൽ വെച്ച് 'സ്വസ്ത് നാരി സശക്ത് പരിവാർ', 'എട്ടാമത് രാഷ്ട്രീയ പോഷൻ മാഹ്' എന്നീ കാമ്പെയ്‌നുകൾക്ക് അദ്ദേഹം തുടക്കം കുറിക്കും. അദ്ദേഹം മറ്റ് നിരവധി സംരംഭങ്ങൾക്ക് തറക്കല്ലിടുകയും, തുടക്കം കുറിക്കുകയും, ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

മിസോറാമിലെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 13th, 10:30 am

മിസോറാം ഗവർണർ വി കെ സിംഗ് ജി, മുഖ്യമന്ത്രി ശ്രീ ലാൽദുഹോമ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകൻ ശ്രീ അശ്വിനി വൈഷ്ണവ് ജി, മിസോറാം ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, മിസോറാമിലെ ഊർജ്ജസ്വലരായ ജനങ്ങൾക്ക് ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ എയ്‌സ്വാളിൽ 9,000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

September 13th, 10:00 am

മിസോറാമിലെ എയ്‌സ്വാളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 9000 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. റെയിൽവേ, റോഡ്, ഊർജ്ജം, കായികം തുടങ്ങി വിവിധ മേഖലകളിലെ പദ്ധതികൾക്കാണ് തുടക്കമിട്ടത്. വീഡിയോ കോൺഫറൻസിംഗിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, നീലമലകളുടെ മനോഹരമായ ഭൂമിയെ കാത്തുരക്ഷിക്കുന്ന പരമോന്നത ദൈവമായ പാഥിയാനോടുള്ള ആദരവ് അറിയിച്ചു. മോശം കാലാവസ്ഥ കാരണം തനിക്ക് മിസോറാമിലെ ലെങ്പുയി വിമാനത്താവളത്തിൽ നിന്ന് എയ്‌സ്വാളിലെത്തി ജനങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. എന്നിട്ടും ഈ മാധ്യമത്തിലൂടെയാണെങ്കിൽപോലും ജനങ്ങളുടെ സ്നേഹവും വാത്സല്യവും തനിക്ക് അനുഭവിക്കാൻ കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അ‌ടുത്തതലമുറ GST പരിഷ്കാരങ്ങൾ ക്ഷീരകർഷകരെ ശാക്തീകരിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും: പ്രധാനമന്ത്രി

September 04th, 08:43 pm

പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിലും ഏവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിലും ക്ഷീരകർഷകരുടെ നിർണായക പങ്ക് ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ ക്ഷീരകർഷകരോടും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയോടുമുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു.

പ്രധാനമന്ത്രി ഓഗസ്റ്റ് 2-ന് വാരാണസി സന്ദർശിക്കും

July 31st, 06:59 pm

ഓഗസ്റ്റ് 2 ന് രാവിലെ 11 മണിയോടെ ഉത്തർപ്രദേശിലെ വാരാണസിയിൽ ഏകദേശം 2200 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തറക്കല്ലിടുകയും ഉദ്ഘാടനം നിർവ്വഹിക്കുകയും ചടങ്ങിനെ അഭിസംബോധന ചെയ്യുകയും ചെയ്യും.

പിഎംഎവൈ-ക്കു കീഴിൽ അധികമായി നിർമിക്കുന്ന 3 കോടി ഗ്രാമീണ-നഗര ഭവനങ്ങൾ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ‘ജീവിതം സുഗമമാക്കുന്നതിനും’ അന്തസ്സിനും ഉത്തേജനം പകരും: പ്രധാനമന്ത്രി

June 10th, 09:54 am

പ്രധാൻമന്ത്രി ആവാസ് യോജനയ്ക്കു കീഴിൽ അധികമായി മൂന്നുകോടി ഗ്രാമീണ-നഗര ഭവനങ്ങൾ നിർമിക്കാനുള്ള തീരുമാനം, നമ്മുടെ രാജ്യത്തിന്റെ പാർപ്പിട ആവശ്യങ്ങൾ പരിഹരിക്കുന്നതിനും ഓരോ പൗരനും മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

മികച്ച ടൂറിസം ഗ്രാമം മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഏവരോടും അഭ്യർത്ഥിച്ചു

February 21st, 03:50 pm

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മികച്ച ടൂറിസം ഗ്രാമ മത്സരത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവരോടും, പ്രത്യേകിച്ച് യുവാക്കളോട് അഭ്യർത്ഥിച്ചു. മികച്ച ടൂറിസം ഗ്രാമ മത്സരം ആരംഭിക്കുന്നു.

2022-23 വിപണന കാലയളവില്‍ റാബി വിളകള്‍ക്കുള്ള കുറഞ്ഞ താങ്ങുവില (എംഎസ്പി) കേന്ദ്രമന്ത്രിസഭ വര്‍ധിപ്പിച്ചു

September 08th, 02:49 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭാസമിതി (സിസിഇഎ) 2022-23 റാബി വിപണനകാലയളവില്‍ (ആര്‍എംഎസ്) ആവശ്യമായ എല്ലാ റാബി വിളകള്‍ക്കും കുറഞ്ഞ താങ്ങുവില (എംഎസ്പി) വര്‍ദ്ധിപ്പിക്കുന്നതിന് അംഗീകാരം നല്‍കി.

ടെക്‌സ്‌റ്റൈല്‍സിനായി ഉല്‍പ്പാദന ബന്ധിത പ്രോത്സാഹന(പി.എല്‍.ഐ) പദ്ധതി ഗവണ്‍മെന്റ് അംഗീകരിച്ചു. ഇതോടെ ആഗോള ടെക്‌സ്‌റ്റൈല്‍സ് വ്യാപാരത്തില്‍ ആധിപത്യം തിരിച്ചുപിടിക്കാന്‍ ഇന്ത്യ

September 08th, 02:49 pm

ആത്മനിര്‍ഭര്‍ ഭാതത് എന്ന കാഴ്ചപ്പാടിലേക്ക് മുന്നേറികൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് 10,683 കോടി രൂപ ബജറ്റ്‌വിഹിതമുള്ള മനുഷ്യനിര്‍മ്മിത വസ്ത്രങ്ങള്‍ (എം.എം.എഫ് അപ്പാരല്‍), മനുഷ്യനിര്‍മ്മിത തുണികള്‍ (എം.എം.എഫ് ഫാബ്രിക്‌സ്), ടെക്‌നിക്കല്‍ ടെക്‌സ്‌റ്റൈല്‍സിന്റെ 10 വെിഭാഗങ്ങള്‍/ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കായി ഒരു പി.എല്‍.ഐ(ഉല്‍പ്പാദ ബന്ധിത പ്രോത്സാഹന സഹായ) പദ്ധതിക്ക് അംഗീകാരം നല്‍കി. ടെക്‌സ്‌റ്റൈല്‍സിനുള്ള പി.എല്‍.എയ്‌ക്കൊപ്പം റിബേറ്റ് ഓഫ് സ്‌റ്റേറ്റ് ആന്റ് സെന്‍ട്രല്‍ ടാക്‌സ് ലെവി (ആര്‍.ഒ.എസ്.സി.ടി.എല്‍), റിമിഷന്‍ ഓഫ് ഡ്യൂട്ടീസ് ആന്റ് ടാക്‌സ് ഓണ്‍ എക്‌പോര്‍ട്ടഡ് പ്രോഡക്ട്‌സ് സ്‌കീം (ആര്‍.ഒ.ഡി.ടി.ഇ.പി)യും ഈ മേഖലയിലെ മറ്റ് ഗവണ്‍മെന്റ് നടപടികളും ഉദാഹരണത്തിന് മത്സരാധിഷ്ഠിത വിലയ്ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നത്, നൈപുണ്യ വികസനം മുതലായവ തുണിത്തര നിര്‍മ്മാണത്തില്‍ ഒരു പുതിയ യുഗം വിളംബരം ചെയ്യും.

ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് വാക്‌സിനേഷന്‍ ഗുണഭോക്താക്കളുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയം

September 06th, 11:01 am

ഹിമാചല്‍ പ്രദേശ് ഇന്ന് ഒരു പ്രധാനസേവകനെന്ന നിലയില്‍ മാത്രമല്ല, ഒരു കുടുംബാംഗമെന്ന നിലയിലും എനിക്ക് അഭിമാനിക്കാനുള്ള അവസരം നല്‍കി. ഹിമാചല്‍ ചെറിയ അവകാശങ്ങള്‍ക്കായി കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടു, ഇന്ന് ഹിമാചലും വികസനത്തിന്റെ കഥ എഴുതുന്നത് ഞാന്‍ കാണുന്നു. ദൈവങ്ങളുടെ അനുഗ്രഹവും ഹിമാചല്‍ ഗവണ്‍മെന്റിന്റെ ഉത്സാഹവും ഹിമാചലിലെ ജനങ്ങളുടെ അവബോധവും കൊണ്ടാണ് ഇതെല്ലാം സാധ്യമായത്. എനിക്ക് ഇന്ന് ആശയവിനിമയം നടത്താന്‍ അവസരം ലഭിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു, കൂടാതെ മുഴുവന്‍ സംഘത്തിനും ഞാന്‍ നന്ദി പറയുന്നു. ഒരു ടീമായി പ്രവര്‍ത്തിച്ചുകൊണ്ട് ഹിമാചല്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചു. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു

ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ഗുണഭോക്താക്കളോടും സംവദിച്ച് പ്രധാനമന്ത്രി

September 06th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചല്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകരോടും കോവിഡ് പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ ഗുണഭോക്താക്കളോടും ഇന്ന് സംവദിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു പരിപാടി. ഗവര്‍ണര്‍, മുഖ്യമന്ത്രി, ശ്രീ ജെ പി നദ്ദ, കേന്ദ്ര മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, എംപിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് പ്രധാന മന്ത്രി നടത്തിയ സംഭാഷണം

July 16th, 12:07 pm

കൊറോണയ്ക്ക് എതിരെ രാജ്യത്തു നടക്കുന്ന പോരാട്ടം സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട വിവിധ വിഷയങ്ങള്‍ നിങ്ങള്‍ എല്ലാവരും അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. രണ്ടു ദിവസം മുമ്പ് ഈ വിഷയങ്ങള്‍ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരുമായും ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എനിക്കു അവസരം ലഭിക്കുകയുണ്ടായി. സ്ഥിതിഗതികള്‍ വളരെ വഷളായിരിക്കുന്ന സംസ്ഥാനങ്ങളോടാണ് ഞാന്‍ പ്രത്യേകമായി സംസാരിക്കുന്നത്.

കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി 6 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി

July 16th, 12:06 pm

കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടകം , ഒഡീഷ, മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. കോവിഡിനെ നേരിടാന്‍ സാദ്ധ്യമായ എല്ലാ സഹായങ്ങളും പിന്തുണയും നല്‍കിയതിന് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. വാക്‌സിനേഷന്റെ പുരോഗതിയെക്കുറിച്ചും തങ്ങളുടെ സംസ്ഥാനങ്ങളില്‍ വൈറസ് പടരുന്നത് തടയുന്നതിന് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. വാക്‌സിനേഷന്‍ തന്ത്രത്തെക്കുറിച്ചുള്ള തങ്ങളുടെ പ്രതികരണവും അവര്‍ നല്‍കി.

ജില്ലാ കളക്ടര്‍മാരോടും സംസ്ഥാനത്തെ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരോടുമായി പ്രധാന മന്ത്രി നടത്തിയ ആശയവിനിമയം

May 20th, 11:40 am

Prime Minister Shri Narendra Modi interacted with the state and district officials on the COVID-19 situation through video conference.

കോവിഡ് -19 അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി

May 20th, 11:39 am

രാജ്യത്തെ കോവിഡ് -19 അവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന, ജില്ലാ ഉദ്യോഗസ്ഥരുമായി സംവദിച്ചു.

കോവിഡ് പരിപാലനം സംബന്ധിച്ച് സംസ്ഥാന തല, ജില്ലാ തല ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്‍റെ പരിഭാഷ

May 18th, 11:40 am

Prime Minister Modi through video conference interacted with field officials from States and Districts regarding their experience in handling the Covid-19 pandemic. During the interaction, the officials thanked the Prime Minister for leading the fight against the second wave of Covid from the front.

കോവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി രാജ്യമെമ്പാടും നിന്നുള്ള ഡോക്ടർമാരുടെ സംഘവുമായി പ്രധാനമന്ത്രി സംവദിച്ചു

May 18th, 11:39 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യത്തുടനീളമുള്ള ഒരു കൂട്ടം ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗ് വഴി കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ചർച്ച ചെയ്തു.

കോവിഡിനെക്കുറിച്ചും വാക്സിനേഷനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു

May 15th, 02:42 pm

അടിസ്ഥാന സൗകര്യങ്ങൾ , വാക്സിനേഷൻ മാർഗ്ഗരേഖ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദമായ അവതരണം നൽകി.