For me, the nation itself is divine and mankind is a reflection of the divine: PM Modi in Lex Fridman Podcast

March 16th, 11:47 pm

PM Modi interacted with Lex Fridman in a podcast about various topics ranging from fasting to his humble beginnings to AI and more. He stressed on the unifying power of sports and said that they connect people on a deeper level and energize the world. He remarked that the management of Indian elections should be studied worldwide.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി

March 16th, 05:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. 'ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു' എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Government, society and saints are all united in the fight against cancer: PM Modi in Madhya Pradesh

February 23rd, 06:11 pm

PM Modi laid the foundation stone of Bageshwar Dham Medical and Science Research Institute in Chhatarpur, Madhya Pradesh. He remarked that when the country entrusted him with the opportunity to serve, he made the mantra ‘Sabka Saath, Sabka Vikas’ as the Government's resolution. He highlighted that a major foundation of ‘Sabka Saath, Sabka Vikas’ was ‘Sabka Ilaaj, Sabko Aarogya’ meaning Healthcare for all and underscored the focus on disease prevention at various levels.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് തറക്കല്ലിട്ടു

February 23rd, 04:25 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിലെ ഗഢാ ഗ്രാമത്തിൽ ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് തറക്കല്ലിട്ടു. ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടാമതും ബുന്ദേൽഖണ്ഡിൽ തിരിച്ചെത്താൻ കഴിഞ്ഞതു ഭാഗ്യമാണെന്നു പറഞ്ഞ ശ്രീ മോദി, ആത്മീയകേന്ദ്രമായ ബാഗേശ്വർ ധാം ഉടൻ ആരോഗ്യകേന്ദ്രമാകുമെന്നും പറഞ്ഞു. പത്തേക്കർ വിസ്തൃതിയിൽ ബാഗേശ്വർ ധാം വൈദ്യശാസ്ത്ര-ശാസ്ത്ര ഗവേഷണ സ്ഥാപനം നിർമിക്കുമെന്നും ആദ്യ ഘട്ടത്തിൽ 100 കിടക്കകളുള്ള സംവിധാനമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ ധീരേന്ദ്ര ശാസ്ത്രിയുടെ മഹത്തായ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിക്കുകയും ബുന്ദേൽഖണ്ഡിലെ ജനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

Subramania Bharati Ji was ahead of his time: PM Modi

December 11th, 02:00 pm

PM Modi released the compendium of complete works of great Tamil poet and freedom fighter Subramania Bharati at 7, Lok Kalyan Marg. The Prime Minister lauded the extraordinary, unprecedented and tireless work of six decades for the compilation of 'Kaala Varisaiyil Bharathiyar Padaippugal' in 21 volumes. He added that the hard work of Seeni Vishwanathan ji was such a penance, which will benefit many generations to come.

മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു

December 11th, 01:30 pm

മഹാനായ തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രകാശനം ചെയ്തു. മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ സംസ്കാരത്തിനും സാഹിത്യത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾക്കും തമിഴ്നാടിന്റെ അന്തസിനും ഇന്ന് മഹത്തായ അവസരമാണെന്ന് പറഞ്ഞു. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ പ്രസിദ്ധീകരണത്തിന്റെ മഹത്തായ പരിസമാപ്തി ഇന്ന് നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ മൈനോറിറ്റീസ് ഫൗണ്ടേഷൻ പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചു

February 05th, 07:42 pm

മൈനോറിറ്റീസ് ഫൗണ്ടേഷനിൽ നിന്നുള്ള മതനേതാക്കളുടെ ഒരു പ്രതിനിധി സംഘവുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെൻ്റിൽ കൂടിക്കാഴ്ച നടത്തി.

ഹരിയാനയിലെ ഫരീദാബാദിൽ അമൃത ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ പ്രസംഗം

August 24th, 11:01 am

അമൃത ആശുപത്രിയുടെ രൂപത്തിൽ നമുക്കെല്ലാവർക്കും അനുഗ്രഹം ചൊരിയുന്ന ദേവി അമൃതാനന്ദമയി ജിയെ ഞാൻ നമിക്കുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി ജി, ഹരിയാന ഗവർണർ ശ്രീ ബന്ദാരു ദത്താത്രേയ ജി, മുഖ്യമന്ത്രി ശ്രീ മനോഹർ ലാൽ ജി, എന്റെ മന്ത്രിസഭാ സഹപ്രവർത്തകൻ ശ്രീ കൃഷൻ പാൽ ജി, ഹരിയാന ഉപമുഖ്യമന്ത്രി ശ്രീ ദുഷ്യന്ത് ചൗട്ടാല ജി, മറ്റ് വിശിഷ്ട വ്യക്തികളേ , മാന്യരേ മഹതികളേ !

ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

August 24th, 11:00 am

ഫരീദാബാദില്‍ അത്യാധുനിക അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല, കേന്ദ്രമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍, മാതാ അമൃതാനന്ദമയി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇറ്റാലിയൻ ഹിന്ദു യൂണിയൻ പ്രതിനിധികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

October 30th, 12:04 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ ഹിന്ദു സമൂഹ -സനാതന ധർമ്മ സംഘത്തിന്റെ പ്രതിനിധികൾ ഉൾപ്പെടെ വിവിധ സാമൂഹിക സംഘടനകളിൽ നിന്നുള്ള അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ചിത്ഭവാനന്ദജിയുടെ ഭഗവദ്ഗീതയുടെ കിൻഡിൽ പതിപ്പ് 2021 മാർച്ച് 11 ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും

March 10th, 05:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമി ചിത്ഭവാനന്ദജിയുടെ ഭഗവദ്ഗീതയുടെ കിൻഡിൽ പതിപ്പ് പ്രകാശനം ചെയ്യുകയും 2021 മാർച്ച് 11 ന് (വ്യാഴം) രാവിലെ 10.25 ന് വെർച്വലായി അഭിസംബോധനയും നടത്തും. സ്വാമി ചിത്ഭവാനന്ദജിയുടെ ഭഗവദ്ഗീതയുടെ 5 ലക്ഷത്തിലധികം പകർപ്പുകൾ വിറ്റതിന്റെ അനുസ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

PM Modi addresses public meeting in Kozhikode, Kerala

April 12th, 06:30 pm

Prime Minister Narendra Modi addressed his last public meeting for the day in the southern state of Kerala’s Kozhikode.

കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രിയോടൊപ്പം എസ്.ജി.പി.സി. പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

June 08th, 12:42 pm

കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രി ശ്രീമതി ഹര്‍സിമ്രത്ത് കൗര്‍ ബാദലിന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം ന്യഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതിയിലെ അംഗങ്ങളും പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

ഷാംഗ്രിലായിലെ ചര്‍ച്ചയില്‍പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണത്തിന്റെ പൂര്‍ണ്ണ രൂപം

June 01st, 07:00 pm

പ്രധാനമന്ത്രി ലി സിയന്‍ ലൂംഗ്, ഇന്തോ-സിംഗപ്പൂര്‍ പങ്കാളത്തത്തിനും ഈ മേഖലയിലെ മികച്ചഭാവിക്കും വേണ്ടിയുള്ള നിങ്ങളുടെ സൗഹൃദത്തിനും നേതൃത്വത്തിനും നന്ദി.

പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാം: പ്രധാനമന്ത്രി മോദി മൻ കീ ബാത്തിൽ

December 31st, 11:30 am

പോസിറ്റീവ് ഇന്ത്യയില്‍ നിന്ന് പ്രോഗ്രസീവ് ഇന്ത്യ -പുരോഗമിക്കുന്ന ഇന്ത്യ-യുടെ ദിശയിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2017 ന്റെ - മൻ കീ ബാത്തിന്റെ അവസാന എപ്പിസോഡിൽ ആവശ്യപ്പെട്ടു, കൂടാതെ പുതുവർഷത്തെ നല്ല രീതിയിൽ സ്വാഗതം ചെയ്യാനും പറഞ്ഞു . ഭാരതീയ ജനാധിപത്യം, ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ വോട്ടര്‍മാരെ, നവഭാരതത്തിലെ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്നു. ഞാന്‍ ഈ യുവാക്കള്‍ക്ക് ആശംസയേകുന്നു.

മ്യാന്‍മാറിലെ സ്‌റ്റേറ്റ് കൗണ്‍സെലറുമൊത്ത് നേ പി തോയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന

September 06th, 10:37 am

ഇന്ത്യയുടെ ജനാധിപത്യ അനുഭവം മ്യാന്‍മാറിനും പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഏക്‌സിക്യൂട്ടീവ്, നിയമ നിര്‍മ്മാണ സഭ, തെരഞ്ഞെടുപ്പ് കമ്മിഷന്‍, പ്രസ് കൗണ്‍സില്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കലിന് ഉള്ള നമ്മുടെ സമഗ്ര സഹകരണത്തില്‍ ഞങ്ങള്‍ക്ക് അഭിമാനവുമുമണ്ട്.

സംഘര്‍ഷം ഒഴിവാക്കാനും പാരിസ്ഥിതിക ബോധം വളര്‍ത്താനുമുള്ള ആഗോള മുന്നേറ്റമായ ‘സംവാദ’ത്തിന്റെ രണ്ടാമതു സമ്മേളനത്തിനു പ്രധാനമന്ത്രി നല്‍കിയ ചലനചിത്ര സന്ദേശം

August 05th, 10:52 am

സംഘര്‍ഷം ഒഴിവാക്കാനും പാരിസ്ഥിതിക ബോധം വളര്‍ത്താനുമുള്ള ആഗോള മുന്നേറ്റമായ ‘സംവാദ’ത്തിന്റെ രണ്ടാമതു സമ്മേളനം ഇന്നും നാളെയുമായി യാങ്കൂണില്‍ നടക്കുകയാണ്.രണ്ടാമതു സമ്മേളനത്തിന് ആശംസ നേര്‍ന്നുകൊണ്ടു നല്‍കിയ സന്ദേശത്തില്‍, ലോകത്താകെയുള്ള വിവിധ സമൂഹങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര വെസക് ദിനാഘോഷത്തിൽ പങ്കെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീലങ്കൻ നേതാക്കൾ അഭിനന്ദിച്ചു

May 12th, 12:25 pm

അന്താരാഷ്ട്ര വെസക് ദിനാഘോഷത്തിൽ പങ്കെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശ്രീലങ്കൻ നേതാക്കൾ ഇന്ന് അഭിനന്ദിച്ചു .ശ്രീലങ്കയിലെ ആഘോഷങ്ങളുടെ ഭാഗമായതിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി നരേന്ദ്രമോദിയെ നന്ദി അറിയിച്ചു .ബുദ്ധന്റെ വിലയേറിയ ഭൗതിക ഉപദേശങ്ങളെക്കുറിച്ചും ഇന്നത്തെ സമൂഹത്തെ ഇപ്പോഴും അത് എങ്ങനെ ശക്തിപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

അന്തർദേശിയ വെസക്ക് ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു

May 12th, 10:20 am

ശ്രീലങ്കയിലെ അന്തർദേശീയ വെസക് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന നടത്തി. ഭരണസംവിധാനം, സംസ്കാരം, തത്ത്വചിന്ത എന്നിവയിൽ ബുദ്ധന്റെ ആശയങ്ങളെ ശ്രീ മോദി ചൂണ്ടിക്കാട്ടി. ഞങ്ങളുടെ പ്രദേശം ബുദ്ധന്റെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെയും വിലമതിക്കാനാവാത്ത സംഭാവനകൾ ലോകത്തിന് നൽകിയിട്ടുണ്ട്.എന്ന് പ്രധാനമന്ത്രി പറഞ്ഞു .

പ്രധാനമന്ത്രിയുടെ ശ്രീലങ്ക സന്ദര്‍ശനം

May 11th, 11:06 am

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മെയ് 2017 11, 12 തീയ്യതികളില്‍ ശ്രീലങ്ക സന്ദര്‍ശിക്കും.'ഞാന്‍ ഇന്ന് അതായത്, മെയ് 11 മുതല്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലായിരിക്കും. ഇത് രണ്ടുവര്‍ഷത്തിനിടെയിലെ എന്റെ രണ്ടാമത്തെ സന്ദര്‍ശനവും നമ്മുടെ ശക്തമായ ബന്ധത്തിന്റെ സൂചനയുമാണ്' എന്ന് തന്റെ ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നുമുള്ള ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു: