1996 ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
April 05th, 10:25 pm
നിങ്ങളെയെല്ലാം കാണാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കുന്ന ഒന്നാണ് നിങ്ങളുടെ ടീമെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്തിയ ദിനം രാഷ്ട്രം മറന്നിട്ടില്ല.1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശയവിനിമയം
April 05th, 10:23 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീലങ്കയിലെ കൊളംബോയിൽ 1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമുമായി ഇന്നലെ സംവദിച്ചു. ആദരണീയനായ പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞതിൽ ക്രിക്കറ്റ് താരങ്ങൾ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു. അവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ടീമിന്റെ മികച്ച പ്രകടനം, പ്രത്യേകിച്ച് ശാശ്വത മുദ്ര പതിപ്പിച്ച അവിസ്മരണീയ വിജയം ഇന്ത്യൻ ജനത ഇപ്പോഴും ഓർക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. അവരുടെ നേട്ടത്തിന്റെ അനുരണനങ്ങൾ ഇപ്പോഴും രാജ്യത്തുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.