വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത കുതിപ്പിനായി 80-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനം
August 15th, 12:51 pm
2047-ഓടെ വികസിത ഭാരതം കൈവരിക്കാനുള്ള ഇന്ത്യയുടെ പ്രയാണം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 80-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരവധി ആഹ്വാനങ്ങൾ നൽകി. രാജ്യത്തിന്റെ തൊഴിൽ സംസ്കാരത്തിലും ചിന്താഗതിയിലും ലക്ഷ്യങ്ങളുടെ വ്യാപ്തിയിലും മാറ്റം വരുത്താൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, പൗരന്മാർ, ഗവണ്മെന്റുകൾ, വ്യവസായ മേഖല, കർഷകർ, യുവാക്കൾ, സമൂഹത്തിലെ മറ്റ് വിഭാഗങ്ങൾ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത അടിവരയിട്ടുപറഞ്ഞു.80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയുടെ കൊത്തളത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പരിഭാഷ
August 15th, 07:00 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.80-ാം സ്വാതന്ത്ര്യദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധനചെയ്തു
August 15th, 06:50 am
80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽനിന്നു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. വന്ദേമാതരത്തിന്റെ 150-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഓരോ ഹൃദയമിടിപ്പിലും വീടുകളിലും ത്രിവർണ പതാകയുടെ ആവേശവും പുതിയ നിശ്ചയദാർഢ്യങ്ങളും അലയടിക്കുകയാണെന്നു ചൂണ്ടിക്കാട്ടി, അദ്ദേഹം ഹൃദയംഗമമായ ആശംസകൾ നേർന്നു. ആത്മത്യാഗത്തിന്റെ മഹത്തായ പാരമ്പര്യം ഉണർത്തിയ എല്ലാ സ്വാതന്ത്ര്യസമരസേനാനികൾക്കും മഹത്തായ വിപ്ലവകാരികൾക്കും മുന്നിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു - ശ്രീ മോദി പറഞ്ഞു.ഇന്ത്യ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
August 15th, 06:45 am
80-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയും, ദൃഢനിശ്ചയവും വഴി 2047 ഓടെ ഒരു വിക്ഷിത ഭാരതം കെട്ടിപ്പടുക്കുക എന്ന സ്വപ്നത്തെക്കുറിച്ച് സംസാരിച്ചു. SHANTI നിയമം, റെയിൽവേ വൈദ്യുതീകരണം, ഇന്ത്യയുടെ വ്യാപാര കരാറുകൾ, നക്സലിസത്തിന്റെ അവസാനം തുടങ്ങിയ പ്രധാന സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. 'ശക്തി കി സപ്തധാര' സ്വീകരിക്കാൻ അദ്ദേഹം രാഷ്ട്രത്തോട് ആഹ്വാനം ചെയ്തു.ഗുജറാത്തിലെ സാനന്ദിൽ സിജി സെമി ഒസാറ്റ് സൗകര്യത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
July 04th, 05:15 pm
ഇന്ത്യ എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് ഇന്ത്യ നേടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ പരിപാടി. അഞ്ച് വർഷം മുമ്പ്, രാജ്യത്തെ ഒരു സെമികണ്ടക്ടർ ഹബ് ആക്കുമെന്ന് ഇന്ത്യ പ്രതിജ്ഞയെടുത്തു. ഡിസൈൻ ഇൻ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ എന്ന മന്ത്രവുമായി ഞങ്ങൾ മുന്നോട്ട് പോയി. ഇന്ന്, രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടർ പ്ലാന്റിൽ ചിപ്പ് പാക്കേജിംഗിന്റെ വാണിജ്യ ഉത്പാദനം ആരംഭിച്ചു.ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
July 04th, 05:00 pm
ഗുജറാത്തിലെ സാനന്ദിൽ സി.ജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) കേന്ദ്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പദ്ധതി രാജ്യത്തിന്റെ ലക്ഷ്യങ്ങളോടുള്ള അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ തെളിവാണെന്ന് വിശേഷിപ്പിച്ചു. രാജ്യം അതിന്റെ ശക്തമായ തീരുമാനങ്ങളെ യാതൊരു മടിയുമില്ലാതെ നിരന്തരം യാഥാർത്ഥ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യ എന്താണോ ചെയ്യാൻ തീരുമാനിക്കുന്നത്, അത് ഉറച്ച മനസ്സോടെ പൂർത്തിയാക്കുമെന്നതിന്റെ തെളിവാണ് ഇന്നത്തെ ചടങ്ങ്, ശ്രീ മോദി പറഞ്ഞു.പ്രധാനമന്ത്രി നോർവേ പ്രധാനമന്ത്രിയുമായി ഉഭയകക്ഷിചർച്ച നടത്തി
May 18th, 08:21 pm
സാമ്പത്തിക-വ്യാപാര പങ്കാളിത്തം വർധിപ്പിക്കുന്നതിനു ബൃഹത്തായ സാധ്യതകളുണ്ടെന്ന് ഇരുനേതാക്കളും വിലയിരുത്തി. ഇന്ത്യൻ വിപണിയിൽ നോർവീജിയൻ സംരംഭങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. ഇന്ത്യയും നോർവേയും തമ്മിലുള്ള നിലവിലെ വ്യാപാരമൂല്യം 2030-ഓടെ ഇരട്ടിയാക്കുകയെന്ന ലക്ഷ്യം ഇരുനേതാക്കളും വ്യക്തമാക്കി. TEPA കരാറിനു കീഴിലുള്ള 100 ശതകോടി അമേരിക്കൻ ഡോളറിന്റെ നിക്ഷേപ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനും ഇന്ത്യയിൽ പത്തുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി വിവിധ മേഖലകളിൽ ഊർജസ്വലമായ പങ്കാളിത്തങ്ങൾ സൃഷ്ടിക്കാൻ അവർ വ്യവസായ പ്രതിനിധികളെ പ്രോത്സാഹിപ്പിച്ചു.“പരീക്ഷ പേ ചർച്ച 2026” പരിപാടിയിൽ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തിന്റെ മലയാളം പരിഭാഷ.
February 06th, 10:21 am
ഞാൻ സാൻവി ആചാര്യ, അങ്ങയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ നിന്നാണ്. എന്റെ ആദ്യത്തെ ചോദ്യം ഇതാണ്: മാതാപിതാക്കൾ ഞങ്ങളെക്കുറിച്ച് ആകുലപ്പെടുന്നു, അധ്യാപകർ ഞങ്ങളെ പിന്തുണയ്ക്കുന്നു. എന്നാൽ അധ്യാപകർ ഒരു പഠനരീതി നിർദ്ദേശിക്കുകയും, മാതാപിതാക്കൾ മറ്റൊന്നിനായി നിർബന്ധിക്കുകയും, വിദ്യാർത്ഥികൾക്കിടയിൽ വേറൊരു രീതി പ്രചാരത്തിലുണ്ടാവുകയും ചെയ്യുമ്പോഴാണ് പ്രധാന പ്രശ്നം ഉണ്ടാകുന്നത്. ആ സമയത്ത്, ഏത് രീതിയാണ് ശരിയെന്ന കാര്യത്തിൽ ഞങ്ങൾ ആശയക്കുഴപ്പത്തിലാകുന്നു.പരീക്ഷാ പേ ചർച്ച 2026-ൽ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 06th, 10:00 am
പരീക്ഷാ പേ ചർച്ചയുടെ (PPC) ഒമ്പതാമത് പതിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചു. ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിൽ വെച്ച് 'എക്സാം വാരിയേഴ്സു'മായി പ്രധാനമന്ത്രി അനൗപചാരിക സംഭാഷണം നടത്തി.വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് 2026 ന്റെ സമാപന സെഷനിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 12th, 06:45 pm
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, എല്ലാ പാർലമെന്റ് അംഗങ്ങൾ, വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ചലഞ്ചിലെ വിജയികൾ, മറ്റ് വിശിഷ്ട വ്യക്തികൾ, വിദേശത്ത് നിന്ന് വന്നവർ ഉൾപ്പെടെ രാജ്യമെമ്പാടുമുള്ള ഇവിടെയെത്തിയ എന്റെ യുവ സുഹൃത്തുക്കൾ എന്നിവർക്കെല്ലാം ഇവിടെ ഒരു പുതിയ അനുഭവം ഉണ്ടായിട്ടുണ്ടാകും. നിങ്ങൾ ക്ഷീണിച്ചില്ലല്ലോ? നിങ്ങൾ രണ്ടു ദിവസമായി പ്രവർത്തനനിരതരായിരുന്നു വീണ്ടും കേൾക്കുമ്പോൾ നിങ്ങൾക്ക് ക്ഷീണം തോന്നില്ലേ? എന്തായാലും, പിന്നിലുള്ള എന്റെ സീറ്റിലിരുന്ന്, എനിക്ക് ആവശ്യമുള്ളത്രയും ഞാൻ പറഞ്ഞു കഴിഞ്ഞു. ഞാൻ ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ പലരും ജനിച്ചിട്ടുപോലുമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. 2014 ൽ ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ, നിങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും കുട്ടികളായിരിക്കുമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയായാലും ഇപ്പോൾ പ്രധാനമന്ത്രിയായാലും, യുവതലമുറയിൽ എനിക്ക് എപ്പോഴും വലിയ വിശ്വാസമുണ്ട്. നിങ്ങളുടെ കഴിവിൽ നിന്നും പ്രതിഭയിൽ നിന്നും ഞാൻ എപ്പോഴും ഊർജ്ജം നേടിയിട്ടുണ്ട്. ഇന്ന്, ഒരു വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിന്റെ കടിഞ്ഞാൺ നിങ്ങൾ വഹിക്കുന്നതായി ഞാൻ കാണുന്നു.Prime Minister Shri Narendra Modi addresses the Viksit Bharat Young Leaders Dialogue 2026
January 12th, 06:30 pm
In his address at the concluding session of the Viksit Bharat Young Leaders Dialogue 2026, PM Modi underscored the critical role of youth leadership in realising the vision of a developed India. He highlighted key reforms and initiatives such as Startup India, Digital India, Ease of Doing Business, and the simplification of tax and compliance, which accelerated India’s startup revolution. The PM encouraged the youth to move forward with confidence, expressing unwavering faith in their potential.ഡൽഹിയിൽ വീർ ബാൽ ദിവസ് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 26th, 01:30 pm
കേന്ദ്ര മന്ത്രിസഭയിലെ ബഹുമാന്യരായ സഹപ്രവർത്തകർ - അന്നപൂർണ്ണ ദേവി, സാവിത്രി താക്കൂർ, രവ്നീത് സിംഗ്, ഡൽഹി സർക്കാരിന്റെ ബഹുമാന്യ മന്ത്രി ഹർഷ് മൽഹോത്ര, മറ്റ് വിശിഷ്ട വ്യക്തികൾ, രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള അതിഥികളെ , എന്റെ പ്രിയപ്പെട്ട കുട്ടികളെ !PM Modi addresses Veer Baal Diwas programme in New Delhi
December 26th, 01:00 pm
While addressing the national programme marking ‘Veer Baal Diwas’ in New Delhi, PM Modi stated that the Sahibzades broke the boundaries of age and stage and stood like a rock against the cruel Mughal empire. The PM highlighted that the courage and ideals of Mata Gujri, Shri Guru Gobind Singh Ji, and the four Sahibzades continue to give strength to every Indian. He added that India will demonstrate complete liberation from the colonial mindset by 2035.ന്യൂഡൽഹിയിൽ നടന്ന രണ്ടാം WHO പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള വിവർത്തനം
December 19th, 08:11 pm
ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ നമ്മുടെ തുളസി ഭായ് ഡോ. ടെഡ്രോസ്; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ എന്റെ സഹപ്രവർത്തകൻ ജെ. പി. നദ്ദ ജി; ആയുഷ് സഹമന്ത്രി പ്രതാപ് റാവു ജാദവ് ജി; ഈ പരിപാടിയിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ; വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ; വിശിഷ്ട പ്രതിനിധികളേ; പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ബഹുമാന്യരായ വിദഗ്ധരേ; സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ രണ്ടാം ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
December 19th, 07:07 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ രണ്ടാമത് പരമ്പരാഗത വൈദ്യശാസ്ത്ര ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങിനെപ്രധാനമന്ത്രി സെപ്റ്റംബർ 2-നു ന്യൂഡൽഹിയിലെ യശോഭൂമിയിൽ ‘സെമിക്കോൺ ഇന്ത്യ - 2025’ ഉദ്ഘാടനം ചെയ്യും
September 01st, 03:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ രണ്ടിനു രാവിലെ പത്തിനു ന്യൂഡൽഹിയിലെ യശോഭൂമിയിൽ ‘സെമികോൺ ഇന്ത്യ – 2025’ ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയ്ക്ക് ഉത്തേജനം പകരുക എന്ന ലക്ഷ്യത്തോടെയാണു സമ്മേളനം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ മൂന്നിനു രാവിലെ 9.30നു നടക്കുന്ന സമ്മേളനത്തിലും CEO-മാരുടെ വട്ടമേശസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.ഇന്ത്യ - ജപ്പാൻ സാമ്പത്തിക ഫോറത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
August 29th, 11:20 am
നിങ്ങളിൽ പലരെയും എനിക്ക് വ്യക്തിപരമായി അറിയാം. ഗുജറാത്തിലായിരുന്നപ്പോഴോ ഡൽഹിയിലേക്ക് മാറിയതിനു ശേഷമോ ആകട്ടെ, നിങ്ങളിൽ പലരുമായും എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ന് നിങ്ങളെയെല്ലാം കാണാൻ അവസരം ലഭിച്ചതിൽ ഞാൻ ശരിക്കും സന്തോഷിക്കുന്നു.ഇന്ത്യ - ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി
August 29th, 11:02 am
2025 ഓഗസ്റ്റ് 29-ന് ടോക്കിയോയിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ആൻഡ് കെയ്ഡൻറെൻ [ജപ്പാൻ ബിസിനസ് ഫെഡറേഷൻ] സംഘടിപ്പിച്ച ഇന്ത്യ-ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ശ്രീ ഷിഗെരു ഇഷിബയും പങ്കെടുത്തു. ഇന്ത്യ-ജപ്പാൻ ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന്റെ സിഇഒമാർ ഉൾപ്പെടെ ഇന്ത്യയിലെയും ജപ്പാനിലെയും പ്രമുഖ വ്യവസായ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
April 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. ഇന്ന് 'മൻ കി ബാത്തി'നെക്കുറിച്ച് ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ, എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള വേദനയുണ്ട്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണം രാജ്യത്തെ ഓരോ പൗരനെയും ദുഃഖത്തിലാഴ്ത്തി. ദുരിതബാധിതരുടെ കുടുംബങ്ങളോട് ഓരോ ഭാരതീയനും അഗാധമായ അനുതാപമുണ്ട്. ഏത് സംസ്ഥാനക്കാരനായാലും, ഏത് ഭാഷ സംസാരിച്ചാലും, ഈ ആക്രമണത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദന അവർക്ക് അനുഭവപ്പെടുന്നുണ്ട്. ഭീകരാക്രമണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നതായി എനിക്ക് തോന്നുന്നു. പഹൽഗാമിലെ ഈ ആക്രമണം ഭീകരതയെ സ്പോൺസർ ചെയ്യുന്നവരുടെ നിരാശയും അവരുടെ ഭീരുത്വവുമാണ് കാണിക്കുന്നത്. കശ്മീരിൽ സമാധാനം തിരിച്ചുവന്ന സമയത്ത്, സ്കൂളുകളിലും കോളേജുകളിലും ഒരു ഉന്മേഷം ഉണ്ടായിരുന്നു, നിർമ്മാണ പ്രവർത്തനങ്ങൾ അഭൂതപൂർവമായ വേഗത കൈവരിച്ചു, ജനാധിപത്യം ശക്തമായിക്കൊണ്ടിരുന്നു, വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായി, ജനങ്ങളുടെ വരുമാനത്തിലും വർദ്ധനവുണ്ടായി, യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ ശത്രുക്കൾക്ക്, ജമ്മു കശ്മീരിന്റെ ശത്രുക്കൾക്ക്, ഇത് ഇഷ്ടപ്പെട്ടില്ല. ഭീകരരും അവരുടെ യജമാനന്മാരും കശ്മീർ വീണ്ടും നശിപ്പിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു, അതുകൊണ്ടാണ് ഇത്രയും വലിയ ഒരു ഗൂഢാലോചന നടന്നത്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ ശക്തിയാണ് രാജ്യത്തിന്റെ ഐക്യവും 140 കോടി ഭാരതീയരുടെ ഐക്യദാർഢ്യവും. ഭീകരതയ്‌ക്കെതിരായ നമ്മുടെ നിർണായക പോരാട്ടത്തിന്റെ അടിസ്ഥാനം ഈ ഐക്യമാണ്. രാജ്യം നേരിടുന്ന ഈ വെല്ലുവിളിയെ നേരിടാനുള്ള നമ്മുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തണം. ഒരു രാഷ്ട്രമെന്ന നിലയിൽ നാം ശക്തമായ ഇച്ഛാശക്തി പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ന് ലോകം ഉറ്റുനോക്കുകയാണ്, ഈ ഭീകരാക്രമണത്തിനുശേഷം രാജ്യം മുഴുവൻ ഒരേ സ്വരത്തിൽ സംസാരിക്കുന്നു.Be an example; don't demand respect, command respect. Lead by doing, not by demanding: PM Modi on PPC platform
February 10th, 11:30 am
At Pariksha Pe Charcha, PM Modi engaged in a lively chat with students at Sunder Nursery, New Delhi. From tackling exam stress to mastering time, PM Modi shared wisdom on leadership, wellness, and chasing dreams. He praised the youth for their concern about climate change, urging them to take action. Emphasizing resilience, mindfulness, and positivity, he encouraged students to shape a brighter future.