ബൾഗേറിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ റുമെൻ റാഡവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
April 21st, 10:00 pm
ബൾഗേറിയയിൽ അടുത്തിടെ പരിസമാപ്തി കുറിച്ച പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിൽ പ്രധാനമന്ത്രി റുമെൻ റാഡവിനെയും അദ്ദേഹത്തിന്റെ പാർട്ടിയായ പ്രോഗ്രസീവ് ബൾഗേറിയയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള സൗഹൃദപരവും ബഹുമുഖവുമായ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ നമ്മുടെ വിശാലമായ സഹകരണത്തിനും ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ശ്രീ മോദി പറഞ്ഞു.മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ലോകനേതാക്കളിൽ നിന്നുള്ള അഭിനന്ദന സന്ദേശ പ്രവാഹം തുടരുന്നു
June 11th, 05:47 pm
മൂന്നാം തവണയും ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള അഭിനന്ദന സന്ദേശങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക നേതാക്കൾക്ക് നന്ദി അറിയിച്ചു. ലോക നേതാക്കളുടെ സന്ദേശങ്ങൾക്കും ടെലിഫോൺ കോളുകൾക്കും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ശ്രീ മോദി മറുപടി നൽകി.തട്ടിക്കൊണ്ടുപോയ ബള്‍ഗേറിയന്‍ കപ്പല്‍ 'റൂയേ'നെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തിയ സംഭവത്തില്‍ ബള്‍ഗേറിയന്‍ പ്രസിഡന്റിന് പ്രധാനമന്ത്രി മറുപടി നൽകി
March 19th, 10:39 am
തട്ടിക്കൊണ്ടുപോയ ബള്‍ഗേറിയന്‍ കപ്പലായ ''റൂയേ''നെയും അതിലെ 7 ബള്‍ഗേറിയന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാരെയും ഇന്ത്യന്‍ നാവികസേന രക്ഷിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബള്‍ഗേറിയന്‍ പ്രസിഡന്റ് ശ്രീ റുമെന്‍ റാദെവിന് മറുപടി നല്‍കി. നന്ദിപൂര്‍വ്വം അഭിനന്ദനം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ കപ്പല്‍യാത്ര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും കടല്‍ക്കൊള്ളയ്ക്കും ഭീകരതയ്ക്കും എതിരെ പോരാടുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും ചെയ്തു.