പ്രധാനമന്ത്രി നവംബർ 3-ന് ESTIC 2025 ഉദ്ഘാടനം ചെയ്യും
November 02nd, 09:29 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ മൂന്നിനു രാവിലെ 9.30നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ‘ഉയർന്നുവരുന്ന ശാസ്ത്ര-സാങ്കേതിക നൂതനാശയ സമ്മേളനം (Emerging Science, Technology & Innovation Conclave - ESTIC) 2025’ ഉദ്ഘാടനം ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി ചടങ്ങിനെ അഭിസംബോധന ചെയ്യും.തന്ത്രപരമായ, നവ ഉത്പാദന മേഖലകളിലെ ഗവേഷണം, വികസനം, നവീകരണം എന്നിവ വർദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണ. വികസന, നവീകരണ (ആർഡിഐ) പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി
July 01st, 04:59 pm
ഇന്ത്യയുടെ ഗവേഷണ - നവീകരണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള പരിവർത്തനാത്മകമായ ഒരു ചുവടുവയ്പ്പിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം ഒരു ലക്ഷം കോടി രൂപയുടെ മൂലധനം ഉൾക്കൊള്ളുന്ന ഗവേഷണ വികസന-നവീകരണ (ആർഡിഐ) പദ്ധതിക്ക് അംഗീകാരം നൽകി.