സേവാ തീർത്ഥിന്റെയും, കർതവ്യ ഭവൻ -1 & 2 ന്റെയും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ രൂപം
February 13th, 06:55 pm
കേന്ദ്ര ഗവൺമെന്റിലെ ബഹുമാനപ്പെട്ട മന്ത്രിമാരെ, പാർലമെന്റ് അംഗങ്ങളെ, ഗവൺമെൻ്റ് ജീവനക്കാരെ, വിശിഷ്ടാതിഥികളെ, എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ!ന്യൂഡൽഹിയിലെ സേവാ തീർത്ഥ്, കർത്തവ്യ ഭവൻ-1 & 2 എന്നിവയുടെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു
February 13th, 06:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ സേവാ തീർത്ഥ്, കർത്തവ്യ ഭവൻ-1 & 2 എന്നിവയുടെ ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തു. ചടങ്ങിൽ സംസാരിക്കവെ, ഒരു പുതിയ ചരിത്രം പിറക്കുന്നതിനാണ് ഇന്ന് ഏവരും സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിക്രം സംവത് 2082, ഫാൽഗുന കൃഷ്ണ പക്ഷത്തിലെ വിജയ ഏകാദശിയുടെ ശുഭവേള, ശക സംവത് 1947-ലെ മാഘം 24, അതായത് 2026 ഫെബ്രുവരി 13 എന്ന ഈ ദിനം ഇന്ത്യയുടെ വികസന യാത്രയിലെ പുതിയൊരു തുടക്കത്തിന് സാക്ഷിയായിരിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വിജയ ഏകാദശിക്ക് ശാസ്ത്രങ്ങളിൽ വലിയ പ്രാധാന്യമുണ്ടെന്നും ഈ ദിവസം എടുക്കുന്ന തീരുമാനങ്ങൾ എപ്പോഴും വിജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. വികസിത ഭാരതം എന്ന നിശ്ചയദാർഢ്യത്തോടെയാണ് ഇന്ന് ഏവരും സേവാ തീർത്ഥിലേക്കും കർത്തവ്യ ഭവനിലേക്കും പ്രവേശിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഈ ലക്ഷ്യത്തിൽ വിജയംനേടാനുള്ള ദിവ്യമായ അനുഗ്രഹങ്ങൾ തങ്ങളോടൊപ്പമുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു. പ്രധാനമന്ത്രിയുടെ ഓഫീസ് സംഘം, ക്യാബിനറ്റ് സെക്രട്ടേറിയേറ്റിലെയും, വിവിധ വകുപ്പുകളിലെയും ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാവരെയും സേവാ തീർത്ഥിന്റെയും പുതിയ മന്ദിരങ്ങളുടെയും പേരിൽ അദ്ദേഹം അഭിനന്ദിച്ചു. ഇവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ എൻജിനീയർമാർക്കും തൊഴിലാളി സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങളുടെ മലയാളം പരിഭാഷ
February 01st, 01:38 pm
ഇന്നത്തെ ബജറ്റ് ചരിത്രപരമാണ്; അത് രാജ്യത്തിന്റെ നാരീശക്തി (സ്ത്രീശക്തി) യുടെ കരുത്തുറ്റ പ്രതിഫലനമാണ്. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ, തുടർച്ചയായി ഒമ്പതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല ജി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ ബജറ്റ് അപാരമായ അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ്. ഈ ബജറ്റ് വർത്തമാന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നു. 2047-ഓടെ വികസിത ഇന്ത്യ (വികസിത ഭാരതം) എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ കുതിപ്പിന് ഈ ബജറ്റ് ശക്തമായ ഒരു അടിത്തറയാണ്.2026-27 ലെ കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശം
February 01st, 01:00 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026-ലെ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഇന്ന് വീഡിയോ സന്ദേശത്തിലൂടെ പങ്കുവെച്ചു. ഇന്നത്തെ ബജറ്റ് ചരിത്രപരമാണെന്നും രാജ്യത്തെ സ്ത്രീകളുടെ ശാക്തീകരിക്കപ്പെട്ട ചൈതന്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ ശ്രീമതി നിർമല സീതാരാമൻ തുടർച്ചയായി ഒൻപതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പുതിയ റെക്കോർഡ് സ്ഥാപിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.ഈ ബജറ്റ് വൻ അവസരങ്ങളുടെ ഒരു ഹൈവേ (പാത) ആണെന്നും, ഇത് വർത്തമാനകാലത്തെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനൊപ്പം ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. 2047-ഓടെ വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഈ ബജറ്റ് അടിസ്ഥാനമായി വർത്തിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.വെല്ലുവിളികൾ നിറഞ്ഞ ആഗോള സാഹചര്യത്തിലും ഇന്ത്യയുടെ മുന്നേറ്റം പ്രതിഫലിപ്പിക്കുന്ന ‘സാമ്പത്തിക സർവേ’, രാജ്യത്തിന്റെ ‘പരിഷ്കരണ എക്സ്പ്രസി’ൻ്റെ വ്യക്തമായ ചിത്രമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി
January 29th, 08:31 pm
ഇന്ന് അവതരിപ്പിച്ച സാമ്പത്തിക സർവേ, വെല്ലുവിളികൾ നിറഞ്ഞ ആഗോള സാഹചര്യത്തിലും ഇന്ത്യയുടെ ‘പരിഷ്കരണ എക്സ്പ്രസിൻ്റെ’ സമഗ്രമായ ചിത്രം വ്യക്തമാക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കരുത്തുറ്റ സ്ഥൂല സാമ്പത്തിക അടിത്തറ, സുസ്ഥിരമായ വളർച്ചാവേഗത, രാഷ്ട്രനിർമ്മാണത്തിൽ നൂതനാശയങ്ങൾ, സംരംഭകത്വം, അടിസ്ഥാനസൗകര്യ വികസനം എന്നിവയുടെ വർദ്ധിച്ചുവരുന്ന പങ്ക് എന്നിവയെ സാമ്പത്തിക സർവേ ഉയർത്തിക്കാട്ടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “കർഷകർ, എംഎസ്എംഇകൾ, യുവജന തൊഴിലവസരങ്ങൾ, സാമൂഹ്യക്ഷേമം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ പ്രാധാന്യം സർവേ അടിവരയിടുന്നു. നിർമ്മാണമേഖലയെ ശക്തിപ്പെടുത്തുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്ര ത്വരിതപ്പെടുത്തുന്നതിനുമുള്ള മാർഗരേഖയും ഇത് മുന്നോട്ട് വയ്ക്കുന്നു” - ശ്രീ മോദി പറഞ്ഞു.ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ജി നടത്തിയ പ്രചോദനാത്മകമായ പ്രസംഗത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിച്ചു: പ്രധാനമന്ത്രി
January 28th, 11:00 am
ഇന്നത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി നടത്തിയ പ്രസംഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഇന്നത്തെ പ്രസംഗം സമഗ്രവും ഉൾക്കാഴ്ച നൽകുന്നതുമായിരുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു. ഭാവിയിലേക്കുള്ള വ്യക്തമായ ദിശാബോധം നൽകുന്നതിനൊപ്പം സമീപകാലത്തെ ഇന്ത്യയുടെ ശ്രദ്ധേയമായ വികസന യാത്രയെയും ഇത് പ്രതിഫലിപ്പിച്ചു.റോസ്ഗർ മേളയുടെ ഭാഗമായി നിയമന കത്തുകൾ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
January 24th, 11:30 am
2026 ന്റെ ആരംഭം നിങ്ങളുടെ ജീവിതത്തിൽ പുതിയ സന്തോഷങ്ങളുടെ തുടക്കം കുറിക്കുകയാണ്. ഇതോടൊപ്പം, വസന്തപഞ്ചമി ഇന്നലെ കടന്നുപോയപ്പോൾ, നിങ്ങളുടെ ജീവിതത്തിലും ഒരു പുതിയ വസന്തം ആരംഭിക്കുകയാണ്. ഭരണഘടനയോടുള്ള നിങ്ങളുടെ കടമകളുമായി ഈ സമയം നിങ്ങളെ ബന്ധിപ്പിക്കുന്നു. യാദൃശ്ചികമായി, രാജ്യത്ത് ഇപ്പോൾ റിപ്പബ്ലിക്കിന്റെ മഹത്തായ ഉത്സവം നടക്കുന്നു. ഇന്നലെ, ജനുവരി 23 ന്, നേതാജി സുഭാഷിന്റെ ജന്മദിനത്തിൽ നാം പരാക്രം ദിവസ് ആഘോഷിച്ചു, ഇപ്പോൾ നാളെ, ജനുവരി 25 ന്, ദേശീയ വോട്ടർ ദിനമാണ്, തുടർന്ന് ജനുവരി 26 ന് റിപ്പബ്ലിക് ദിനമാണ്. ഇന്ന് ഒരു പ്രത്യേക ദിനവുമാണ്. നമ്മുടെ ഭരണഘടന 'ജന ഗണ മന' ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ഗീതമായും അംഗീകരിച്ചത് ഈ ദിവസമാണ്. ഈ സുപ്രധാന ദിനത്തിൽ, അറുപത്തിയൊന്നായിരത്തിലധികം ചെറുപ്പക്കാർ ജീവിതത്തിൽ പുതിയൊരു തുടക്കം കുറിക്കുന്നു.18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു
January 24th, 11:00 am
18-ാമത് റോസ്ഗർ മേളയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്തു. 2026 എന്ന വർഷം ജനങ്ങളുടെ ജീവിതത്തിലേക്ക് പുതിയ സന്തോഷങ്ങളുമായാണ് ആരംഭിച്ചിരിക്കുന്നതെന്നും, അതേസമയം തന്നെ പൗരന്മാരെ അവരുടെ ഭരണഘടനാപരമായ കടമകളുമായി അത് ബന്ധിപ്പിക്കുന്നുവെന്നും ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്കിന്റെ മഹത്തായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട കാലമാണിതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ജനുവരി 23-ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം പരാക്രമ ദിവസ് ആഘോഷിച്ചതും, നാളെ ജനുവരി 25 ദേശീയ സമ്മതിദായക ദിനവും പിന്നാലെ റിപ്പബ്ലിക് ദിനവും വരികയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്നത്തെ ദിവസത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് പ്രധാനമന്ത്രി അടിവരയിട്ടു; ഇതേ ദിവസമാണ് ഭരണഘടന 'ജനഗണമന'യെ ദേശീയ ഗാനമായും 'വന്ദേമാതരം' ദേശീയ ഗീതമായും അംഗീകരിച്ചത്. ഈ സുപ്രധാന ദിനത്തിൽ അറുപത്തിയൊന്നായിരത്തിലധികം യുവാക്കൾ ഗവണ്മെന്റ് സർവീസുകളിലേക്കുള്ള നിയമന ഉത്തരവുകൾ സ്വീകരിച്ച് തങ്ങളുടെ ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു .സമൃദ്ധ ഭാരതത്തിനായി, സമഗ്ര പരിഷ്കാരങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
January 07th, 10:00 pm
ഗവൺമെൻ്റിൻ്റെ സമഗ്രമായ നിക്ഷേപ പദ്ധതികളിലൂടെയും ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള നയങ്ങളിലൂടെയും ഇന്ത്യയുടെ പരിഷ്കരണ എക്സ്പ്രസ് (Reform Express) കൂടുതൽ വേഗത കൈവരിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു.