ന്യൂഡൽഹിയിൽ നടന്ന 2025 ലെ അന്താരാഷ്ട്ര ആര്യ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

October 31st, 07:00 pm

ഗുജറാത്ത്, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ജ്ഞാൻ ജ്യോതി മഹോത്സവ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്ര കുമാർ ആര്യ ജി, ഡിഎവി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പൂനം സൂരി ജി, മുതിർന്ന ആര്യ സന്യാസി സ്വാമി ദേവവ്രത് സരസ്വതി ജി, വിവിധ ആര്യ പ്രതിനിധി സഭകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും, രാജ്യമെമ്പാടും ലോകമെമ്പാടും നിന്നുമുള്ള ആര്യസമാജത്തിലെ എല്ലാ സമർപ്പിത അംഗങ്ങളും, മഹതികളേ, മാന്യരേ!

കെവാദിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

October 31st, 09:00 am

സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ചരിത്രപരമായ സന്ദർഭം, ഏക്താനഗറിലെ ഈ ദിവ്യ പ്രഭാതം, ഈ വിശാലമായ കാഴ്ച, സർദാർ സാഹിബിന്റെ കാൽക്കൽ നമ്മുടെ സാന്നിധ്യം, ഇന്ന് നാമെല്ലാവരും ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യമെമ്പാടും നടക്കുന്ന ഏകതാ ഓട്ടം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശം, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം നമ്മൾ നേരിട്ട് അനുഭവിക്കുന്നു. ഇന്നലെ വൈകുന്നേരം നടന്ന അത്ഭുതകരമായ അവതരണം ഉൾപ്പെടെ അടുത്തിടെ ഇവിടെ നടന്ന പരിപാടികൾക്ക് ഭൂതകാല പാരമ്പര്യവും വർത്തമാനകാലത്തിന്റെ കഠിനാധ്വാനവും ധൈര്യവും ഭാവിയിലെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയും ഉണ്ടായിരുന്നു. സർദാർ സാഹിബിന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി, ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സർദാർ സാഹിബിന്റെ ജന്മവാർഷികത്തിലും രാഷ്ട്രീയ ഏകതാ ദിവസിലും (ദേശീയ ഐക്യ ദിനം) 140 കോടി ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ​ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു

October 31st, 08:44 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ​ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ഒരു ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഏക്താ നഗറിലെ പ്രഭാതത്തെ ദിവ്യമെന്നും അവിടുത്തെ മനോഹര ദൃശ്യത്തെ അത്ഭുതകരമെന്നും ശ്രീ മോദി വിശേഷിപ്പിച്ചു. ​സർദാർ പട്ടേലിൻ്റെ കാൽച്ചുവട്ടിൽ ഒത്തുകൂടിയ കൂട്ടായ സാന്നിധ്യത്തെ പരാമർശിച്ച അദ്ദേഹം, രാജ്യം വലിയ പ്രാധാന്യമുള്ള ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. രാജ്യവ്യാപകമായുള്ള റൺ ഫോർ യൂണിറ്റിയെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാണിക്കുകയും പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന പരിപാടികളെയും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ അവതരണങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, അവ ഭൂതകാലത്തിൻ്റെ പാരമ്പര്യങ്ങളെയും വർത്തമാനകാലത്തെ പ്രയത്നത്തെയും ധീരതയെയും ഭാവി നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിച്ചു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തിന്റെയും രാഷ്ട്രീയ ഏകതാ ദിവസിന്റെയും വേളയിൽ രാജ്യത്തെ 140 കോടി പൗരന്മാർക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.

സർദാർ പട്ടേലിന്റെ പൈതൃകത്തെ ആദരിക്കുന്നതിനായി രാജ്യത്ത് ഒക്ടോബർ 31-ന് നടക്കുന്ന റൺ ഫോർ യൂണിറ്റിയിൽ പങ്കുചേരാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു

October 27th, 09:15 am

സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 31-ന് നടക്കുന്ന റൺ ഫോർ യൂണിറ്റിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യമെമ്പാടുമുള്ള പൗരന്മാരോട് ആഹ്വാനം ചെയ്തു. ഈ പരിപാടി രാഷ്ട്രീയ ഏകതാ ദിവസ്‌ ആയി ആഘോഷിക്കുകയും സർദാർ പട്ടേൽ ഇന്ത്യയ്ക്കായി വിഭാവനം ചെയ്ത ഐക്യത്തിന്റെയും ഒരുമയുടെയും ശാശ്വതമായ ആശയത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.

'വന്ദേമാതരം' എന്നതിന്റെ ആത്മാവ് ഇന്ത്യയുടെ അനശ്വരമായ ബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 26th, 11:30 am

ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, ഒക്ടോബർ 31-ന് സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ഛഠ് പൂജ ഉത്സവം, പരിസ്ഥിതി സംരക്ഷണം, ഇന്ത്യൻ നായ ഇനങ്ങൾ, ഇന്ത്യൻ കാപ്പി, ഗോത്ര സമൂഹ നേതാക്കൾ, സംസ്കൃത ഭാഷയുടെ പ്രാധാന്യം തുടങ്ങിയ രസകരമായ വിഷയങ്ങളും അദ്ദേഹം സ്പർശിച്ചു. 'വന്ദേമാതരം' ഗാനത്തിന്റെ 150-ാം വർഷത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു.

'മൻ കി ബാത്തിന്റെ' 120-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (30-03-2025)

March 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന്, ഈ വളരെ ശുഭകരമായ ദിവസത്തിൽ, നിങ്ങളുമായി 'മൻ കി ബാത്ത്' പങ്കിടാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ന് ചൈത്ര മാസത്തിലെ ശുക്ല പക്ഷത്തിലെ പ്രതിപദ തിഥിയാണ്. ഇന്ന് മുതൽ ചൈത്ര നവരാത്രി ആരംഭിക്കുകയാണ്. ഭാരതീയ പുതുവത്സരവും ഇന്നുമുതൽ ആരംഭിക്കുകയാണ്. ഇത്തവണ വിക്രമികലണ്ടർ 2082 (രണ്ടായിരത്തി എൺപത്തിരണ്ട്) ആരംഭിക്കുകയാണ്. ഇപ്പോൾ നിങ്ങളുടെ ഒരുപാട് കത്തുകൾ എന്റെ മുന്നിൽ ഉണ്ട്. ചിലത് ബീഹാറിൽ നിന്ന്, ചിലത് ബംഗാളിൽ നിന്ന്, ചിലത് തമിഴ്‌നാട്ടിൽ നിന്ന്, ചിലത് ഗുജറാത്തിൽ നിന്ന്. ഇവയിൽ ആളുകൾ അവരുടെ ചിന്തകൾ വളരെ രസകരമായ രീതിയിൽ എഴുതിയിട്ടുണ്ട്. പല കത്തുകളിലും ആശംസകളും അഭിനന്ദന സന്ദേശങ്ങളും ഉണ്ട്. പക്ഷേ ഇന്ന് എനിക്ക് നിങ്ങളുമായി അതിലെ ചില സന്ദേശങ്ങൾ പങ്കിടാൻ തോന്നുന്നു -

സൗരോർജ്ജ, ബഹിരാകാശ മേഖലകളിലെ ഇന്ത്യയുടെ അത്ഭുതങ്ങളിൽ ലോകം അമ്പരന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

October 30th, 11:30 am

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നാം പവിത്രമായ 'ഛഠ്' പൂജയെക്കുറിച്ച് സംസാരിച്ചു, സൂര്യദേവന്റെ ഉപാസനയെക്കുറിച്ചു സംസാരിച്ചു. സൂര്യോപാസനയെക്കുറിച്ചു സംസാരിക്കുന്നതോടൊപ്പം സൂര്യന്റെ വരദാനത്തെക്കുറിച്ചും നമുക്ക് ചര്‍ച്ച ചെയ്യാം. സൂര്യദേവന്റെ വരദാനമാണ് 'സൗരോര്‍ജ്ജം.' Solar Energy പ്രധാനപ്പെട്ടൊരു വിഷയമാണ്. ലോകം മുഴുവന്‍ തങ്ങളുടെ ഭാവിക്കായി അതിനെ ഉറ്റുനോക്കുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം സൂര്യദേവന്‍ നൂറ്റാണ്ടുകളായി ഉപാസനയുടെ മാത്രമല്ല, ജീവിതരീതിയുടെതന്നെ കേന്ദ്രമായി വര്‍ത്തിക്കുന്നു. ഇന്ന് ഭാരതം പരമ്പരാഗത അനുഭവങ്ങളെ ആധുനികശാസ്ത്രവുമായി ബന്ധിപ്പിക്കുകയാണ്, അതുകൊണ്ടുതന്നെയാണ് നാം സൗരോര്‍ജ്ജത്തില്‍നിന്നു വിദ്യൂച്ഛക്തി ഉല്പാദിപ്പിക്കുന്ന വന്‍കിട രാജ്യങ്ങളിലൊന്നായി തീര്‍ന്നിരിക്കുന്നത്. സൗരോര്‍ജ്ജംകൊണ്ട് നമ്മുടെ രാജ്യത്തെ നിര്‍ധനരുടെയും മധ്യവര്‍ഗ്ഗക്കാരുടെയും ജീവിതത്തില്‍ എങ്ങനെ മാറ്റം ഉണ്ടാക്കിയെടുക്കാമെന്നുള്ളതും ഇന്നു പഠനവിഷയമാണ്.

പ്രധാനമന്ത്രി രാഷ്ട്രീയ ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

October 31st, 03:53 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രീയ ഏകതാ ദിവസിനോനുബന്ധിച്ച് ഗുജറാത്തിലെ കെവാഡിയയിലുള്ള ഏകതാ പ്രതിമയ്ക്ക് സമീപം ദേശീയ ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യത്തെമ്പാടും നിന്നുള്ള വിവിധ പൊലീസ് സേനാംഗങ്ങള്‍ അണിനിരന്ന രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് അദ്ദേഹം പരിശോധിച്ചു.

പ്രധാനമന്ത്രി സർദാർ വല്ലഭ് ഭായ് പട്ടേലിന് കെവാദിയയിലെ ഏകതാ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി

October 31st, 10:30 am

ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭ് ഭായ് പട്ടേലിന് അദ്ദേഹത്തിന്റെ ജന്മ വാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുജറാത്തിലെ കെവാദിയയിലുള്ള ലോക പ്രസിദ്ധമായ ഐക്യത്തിന്റെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.

പ്രധാനമന്ത്രി ഒക്‌ടോബര്‍ 31 ന് സര്‍ദാര്‍ പട്ടേലിന് ഏകതാ പ്രതിമയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കും

October 30th, 02:28 pm

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2019 ഒക്‌ടോബര്‍ 31 ന്) സര്‍ദാര്‍ വല്ലഭ ഭായ് പട്ടേലിന്റെ ജന്മ വാര്‍ഷികത്തില്‍ ഗുജറാത്തിലെ കെവാദിയയിലുള്ള ഏകതാ പ്രതിമയില്‍ ഇന്ത്യയുടെ ഉരുക്ക് മനുഷ്യനായ സര്‍ദാര്‍ പട്ടേലിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.

രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിൽ സമൂഹം എല്ലായ്പ്പോഴും സജീവമായ പങ്കുവഹിച്ചിട്ടുണ്ട്: മൻ കി ബാത്തിൽ പ്രധാനമന്ത്രി

October 27th, 11:00 am

‘മൻ കി ബാത്ത്’ വേളയിൽ പ്രധാനമന്ത്രി മോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ഗുരു നാനാക് ദേവ് ജിയുടെ സന്ദേശങ്ങൾ, ഇന്ത്യയുടെ സ്ത്രീ ശക്തി, സർദാർ പട്ടേലിന്റെ വിലമതിക്കാനാവാത്ത സംഭാവനകൾ, സിയാച്ചിനിലെ ജവാൻമാരുടെ ശുചിത്വ ശ്രമങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. രാം ജന്മഭൂമിയെക്കുറിച്ച് 2010 സെപ്റ്റംബറിലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

ഏകതാപ്രതിമ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു

October 31st, 10:50 am

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഏകതാപ്രതിമ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

Sardar Patel wanted India to be strong, secure, sensitive, alert and inclusive: PM Modi

October 31st, 10:31 am

PM Modi dedicated the world’s largest statue, the ‘Statue of Unity’ to the nation. The 182 metres high statue of Sardar Patel, on the banks of River Narmada is a tribute to the great leader. Addressing a gathering at the event, the PM recalled Sardar Patel’s invaluable contribution towards India’s unification and termed the statue to be reflection of New India’s aspirations, which could be fulfilled through the mantra of ‘Ek Bharat, Shreshtha Bharat.’

ഓരോ പൗരനും ശാക്തീകരിക്കപ്പെട്ട ഒരു ഇന്ത്യ സൃഷ്ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്: പ്രധാനമന്ത്രി മോദി

February 25th, 08:05 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൂറത്തിൽ ന്യൂ ഇന്ത്യ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്‌തു .ജാതീയതയും വർഗ്ഗീയതയും അഴിമതിയുമില്ലാത്ത ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ പ്രധാനമന്ത്രി മോദി ജനങ്ങളോടഭ്യർത്ഥിച്ചു. ഓരോ പൗരനും ശാക്തീകരിക്കപ്പെട്ട ഒരു ഇന്ത്യ സൃഷ്ടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യൽ മീഡിയ കോർണർ 2017 ഒക്ടോബർ 31

October 31st, 06:51 pm

മീഡിയയിൽ നിന്നുള്ള അപ്ഡേറ്റുകൾ . നിങ്ങളുടെ ഭരണനിര്‍വഹണത്തിന് മേലുള്ള ട്വീറ്റുകൾ ഇവിടെ പ്രതിദിനം അവതരിപ്പിച്ചേക്കാം. വായന്ന തുടരുക പങ്ക് വക്കുക !

India is proud of its diversity: PM Narendra Modi

October 31st, 07:30 am

PM Narendra Modi flagged off the 'Run for Unity’ today. The PM remarked, “We are proud of Sardar Patel’s contribution to India before we attained freedom and during the early years after we became independent.”

ജന്‍മ വാര്‍ഷികത്തില്‍ സര്‍ദാര്‍ പട്ടേലിന് രാഷ്ട്രപതി, ഉപരാഷ്ട്രപതി , പ്രധാനമന്ത്രി എന്നിവര്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു; ഐക്യത്തിനായുള്ള ഓട്ടം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

October 31st, 07:28 am

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്‍മ വാര്‍ഷികത്തില്‍ ന്യൂഡല്‍ഹി പട്ടേല്‍ ചൗക്കിലുള്ള അദ്ദേഹത്തിന്റെ പ്രതിമയില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി ശ്രീ.വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി എന്നിവര്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു.

വഡോദരയില്‍ വികസന സംരംഭങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു

October 22nd, 05:07 pm

വഡോദരയില്‍ നടന്ന പൊതുയോഗത്തില്‍വെച്ച് വഡോദര സിറ്റി കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍, വാഗോഡിയ പ്രാദേശിക കുടിവെള്ള പദ്ധതി, ബാങ്ക് ഓഫ് ബറോഡയുടെ പുതിയ ആസ്ഥാനമന്ദിരം എന്നിവ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു.

ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍

October 13th, 03:36 pm

രാഷ്ട്രപതി ഭവനില്‍ ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സംസാരിച്ചു.

നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത: പ്രധാനമന്ത്രി നരേന്ദ്ര മോദി

September 24th, 11:30 am

പ്രധാനമന്ത്രി മോദി, മൻ കീ ബാത്തിന്റെ 36-ാം ലക്കത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. രാജ്യത്തെമ്പാടുമുള്ള ജനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള അനന്യമായ വേദിയായി മൻ കീ ബാത്ത് മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നിരവധി മഹദ് വ്യക്തികളെക്കുറിച്ചും അവരുടെ സംഭാവനകൾ ഇന്നും നമുക്ക് പ്രചോദനമേകുന്നു എന്നും അഭിപ്രായപ്പെട്ടു. ശുചിത്വം, വിനോദസഞ്ചാരം, ഉത്സവങ്ങൾ എന്നിവയെക്കുറിച്ചും സുദീർഘം സംസാരിച്ചു.