ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോട്ടാകിസുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
February 19th, 07:15 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 19ന് നടന്ന എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോട്ടാകിസുമായി കൂടിക്കാഴ്ച നടത്തി. 2026 ഫെബ്രുവരി 18 മുതല്‍ 19 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഗ്രീസ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചത്. ഡിജിറ്റല്‍ ഭരണനിര്‍വ്വഹണ മന്ത്രി ദിമിട്രിയോസ് പാപാസ്റ്റര്‍ഗിയോയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും പ്രധാനമന്ത്രി മിത്‌സോട്ടാകിസിനൊപ്പം ഉണ്ടായിരുന്നു.AI ഇംപാക്ട് ഉച്ചകോടിക്കിടെ ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപ്പോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി
February 18th, 05:10 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 18-നു ന്യൂഡൽഹിയിൽ ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപ്പോയുമായി കൂടിക്കാഴ്ച നടത്തി. AI ഇംപാക്ട് ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.ഇന്ത്യ – ഫ്രാൻസ് സംയുക്ത പ്രസ്താവന
February 18th, 08:10 am
ഇന്ത്യയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ആദരണീയനായ ഇമ്മാനുവൽ മാക്രോൺ 2026 ഫെബ്രുവരി 17 മുതൽ 19 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും 'AI ഇംപാക്ട് ഉച്ചകോടി 2026'-ൽ പങ്കുചേരുകയും ചെയ്തു. സന്ദർശന വേളയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഫെബ്രുവരി 17-ന് മുംബൈയിൽ വെച്ച് '2026 ഇന്ത്യ-ഫ്രാൻസ് നൂതനാശയ വർഷം' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. പ്രസിഡന്റ് മാക്രോണിന്റെ നാലാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചതിന് പിന്നാലെയാണ് ഈ സന്ദർശനം.ഫെബ്രുവരി 17-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി മുംബൈയിൽ കൂടിക്കാഴ്ച നടത്തും
February 16th, 09:02 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഫെബ്രുവരി 17-ന് മുംബൈ സന്ദർശിക്കും. അവിടെ അദ്ദേഹം, ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ്, ആദരണീയനായ ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും.