ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
February 27th, 08:30 pm
നിങ്ങളെല്ലാവരും 'റൈസിംഗ് ഇന്ത്യ'യെ (ഉയരുന്ന ഇന്ത്യയെ) കുറിച്ചാണ് ചർച്ച ചെയ്യുന്നത്. ഇതിൽ നിങ്ങൾ നൽകുന്ന ഊന്നൽ 'ഉള്ളിലുള്ള ശക്തി'യിലാണ്—ലളിതമായി പറഞ്ഞാൽ, രാഷ്ട്രത്തിന്റെ സ്വന്തം സഹജമായ കഴിവിനാണ് നിങ്ങൾ മുൻഗണന നൽകുന്നത്. നമ്മുടെ ശാസ്ത്രങ്ങളിൽ ഇങ്ങനെ പറയപ്പെടുന്നു: 'തത്ത്വമസി!'—അതായത്, നമ്മൾ പരബ്രഹ്മത്തിൽ എന്തിനെയാണോ തിരയുന്നത്, അത് നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്, അത് നമ്മൾ തന്നെയാണ്. ശക്തി നമുക്കുള്ളിലാണ്, അത് നമ്മൾ തിരിച്ചറിയണം. കഴിഞ്ഞ 11 വർഷത്തിനിടയിൽ ഇന്ത്യ ആ കരുത്ത് തിരിച്ചറിഞ്ഞു കഴിഞ്ഞു, ഇന്ന് രാജ്യം അത് ശാക്തീകരിക്കാൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്.നെറ്റ്‌വർക്ക് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
February 27th, 08:00 pm
ഉള്ളിലെ കരുത്ത് എന്ന പ്രമേയത്തിൽ ഊന്നിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് റൈസിംഗ് ഭാരത് ഉച്ചകോടിയെ അഭിസംബോധന ചെയ്തു. കഴിഞ്ഞ 11 വർഷത്തെ ഇന്ത്യയുടെ പ്രയാണത്തെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ദേശീയ സാധ്യതകൾ വീണ്ടെടുക്കുന്നതിനെക്കുറിച്ചും സാമ്പത്തിക സ്വയംപര്യാപ്തതയെക്കുറിച്ചും 2047-ഓടെ വികസിത ഇന്ത്യയിലേക്കുള്ള മാർഗരേഖയെക്കുറിച്ചും വിശദമായി സംസാരിച്ചു.When growth is driven by aspirations, it becomes inclusive and sustainable: PM Modi at Rising Bharat Summit
April 08th, 08:30 pm
PM Modi addressed the News18 Rising Bharat Summit. He remarked on the dreams, determination, and passion of the youth to develop India. The PM highlighted key initiatives, including zero tax on income up to ₹12 lakh, 10,000 new medical seats and 6,500 new IIT seats, 50,000 new Atal Tinkering Labs and over 52 crore Mudra Yojana loans. The PM congratulated the Parliament for enacting Waqf law.ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
April 08th, 08:15 pm
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ന്യൂസ് 18 റൈസിംഗ് ഭാരത് ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തിൽ സംസാരിക്കവേ, ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ആദരണീയരായ അതിഥികളുമായി ബന്ധപ്പെടാൻ അവസരം നൽകിയതിന് നെറ്റ്‌വർക്ക് 18 ന് അദ്ദേഹം തന്റെ നന്ദി രേഖപ്പെടുത്തി. ഈ വർഷത്തെ ഉച്ചകോടി ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങൾക്ക് ഊന്നൽ നൽകിയതിനെ അദ്ദേഹം അഭിനന്ദിച്ചു. ഈ വർഷം ആദ്യം സ്വാമി വിവേകാനന്ദ ജയന്തി ദിനത്തിൽ ഭാരത് മണ്ഡപത്തിൽ നടന്ന 'വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗി'ന്റെ പ്രാധാന്യം അടിവരയിട്ട്, ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള യുവാക്കളുടെ സ്വപ്നങ്ങളെയും, ദൃഢനിശ്ചയത്തെയും, അഭിനിവേശത്തെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു. 2047 ഓടെ ഇന്ത്യയുടെ പുരോഗതിക്കായുള്ള രൂപരേഖയ്ക്ക് ഊന്നൽ നൽകിയ അദ്ദേഹം, ഓരോ ഘട്ടത്തിലും നടത്തുന്ന തുടർച്ചയായ ചർച്ചകൾ വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്ന് പറഞ്ഞു. ഈ ഉൾക്കാഴ്ചകൾ അമൃത് കാൽ തലമുറയെ ഊർജ്ജസ്വലമാക്കുകയും നയിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചകോടിയുടെ വിജയത്തിന് അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.