2026-27 സീസണിലേക്കുള്ള അസംസ്‌കൃത ചണത്തിന്റെ കുറഞ്ഞ താങ്ങുവിലയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

February 24th, 04:10 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി, 2026-27 വിപണന സീസണിലേക്കുള്ള അസംസ്‌കൃത ചണത്തിന്റെ കുറഞ്ഞ താങ്ങുവിലയ്ക്ക് അംഗീകാരം നൽകി.

2025-26 സീസണിലെ അസംസ്കൃത ചണത്തിന്റെ മിനിമം താങ്ങുവിലയ്ക്ക് (MSP) കേന്ദ്ര മന്ത്രിസഭയുടെ അം​ഗീകാരം

January 22nd, 03:09 pm

2025-26 സീസണിലെ അസംസ്കൃത ചണത്തിന്റെ (TD-3 ഗ്രേഡ്) കുറഞ്ഞ താങ്ങുവില ക്വിന്റലിന് 5,650/- രൂപയായി നിശ്ചയിച്ചു. ഇത് അഖിലേന്ത്യാ ശരാശരി ഉൽപാദന ചെലവിനേക്കാൾ 66.8 ശതമാനം വരുമാനം ഉറപ്പാക്കും. 2018-19 ലെ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചതുപോലെ അഖിലേന്ത്യാ ശരാശരി ഉൽപാദന ചെലവിന്റെ 1.5 മടങ്ങെങ്കിലും കുറഞ്ഞ താങ്ങുവില നിശ്ചയിക്കുക എന്ന തത്വവുമായി യോജിച്ചതാണ് 2025-26 മാർക്കറ്റിംഗ് സീസണിലെ അസംസ്‌കൃത ചണത്തിന്റെ അംഗീകൃത എം‌എസ്‌പി.