പ്രധാനമന്ത്രി സ്ലൊവാക്യൻ ബിസിനസ്സ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച
June 15th, 09:14 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്കൊപ്പം റെയിൽവേ, പ്രതിരോധം, ഓട്ടോമോട്ടീവ്, ഊർജ്ജം, ഐ.ടി, ആരോഗ്യപരിപാലനം തുടങ്ങിയ വിവിധ മേഖലകളിലെ സ്ലൊവാക്യയിലെ പ്രമുഖ ബിസിനസ്സ്-വ്യവസായ നേതാക്കളുമായി സംവദിച്ചു.അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി
June 15th, 06:00 pm
ബ്രാറ്റിസ്‍ലാവയിലെ അജ്ഞാത സൈനികന്റെ ശവകുടീരത്തിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്ലൊവാക്യയിലെ വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമമർപ്പിച്ചു.പ്രധാനമന്ത്രി സ്ലൊവാക്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
June 15th, 05:40 pm
ചരിത്രപ്രസിദ്ധമായ ബ്രാറ്റിസ്ലാവ കോട്ടയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക്, സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ ഊഷ്മളമായ സ്വീകരണം നൽകി. പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണവും ഒരുക്കിയിരുന്നു.ഇന്ത്യ-സ്ലോവാക്യ സംയുക്ത പ്രസ്താവന
June 15th, 05:32 pm
സ്ലോവാക് റിപ്പബ്ലിക് പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം ഇന്ത്യൻ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 15-ന് സ്ലോവാക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തി.List of Outcomes during the visit of Hon’ble Prime Minister to Slovakia
June 15th, 05:17 pm
During PM Modi’s historic visit to Slovakia, India and Slovakia elevated their relationship to a Comprehensive Partnership and announced a wide-ranging set of outcomes across defence, digital technology, higher education, research, labour mobility, quantum communication, healthcare, tourism and culture. The two sides also agreed to establish a Joint Working Group on Counter Terrorism and a Consular Dialogue.പ്രധാനമന്ത്രി മോദി സ്ലൊവാക്യയിൽ എത്തി ചേർന്നു
June 15th, 02:15 am
ഇന്ത്യ-സ്ലൊവാക്യ ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി പ്രധാനമന്ത്രി മോദി സ്ലൊവാക്യയിലെ ബ്രാറ്റിസ്ലാവയിൽ എത്തി ചേർന്നു. അവിടെ അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു.ഫ്രാൻസ്-സ്ലൊവാക്യ സന്ദർശനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസ്താവന
June 13th, 10:03 am
ഇന്ത്യയുടെ തന്ത്രപരമായ കാഴ്ചപ്പാടിൽ ഫ്രാൻസിനു സവിശേഷ സ്ഥാനമുണ്ട്. ഈ വർഷമാദ്യം, പ്രസിഡന്റ് മക്രോൺ ഇന്ത്യ സന്ദർശിച്ചിരുന്നു. ആ വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നാം ‘പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്ത’തലത്തിലേക്ക് ഉയർത്തുകയുണ്ടായി. നീസിൽ ഞാൻ പ്രസിഡന്റ് മക്രോണുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, ഫെബ്രുവരിക്കുശേഷം കൈവരിച്ച പുരോഗതി ഞങ്ങൾ വിലയിരുത്തുകയും നമ്മുടെ സഹകരണത്തിന്റെ അടുത്ത ഘട്ടങ്ങൾക്കു രൂപംനൽകുകയും ചെയ്യും. പരസ്പരതാൽപ്പര്യമുള്ള അടിയന്തര ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളെയും ഞാൻ പ്രതീക്ഷയോടെയാണു കാണുന്നത്.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഫ്രാൻസ്, സ്ലൊവാക്യ സന്ദർശനം
June 09th, 07:20 pm
ഫ്രഞ്ച് പ്രസിഡന്റ്, ആദരണീയനായ ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 13 - 14 തീയതികളിൽ ഫ്രാൻസിലെ 'നീസ്',ലും, ജൂൺ 16-19 തീയതികളിൽ ഫ്രാൻസിലെ തന്നെ എവിയാൻ, പാരീസ് എന്നിവടങ്ങളിലും, ജൂൺ 14 - 16 തീയതികളിൽ സ്ലൊവാക്യയിലും ഔദ്യോഗിക സന്ദർശനം നടത്തും.