ഹരിയാനയിലെ നുഹിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

April 26th, 07:28 pm

ഹരിയാനയിലെ നുഹിൽ നടന്ന അപകടത്തെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. ദുരിതാശ്വാസത്തിനും രക്ഷാപ്രവർത്തനത്തിനുമായി സംസ്ഥാന സർക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

കേരളത്തിലെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം

August 10th, 07:40 pm

ഈ ദുരന്തത്തെക്കുറിച്ച് ഞാന്‍ ആദ്യമായി അറിഞ്ഞതു മുതല്‍, ഞാന്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തുകയും, സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടുമിരുന്നു. ഈ ദുരന്തത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കാലതാമസമില്ലാതെ സജ്ജരാകേണ്ടതും, നാശനഷ്ടം സംഭവിച്ചവരെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങളില്‍ നാം ഒന്നിച്ചു നില്‍ക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പ് നൽകുന്നു

August 10th, 07:36 pm

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കൊപ്പമാണ് ഞങ്ങളുടെ പ്രാർത്ഥനയെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്രം ഉറപ്പുനൽകുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എല്ലാ സഹായത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന ഗവണ്മെന്റിനൊപ്പം കേന്ദ്രഗവണ്മെന്റ് നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കേരളത്തിലെ വയനാട്ടിൽ വ്യോമനിരീക്ഷണത്തിന് ശേഷം ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പ്രധാനമന്ത്രി സന്ദർശിച്ചു.