സെമികോൺ 2.0-ന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം - ഇന്ത്യയിലെ സെമികണ്ടക്ടർ മേഖലയ്ക്ക് ദീർഘകാല നയപിന്തുണ നൽകുമെന്ന വാഗ്ദാനം ഗവൺമെന്റ് നിറവേറ്റുന്നു
July 15th, 04:30 pm
ഇന്ത്യയിലെ സെമികണ്ടക്ടർ ഡിസൈൻ, നിർമ്മാണ മേഖല വികസിപ്പിക്കുന്നതിനായി 1,27,500 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെയുള്ള സെമികോൺ 2.0-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
July 15th, 04:24 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 62,500 കോടി രൂപ (അറുപത്തിരണ്ടായിരത്തി അഞ്ഞൂറ് കോടി രൂപ മാത്രം) ബജറ്റ് വിഹിതമുള്ള മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) അംഗീകാരം നൽകി.നിർമിത ബുദ്ധി മേഖലയിലെ സഹകരണം സംബന്ധിച്ച ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന
July 02nd, 10:14 pm
നിർമിത ബുദ്ധി (AI) എന്നത് സമ്പദ്‌വ്യവസ്ഥകൾ, സമൂഹങ്ങൾ, ശാസ്ത്ര-സാങ്കേതിക വിദ്യകൾ, വ്യവസായ-വാണിജ്യ മേഖലകൾ, ഭരണം, സുരക്ഷ എന്നിവയെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന, ഒരു യുഗത്തെത്തന്നെ നിർണ്ണയിക്കുന്ന പൊതു ആവശ്യങ്ങൾക്കുള്ള സാങ്കേതികവിദ്യയാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയും ജപ്പാൻ പ്രധാനമന്ത്രിയും അംഗീകരിച്ചു. AI-യുടെ രൂപകൽപ്പന, വികസനം, വിന്യാസം, ഭരണം എന്നിവയിലെ ഇന്നത്തെ തീരുമാനങ്ങൾ നവീനാശയങ്ങൾ, സാമൂഹ്യക്ഷേമം, സാമ്പത്തിക സുരക്ഷ, അന്താരാഷ്ട്ര ക്രമം എന്നിവയിൽ ദീർഘകാല പരിണതഫലങ്ങൾ ഉണ്ടാക്കുമെന്ന് അവർ തിരിച്ചറിഞ്ഞു. ഈ ധാരണയുടെ അടിസ്ഥാനത്തിൽ സുരക്ഷിതവും ഭദ്രവും വിശ്വസനീയവും എല്ലാവരെയും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവും സുസ്ഥിരവും ഉത്തരവാദിത്തമുള്ളതും നവീനാശയാധിഷ്ഠിതവുമായ ഒരു AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി AI മേഖലയിൽ ഇരു രാജ്യങ്ങളുടെയും പ്രതിരോധശേഷിയും മത്സരശേഷിയും പരസ്പരം വർധിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളിലും നവീനാശയവും വളർച്ചയും കൊണ്ടുവരുന്നതിനുമായി സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ അവർ യോജിച്ചു.ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 18th, 08:10 am
ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇമ്മാനുവൽ മാക്രോൺ 2026 ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും 'AI ഇംപാക്ട് ഉച്ചകോടി 2026'-ൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം.Skyroot’s Infinity Campus is a reflection of India’s new vision, innovation and the power of our youth: PM Modi
November 27th, 11:01 am
PM Modi inaugurated Skyroot’s Infinity Campus in Hyderabad, extending his best wishes to the founders Pawan Kumar Chandana and Naga Bharath Daka. Lauding the Gen-Z generation, he remarked that they have taken full advantage of the space sector opened by the government. The PM highlighted that over the past decade, a new wave of startups has emerged across perse sectors and called upon everyone to make the 21st century the century of India.Prime Minister Shri Narendra Modi inaugurates Skyroot’s Infinity Campus in Hyderabad via video conferencing
November 27th, 11:00 am
PM Modi inaugurated Skyroot’s Infinity Campus in Hyderabad, extending his best wishes to the founders Pawan Kumar Chandana and Naga Bharath Daka. Lauding the Gen-Z generation, he remarked that they have taken full advantage of the space sector opened by the government. The PM highlighted that over the past decade, a new wave of startups has emerged across perse sectors and called upon everyone to make the 21st century the century of India.ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ “ശേഷിവർധനയും മാനവവിഭവശേഷി വികസനവും” പദ്ധതിക്കു കേന്ദ്രമന്ത്രിസഭാംഗീകാരം
September 24th, 05:38 pm
ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ “ശേഷിവർധനയും മാനവവിഭവശേഷി വികസനവും” പദ്ധതിക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ശാസ്ത്ര വ്യാവസായിക ഗവേഷണ വകുപ്പിന്റെ ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിൽ (DSIR/CSIR) സമർപ്പിച്ച പദ്ധതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. 2021-22 മുതൽ 2025-26 വരെയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലയളവിൽ ആകെ 2277.397 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കുക.ഇന്ത്യ സിംഗപ്പൂർ സംയുക്ത പ്രസ്താവന
September 04th, 08:04 pm
സിംഗപ്പൂർ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തെ കുറിച്ചുള്ള സംയുക്ത പ്രസ്ഥാവന.സിംഗപ്പൂർ പ്രധാനമന്ത്രിയുമായുള്ള സംയുക്ത പത്രപ്രസ്താവനക്കിടെ പ്രധാനമന്ത്രി നടത്തിയ പത്രപ്രസ്താവനയുടെ മലയാളം പരിഭാഷ
September 04th, 12:45 pm
പ്രധാനമന്ത്രി വോങ് അധികാരമേറ്റതിനുശേഷം ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിന് അദ്ദേഹത്തെ ഹൃദയംഗമമായി സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. നമ്മുടെ നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷമുള്ള സന്ദർശനം പ്രത്യേകിച്ചും അതിപ്രാധാന്യം അർഹിക്കുന്നു.ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്‌സ് ഫോറത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
August 23rd, 10:10 pm
വേൾഡ് ലീഡേഴ്‌സ് ഫോറത്തിലേക്ക് വന്ന എല്ലാ അതിഥികളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഈ ഫോറത്തിനായി തിരഞ്ഞെടുത്ത സമയം വളരെ മികച്ചതാണ്, അതിനാൽ ഞാൻ അതിനെ അഭിനന്ദിക്കുന്നു. കഴിഞ്ഞ ആഴ്ച, ഞാൻ ചെങ്കോട്ടയിൽ നിന്നുള്ള അടുത്ത തലമുറ പരിഷ്കാരങ്ങളെക്കുറിച്ച് സംസാരിച്ചു, ഇപ്പോൾ ആ മനോഭാവത്തിന് ശക്തി വർധിപ്പിക്കുന്ന ഒന്നായി ഈ ഫോറം പ്രവർത്തിക്കുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു
August 23rd, 05:43 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഇക്കണോമിക് ടൈംസ് ലോക നേതൃ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ലോക നേതൃ സമ്മേളനത്തിൽ പങ്കെടുക്കുന്ന എല്ലാ വിശിഷ്ടാതിഥികളെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഈ സമ്മേളനത്തിന്റെ സമയം വളരെ യുക്തിസഹമാണ് എന്ന് പരാമർശിച്ച ശ്രീ മോദി, ഈ സമയോചിത സംരംഭത്തിന് സംഘാടകരെ അഭിനന്ദിച്ചു. കഴിഞ്ഞയാഴ്ച ചുവപ്പുകോട്ടയിൽ നിന്ന് അടുത്തതലമുറ പരിഷ്കാരങ്ങളെക്കുറിച്ച് താൻ സംസാരിച്ചതായും ഈ വേദി ഇപ്പോൾ ആ ചൈതന്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന യുഗ്മ് കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം മലയാളത്തിൽ
April 29th, 11:01 am
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ഡോ. ജിതേന്ദ്ര സിംഗ് ജി, ശ്രീ ജയന്ത് ചൗധരി ജി, ഡോ. സുകാന്ത മജുംദാർ ജി, സാങ്കേതികവിദ്യയിലൂടെ ബന്ധപ്പെട്ടിരിക്കുന്ന എന്റെ സുഹൃത്ത് ശ്രീ റോമേഷ് വാധ്വാനി ജി, ഡോ. അജയ് കേല ജി, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ സഹപ്രവർത്തകരേ, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി YUGM നൂതനാശയ സമ്മേളനത്തെ അഭിസംബോധന ചെയ്തു
April 29th, 11:00 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്നു നടന്ന YUGM നൂതനാശയ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഗവണ്മെന്റ് ഉദ്യോഗസ്ഥർ, അക്കാദമിക മേഖല, ശാസ്ത്ര ഗവേഷണ പ്രൊഫഷണലുകൾ എന്നിവരുടെ ശ്രദ്ധേയമായ ഒത്തുചേരലിനെക്കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, വികസിത ഇന്ത്യക്കായി ഭാവി സാങ്കേതികവിദ്യകൾ മുന്നോട്ടു കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള പങ്കാളികളുടെ സംഗമമാണ് “YUGM” എന്നു വിശേഷിപ്പിച്ചു. ഇന്ത്യയുടെ നൂതനാശയശേഷിയും ഡീപ്-ടെക്കിലെ പങ്കും മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് ഈ പരിപാടിയിലൂടെ ഗതിവേഗം ലഭിക്കുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. നിർമിതബുദ്ധി, ഇന്റലിജന്റ് സിസ്റ്റംസ്, ജൈവശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ആരോഗ്യം, വൈദ്യശാസ്ത്രം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഐഐടി കാൻപുരിലും ഐഐടി ബോംബെയിലും സൂപ്പർ ഹബ്ബുകൾ ഉദ്ഘാടനം ചെയ്തതും അദ്ദേഹം പരാമർശിച്ചു. ദേശീയ ഗവേഷണ ഫൗണ്ടേഷനുമായി സഹകരിച്ചു ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്ന വാധ്വാനി നൂതനാശയ ശൃംഖല ആരംഭിച്ചതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വാധ്വാനി ഫൗണ്ടേഷനെയും ഐഐടികളെയും ഈ സംരംഭങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്വകാര്യ-പൊതു മേഖല സഹകരണത്തിലൂടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഗുണപരമായ മാറ്റങ്ങൾ വളർത്തിയെടുക്കുന്നതിൽ ശ്രീ രമേശ് വാധ്വാനി കാട്ടിയ അർപ്പണബോധത്തെയും സജീവ പങ്കിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.ഭുവനേശ്വറിലെ 'ഉത്കർഷ് ഒഡീഷ'- മേക്ക് ഇൻ ഒഡീഷ കോൺക്ലേവിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 28th, 11:30 am
ഒഡീഷ ഗവർണർ ശ്രീ ഹരിബാബു, ജനകീയനായ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി ജി, കേന്ദ്രമന്ത്രിസഭയിലെ എൻ്റെ സഹമന്ത്രിമാർ, ഒഡീഷ ഗവൺമെന്റിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വ്യവസായ-വ്യാപാര രംഗത്തെ പ്രമുഖരായ സംരംഭകർ, പരിപാടിയിൽ പങ്കെടുക്കുന്ന രാജ്യത്തേയും ലോകത്തെയും നിക്ഷേപകർ, ഒഡീഷയിലെ എൻ്റെ പ്രിയ സഹോദരീസഹോദരന്മാരേ!ഭുവനേശ്വറിൽ 'ഉത്കർഷ് ഒഡീഷ' - മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
January 28th, 11:00 am
ഒഡീഷ - ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്ന് നടക്കുന്ന മെയ്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ഉം മെയ്ക് ഇൻ ഒഡീഷ എക്സിബിഷനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്കർഷ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ ദിവസ് 2025 പരിപാടി ഉദ്ഘാടനം ചെയ്ത സന്ദർശനം അനുസ്മരിച്ചു കൊണ്ട് 2025 ജനുവരി മാസത്തിൽ ഒഡീഷയിലേക്കുള്ള തന്റെ രണ്ടാമത്തെ സന്ദർശനമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ ഒഡീഷയിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ ബിസിനസ് ഉച്ചകോടിയാണിതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, മെയ്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 ൽ ഏകദേശം 5-6 മടങ്ങ് കൂടുതൽ നിക്ഷേപകർ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞു. മഹത്തായ പരിപാടി സംഘടിപ്പിച്ചതിന് ഒഡീഷയിലെ ജനങ്ങളെയും ഗവൺമെന്റിനേയും അദ്ദേഹം അഭിനന്ദിച്ചു.അടൽ ഇന്നൊവേഷൻ മിഷൻ്റെ തുടർച്ചയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
November 25th, 08:45 pm
രാജ്യത്തെ മുൻനിര ഉദ്യമമായ അടൽ ഇന്നോവേഷൻ മിഷൻ തുടരുന്നതിനും അതിന്റെ പ്രവർത്തന വ്യാപ്തി വർധിപ്പിക്കുന്നതിനായി നീതി അയോഗിന് കീഴിൽ 2028 മാർച്ച് 31 വരെയുള്ള കാലയളവിലേക്കായി 2,750 കോടി രൂപ ബജറ്റ് വിഹിതം അനുവദിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.പ്രധാനമന്ത്രി ശ്രീ മോദി യുകെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
November 19th, 05:41 am
ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ബ്രിട്ടൻ പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. യു കെ പ്രധാനമന്ത്രിയായി ചുമതലയേറ്റ സ്റ്റാർമറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. മൂന്നാം തവണയും ചരിത്ര വിജയം നേടി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യു കെ പ്രധാനമന്ത്രി സ്റ്റാർമറും ഊഷ്മളമായ ആശംസകൾ നേർന്നു.ഏഴാമത് അന്തർഗവണ്മെന്റ്‌തല സംവാദങ്ങൾക്കായി ജർമൻ ചാൻസലർ നടത്തിയ ഇന്ത്യാ സന്ദർശനത്തിന്റെ പരിണിത ഫലങ്ങളുടെ പട്ടിക
October 25th, 04:50 pm
കുറ്റകൃത്യങ്ങളുടെ കാര്യത്തിലെ പരസ്പര നിയമസഹായ ഉടമ്പടി (MLAT)Today India is working in every sector, in every area with unprecedented speed: PM at NDTV World Summit
October 21st, 10:25 am
Prime Minister Narendra Modi addressed the NDTV World Summit 2024. “Today, India is working in every sector and area with unprecedented speed”, the Prime Minister said. Noting the completion of 125 days of the third term of the government, PM Modi threw light on the work done in the country.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ എൻഡിടിവി ലോക ഉച്ചകോടി 2024നെ അഭിസംബോധന ചെയ്തു
October 21st, 10:16 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.