The greatest pride of my life is that I am a karyakarta of the Bharatiya Janata Party: PM Modi at BJP HQ

January 20th, 11:16 am

Prime Minister Narendra Modi today addressed party leaders and karyakartas during the felicitation ceremony of the newly elected BJP President, Nitin Nabin, at the party headquarters in New Delhi. Congratulating Nitin Nabin, the Prime Minister said, “The organisational election process reflects the BJP’s commitment to internal democracy, discipline and a karyakarta-centric culture. I congratulate karyakartas across the country for strengthening this democratic exercise.”

PM Modi addresses BJP karyakartas at felicitation of New Party President

January 20th, 11:15 am

Prime Minister Narendra Modi today addressed party leaders and karyakartas during the felicitation ceremony of the newly elected BJP President, Nitin Nabin, at the party headquarters in New Delhi. Congratulating Nitin Nabin, the Prime Minister said, “The organisational election process reflects the BJP’s commitment to internal democracy, discipline and a karyakarta-centric culture. I congratulate karyakartas across the country for strengthening this democratic exercise.”

ന്യൂഡൽഹിയിൽ നടന്ന 2025 ലെ അന്താരാഷ്ട്ര ആര്യ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

October 31st, 07:00 pm

ഗുജറാത്ത്, മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, ജ്ഞാൻ ജ്യോതി മഹോത്സവ് സംഘാടക സമിതി ചെയർമാൻ സുരേന്ദ്ര കുമാർ ആര്യ ജി, ഡിഎവി കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പൂനം സൂരി ജി, മുതിർന്ന ആര്യ സന്യാസി സ്വാമി ദേവവ്രത് സരസ്വതി ജി, വിവിധ ആര്യ പ്രതിനിധി സഭകളുടെ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും, രാജ്യമെമ്പാടും ലോകമെമ്പാടും നിന്നുമുള്ള ആര്യസമാജത്തിലെ എല്ലാ സമർപ്പിത അംഗങ്ങളും, മഹതികളേ, മാന്യരേ!

കെവാദിയയിലെ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ

October 31st, 09:00 am

സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിന്റെ ചരിത്രപരമായ സന്ദർഭം, ഏക്താനഗറിലെ ഈ ദിവ്യ പ്രഭാതം, ഈ വിശാലമായ കാഴ്ച, സർദാർ സാഹിബിന്റെ കാൽക്കൽ നമ്മുടെ സാന്നിധ്യം, ഇന്ന് നാമെല്ലാവരും ഒരു മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കുന്നു. രാജ്യമെമ്പാടും നടക്കുന്ന ഏകതാ ഓട്ടം, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശം, പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം നമ്മൾ നേരിട്ട് അനുഭവിക്കുന്നു. ഇന്നലെ വൈകുന്നേരം നടന്ന അത്ഭുതകരമായ അവതരണം ഉൾപ്പെടെ അടുത്തിടെ ഇവിടെ നടന്ന പരിപാടികൾക്ക് ഭൂതകാല പാരമ്പര്യവും വർത്തമാനകാലത്തിന്റെ കഠിനാധ്വാനവും ധൈര്യവും ഭാവിയിലെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയും ഉണ്ടായിരുന്നു. സർദാർ സാഹിബിന്റെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി, ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സർദാർ സാഹിബിന്റെ ജന്മവാർഷികത്തിലും രാഷ്ട്രീയ ഏകതാ ദിവസിലും (ദേശീയ ഐക്യ ദിനം) 140 കോടി ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ​ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു

October 31st, 08:44 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ​ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ രാഷ്ട്രീയ ഏകതാ ദിവസ് പരിപാടിയെ അഭിസംബോധന ചെയ്തു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികം ഒരു ചരിത്രമുഹൂർത്തമാണെന്ന് അദ്ദേഹം ചടങ്ങിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. ഏക്താ നഗറിലെ പ്രഭാതത്തെ ദിവ്യമെന്നും അവിടുത്തെ മനോഹര ദൃശ്യത്തെ അത്ഭുതകരമെന്നും ശ്രീ മോദി വിശേഷിപ്പിച്ചു. ​സർദാർ പട്ടേലിൻ്റെ കാൽച്ചുവട്ടിൽ ഒത്തുകൂടിയ കൂട്ടായ സാന്നിധ്യത്തെ പരാമർശിച്ച അദ്ദേഹം, രാജ്യം വലിയ പ്രാധാന്യമുള്ള ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പറഞ്ഞു. രാജ്യവ്യാപകമായുള്ള റൺ ഫോർ യൂണിറ്റിയെയും കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആവേശകരമായ പങ്കാളിത്തത്തെയും അദ്ദേഹം എടുത്തുകാണിക്കുകയും പുതിയ ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു. നേരത്തെ നടന്ന പരിപാടികളെയും കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ അവതരണങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രി, അവ ഭൂതകാലത്തിൻ്റെ പാരമ്പര്യങ്ങളെയും വർത്തമാനകാലത്തെ പ്രയത്നത്തെയും ധീരതയെയും ഭാവി നേട്ടങ്ങളുടെ ഒരു നേർക്കാഴ്ചയെയും പ്രതിഫലിപ്പിക്കുന്നതായി നിരീക്ഷിച്ചു. സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഒരു സ്മാരക നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയതായും അദ്ദേഹം അറിയിച്ചു. സർദാർ പട്ടേലിൻ്റെ ജന്മവാർഷികത്തിന്റെയും രാഷ്ട്രീയ ഏകതാ ദിവസിന്റെയും വേളയിൽ രാജ്യത്തെ 140 കോടി പൗരന്മാർക്ക് പ്രധാനമന്ത്രി ഹൃദയംഗമമായ ആശംസകൾ അറിയിച്ചു.

രാഷ്ട്രനിർമ്മാണത്തിൽ ആർ‌എസ്‌എസിന്റെ സംഭാവനകളെ എടുത്തുകാണിച്ചുകൊണ്ട് പരമപൂജ്യ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ജിയുടെ പ്രചോദനാത്മകമായ പ്രസംഗം പ്രധാനമന്ത്രി പങ്കുവെച്ചു

October 02nd, 01:15 pm

രാഷ്ട്രത്തിനായുള്ള സമർപ്പിത സേവനത്തിന്റെ 100 വർഷം പൂർത്തിയാക്കിയതിന് രാഷ്ട്രീയ സ്വയംസേവക് സംഘിനെ (ആർ‌എസ്‌എസ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. പരമപൂജ്യ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ജി നടത്തിയ പ്രചോദനാത്മകമായ പ്രസംഗത്തെ പരാമർശിച്ചുകൊണ്ട്, രാഷ്ട്രനിർമ്മാണത്തിൽ സംഘത്തിന്റെ നിർണായക പങ്കിനെയും ഇന്ത്യയുടെ നാഗരിക മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുള്ള അതിന്റെ അചഞ്ചലമായ പ്രതിബദ്ധതയെയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

October 01st, 10:45 am

വേദിയിൽ സന്നിഹിതരായിരിക്കുന്നവരേ, ബഹുമാനപ്പെട്ട രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സർകാര്യവാഹ് ശ്രീ ദത്താത്രേയ ഹൊസബാലെ ജി, കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര ശെഖാവത്ത് ജി, ഡൽഹിയിലെ ജനപ്രിയ മുഖ്യമന്ത്രി രേഖ ഗുപ്ത ജി, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വോളണ്ടിയർമാരേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു

October 01st, 10:30 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഇന്ന്, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുത്തു. നവരാത്രി ദിനത്തിൽ എല്ലാ പൗരന്മാർക്കും ശ്രീ മോദി ആശംസകൾ നേർന്നു. ഇന്ന് മഹാ നവമിയും സിദ്ധിധാത്രി ദേവി ദിനവുമാണെന്ന് അദ്ദേഹം പറഞ്ഞു. അനീതിക്കെതിരെ നീതിയുടെയും, അസത്യത്തിനെതിരെ സത്യത്തിന്റെയും, അന്ധകാരത്തിനെതിരെ വെളിച്ചത്തിന്റെയും വിജയം എന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ പ്രഖ്യാപനമാണ്- നാളെ വിജയദശമിയിൽ ആഘോഷിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നൂറ് വർഷങ്ങൾക്ക് മുമ്പ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായത് ഈയൊരു പുണ്യ വേളയിൽ ആണെന്നത് യാദൃച്ഛികമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ഒരു പുരാതന പാരമ്പര്യത്തിന്റെ പുനഃസ്ഥാപനമാണിതെന്നും, ഓരോ യുഗത്തിലെയും വെല്ലുവിളികളെ നേരിടാൻ ദേശീയ ബോധം പുതിയ രൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. ഈ യുഗത്തിൽ, ആ ശാശ്വത ദേശീയ ബോധത്തിന്റെ മഹത്തായ അവതാരമാണ് സംഘം എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

ഒക്ടോബർ 1 ന് ആർ‌എസ്‌എസിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും

September 30th, 10:30 am

2025 ഒക്ടോബർ 1 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർ‌എസ്‌എസ്) ശതാബ്ദി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഈ അവസരത്തിൽ, രാഷ്ട്രത്തിന് ആർ‌എസ്‌എസ് നൽകിയ സംഭാവനകൾ എടുത്തുകാണിക്കുന്ന പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക തപാൽ സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പുറത്തിറക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

സ്വദേശി ഉൽപ്പന്നങ്ങൾ, ലോക്കൽ ഫോർ വോക്കൽ: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദിയുടെ ഉത്സവകാല ആഹ്വാനം

September 28th, 11:00 am

ഈ മാസത്തെ മൻ കി ബാത്ത് പ്രസംഗത്തിൽ, പ്രധാനമന്ത്രി മോദി ഭഗത് സിംഗ്, ലതാ മങ്കേഷ്‌കർ എന്നിവരുടെ ജന്മവാർഷികങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ സംസ്കാരം, സ്ത്രീ ശാക്തീകരണം, രാജ്യത്തുടനീളം ആഘോഷിക്കുന്ന വിവിധ ഉത്സവങ്ങൾ, ആർ‌എസ്‌എസിന്റെ 100 വർഷത്തെ യാത്ര, ശുചിത്വം, ഖാദി വിൽപ്പനയിലെ കുതിച്ചുചാട്ടം തുടങ്ങിയ പ്രധാന വിഷയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്തെ സ്വാശ്രയമാക്കുന്നതിനുള്ള പാത സ്വദേശിയെ സ്വീകരിക്കുന്നതിലാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു..

ശ്രീ ഹരീഷ്ഭായ് നായക്കിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

April 12th, 02:30 pm

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകും മുതിർന്ന നേതാവുമായിരുന്ന ശ്രീ ഹരീഷ്ഭായ് നായക്കിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. സേവന പ്രവർത്തനങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി ഊന്നി പറഞ്ഞു.

ഇന്ന് നൂറാം വർഷത്തിലേക്ക് കടക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘിന് (ആർഎസ്എസ്) പ്രധാനമന്ത്രി ആശംസകൾ നേർന്നു

October 12th, 04:51 pm

രാഷ്ട്ര സേവനത്തിനായി പ്രവർത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘിന് (ആർ എസ് എസ്) ഇന്ന് നൂറാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.