പ്രധാനമന്ത്രി സെപ്റ്റംബർ 13 മുതൽ 15 വരെ മിസോറാം, മണിപ്പൂർ, അസം, പശ്ചിമ ബംഗാൾ, ബീഹാർ സംസ്ഥാനങ്ങൾ സന്ദർശിക്കും

September 12th, 02:12 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബർ 13 മുതൽ 15 വരെ മിസോറാം, മണിപ്പൂർ, അസം, പശ്ചിമ ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങൾ സന്ദർശിക്കും.

അ‌ടുത്തതലമുറ GST പരിഷ്കാരങ്ങൾ ക്ഷീരകർഷകരെ ശാക്തീകരിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും: പ്രധാനമന്ത്രി

September 04th, 08:43 pm

പോഷകാഹാര സുരക്ഷ ഉറപ്പാക്കുന്നതിലും ഏവരെയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിലും ക്ഷീരകർഷകരുടെ നിർണായക പങ്ക് ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ ക്ഷീരകർഷകരോടും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയോടുമുള്ള ഗവണ്മെന്റിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു.

വാരാണസിയിൽ വിവിധ പദ്ധതികളുടെ തറക്കല്ലിടൽ/ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

April 11th, 11:00 am

വേദിയിൽ സന്നിഹിതരായ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; മുഖ്യമന്ത്രി, ബഹുമാനപ്പെട്ട ശ്രീ യോഗി ആദിത്യനാഥ്; ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്; ബഹുമാനപ്പെട്ട മന്ത്രിമാർ; മറ്റ് ജനപ്രതിനിധികൾ; ബനാസ് ഡയറി ചെയർമാൻ ശങ്കർഭായ് ചൗധരി; അനുഗ്രഹങ്ങൾ സമർപ്പിക്കാൻ ഇത്ര വലിയ അളവിൽ ഇവിടെ തടിച്ചുകൂടിയ എൻ്റെ എല്ലാ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ -

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ 3880 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു

April 11th, 10:49 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ വാരാണസിയിൽ ഇന്ന് 3880 കോടിരൂപയുടെ വിവിധ വികസനപദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, കാശിയുമായുള്ള ആഴത്തിലുള്ള ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. തന്റെ കുടുംബത്തിലെയും പ്രദേശത്തെയും ജനങ്ങളോട്, അവരുടെ അനുഗ്രഹങ്ങൾക്ക് ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ച അദ്ദേഹം, തനിക്ക് നൽകിയ സ്നേഹവും പിന്തുണയും എടുത്തുകാട്ടുകയും ചെയ്തു. കാശി തന്റേതാണെന്നും താൻ കാശിയുടേതാണെന്നും പ്രസ്താവിച്ച്, ഈ സ്നേഹത്തോടുള്ള കടപ്പാട് അദ്ദേഹം എടുത്തുകാട്ടി. നാളെ ഹനുമാൻ ജന്മോത്സവത്തിന്റെ ശുഭവേളയാണെന്നു ചൂണ്ടിക്കാട്ടിയ ശ്രീ മോദി, കാശിയിലെ സങ്കടമോചന മഹാരാജിനെ സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനം പ്രകടിപ്പിച്ചു. ഹനുമാൻ ജന്മോത്സവത്തിനു മുന്നോടിയായി, വികസനത്തിന്റെ ഉത്സവം ആഘോഷിക്കാൻ കാശിയിലെ ജനങ്ങൾ ഒത്തുകൂടിയതെങ്ങനെയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

Developing villages is the first step toward building a Viksit Bharat: PM Modi during Bavaliyali Dham programme

March 20th, 04:35 pm

PM Modi delivered his remarks during Bavaliyali Dham programme related to the Bharwad Samaj of Gujarat via video message. He extended his heartfelt greetings to Mahant Shri Ram Bapu ji, the community leaders, and the devotees. PM highlighted his long-standing connection with the Bharwad community and Bavaliyali Dham, lauding the community's dedication to service. He emphasized the importance of preserving indigenous cattle breeds and highlighted the National Gokul Mission.

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാവലിയാലി ധാമിന്റെ പരിപാടിയെ അഭിസംബോധന ചെയ്തു

March 20th, 04:30 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗുജറാത്തിലെ ഭർവാഡ് സമുദായവുമായി ബന്ധപ്പെട്ട ബാവലിയാലി ധാമിന്റെ പരിപാടിയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. മഹന്ത് ശ്രീ റാം ബാപ്പുജിക്കും സമുദായ നേതാക്കൾക്കും സന്നിഹിതരായ ആയിരക്കണക്കിനു ഭക്തർക്കും ശ്രീ മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു. ഭർവാഡ് സമൂഹത്തിന്റെ പാരമ്പര്യങ്ങൾക്കും ഈ പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി ജീവിതം സമർപ്പിച്ച ആദരണീയരായ സന്ന്യാസിമാർക്കും മഹത്തുക്കൾക്കും ശ്രദ്ധാഞ്ജലിയർപ്പിച്ചാണ് അദ്ദേഹം ആരംഭിച്ചത്. മഹാകുംഭമേളയുമായി ബന്ധപ്പെട്ട അതിയായ സന്തോഷവും അഭിമാനവും ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി, മഹന്ത് ശ്രീ റാം ബാപ്പുജിക്കു മഹാമണ്ഡലേശ്വര്‍ പദവി ലഭിച്ച പവിത്രമായ വേളയെക്കുറിച്ചു പരാമർശിച്ചു. ഇതു മഹത്തായ നേട്ടമാണെന്നും ഏവർക്കും സന്തോഷമേകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഹന്ത് ശ്രീ റാം ബാപ്പുജിക്കും സമുദായത്തിലെ കുടുംബങ്ങൾക്കും അവരുടെ സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കുന്ന വേളയിൽ അദ്ദേഹം ആശംസകൾ അറിയിച്ചു.

വര്‍ദ്ധിപ്പിച്ച വിഹിതത്തോടെ പരിഷ്‌ക്കരിച്ച രാഷ്ട്രീയ ഗോകുല്‍ മിഷന്‍ 2024-25, 2025-26 വര്‍ഷങ്ങളിലും നടപ്പാക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

March 19th, 04:18 pm

കന്നുകാലി മേഖലയിലെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനായി പരിഷ്‌കരിച്ച രാഷ്ട്രീയ ഗോകുല്‍ മിഷന് (ആര്‍.ജി.എം) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നല്‍കി. അധിക വിഹിതമായി 1000 കോടി രൂപ വകയിരുത്തികൊണ്ട് 15-ാം ധനകാര്യ കമ്മീഷന്റെ 2021-22 മുതല്‍ 2025-26 വരെയുള്ള കാലത്ത് 3400 കോടി രൂപയുടെ മൊത്തം അടങ്കലോടെയാണ് വികസന പരിപാടികളുടെ കേന്ദ്ര മേഖല ഘടകമെന്ന നിലയില്‍ പുതുക്കിയ ആര്‍.ജി.എം നടപ്പിലാക്കുന്നത്.

ജിസിഎംഎംഎഫ്, അമുല്‍ ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

February 22nd, 11:30 am

ഗുജറാത്ത് ഗവര്‍ണര്‍, ആചാര്യ ദേവവ്രത് ജി; ഗുജറാത്തിലെ ജനപ്രിയ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍; എന്റെ കാബിനറ്റ് സഹപ്രവര്‍ത്തകന്‍ പര്‍ഷോത്തം രൂപാല ജി; പാര്‍ലമെന്റിലെ ബഹുമാനപ്പെട്ട സഹപ്രവര്‍ത്തകന്‍ സി ആര്‍ പാട്ടീല്‍, അമുല്‍ ശ്രീ ഷമല്‍ഭായിയുടെ ചെയര്‍മാന്‍, വലിയ രീതിയില്‍ ഇവിടെ തടിച്ചുകൂടിയ എന്റെ സഹോദരീസഹോദരന്മാരേ!

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു

February 22nd, 10:44 am

ഇന്ന് അഹമ്മദാബാദിലെ മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ നടന്നു കണ്ട പ്രധാനമന്ത്രി സുവര്‍ണ ജൂബിലി കോഫി ടേബിള്‍ ബുക്കും അനാച്ഛാദനം ചെയ്തു. സഹകരണ സംഘങ്ങളുടെ പ്രതിരോധശേഷിയുടെയും അവരുടെ സംരംഭകത്വ മനോഭാവത്തിന്റെയും കര്‍ഷകരുടെ ശക്തമായ നിശ്ചയദാര്‍ഢ്യത്തിന്റെയും സാക്ഷ്യമാണ് GCMMF. ഇതാണ് അമുലിനെ ലോകത്തിലെ ഏറ്റവും ശക്തമായ ഡയറി ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റിയത്.

രാജസ്ഥാനിലെ ഭില്‍വാരയില്‍ ഭഗവാന്‍ ശ്രീ ദേവനാരായണ്‍ ജിയുടെ 1111ാമത് അവതരണ്‍ മഹോത്സവ വേളയില്‍ പ്രധാനമന്ത്രി നടത്തിയ അനുസ്മരണ പ്രസംഗം

January 28th, 03:50 pm

ഈ ശുഭമുഹൂര്‍ത്തത്തില്‍ ഭഗവാന്‍ ദേവനാരായണന്‍ ജിയുടെ വിളി വന്നു. ഭഗവാന്‍ ദേവനാരായണന്‍ വിളിക്കുമ്പോള്‍ ആരെങ്കിലും അവസരം നഷ്ടപ്പെടുത്തുമോ? അതിനാല്‍, ഇവിടെ നിങ്ങളുടെ ഇടയില്‍ ഞാനും ഉണ്ട്. ഇവിടെ വന്നിരിക്കുന്നത് പ്രധാനമന്ത്രിയല്ലെന്ന് നിങ്ങള്‍ ഓര്‍ക്കണം. നിങ്ങളെപ്പോലെ അനുഗ്രഹം തേടിയാണ് ഞാന്‍ വന്നിരിക്കുന്നത്. 'യജ്ഞശാല'യില്‍ വഴിപാട് നടത്താനുള്ള ഭാഗ്യവും ലഭിച്ചു. എന്നെപ്പോലുള്ള ഒരു സാധാരണക്കാരന് ഇന്ന് നിങ്ങളോടൊപ്പമുണ്ടായിരിക്കുന്നതിനും ഭഗവാന്‍ ദേവനാരായണന്‍ ജിയുടെയും അദ്ദേഹത്തിന്റെ എല്ലാ ഭക്തരുടെയും അനുഗ്രഹം നേടുന്നതിനും ഈ പുണ്യം ലഭിച്ചു എന്നതും വലിയ ഭാഗ്യമാണ്. ഇന്ന് ഭഗവാന്‍ ദേവനാരായണന്റെയും ജനങ്ങളുടെയും 'ദര്‍ശനം' ലഭിക്കാന്‍ ഞാന്‍ ഭാഗ്യവാനാണ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇവിടെയെത്തിയ എല്ലാ ഭക്തരെയും പോലെ, രാഷ്ട്രസേവനത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കാന്‍ ഭഗവാന്‍ ദേവനാരായണന്റെ അനുഗ്രഹം തേടി ഞാനും ഇവിടെ വന്നിരിക്കുന്നു.

രാജസ്ഥാനിലെ ഭിൽവാരയിൽ ഭഗവാൻ ശ്രീ ദേവനാരായൺ ജിയുടെ 1111-ാമത് 'അവതാര മഹോത്സവ' അനുസ്മരണച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

January 28th, 11:30 am

രാജസ്ഥാനിലെ ഭിൽവാരയിൽ ഭഗവാൻ ശ്രീ ദേവനാരായണ ജിയുടെ 1111-ാമത് 'അവതാര മഹോത്സവം' അനുസ്മരിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ക്ഷേത്രദർശനവും പ്രദക്ഷിണവും നടത്തിയ പ്രധാനമന്ത്രി ഒരു വേപ്പിൻ തൈയും നട്ടു. യാഗശാലയിൽ നടന്നുകൊണ്ടിരിക്കുന്ന വിഷ്ണുമഹായജ്ഞത്തിലും അദ്ദേഹം പൂർണാഹുതി നടത്തി. രാജസ്ഥാനിലെ ജനങ്ങൾ ആരാധിക്കുന്ന ഭഗവാൻ ശ്രീ ദേവനാരായണൻ ജിയുടെ അനുയായികൾ രാജ്യമൊട്ടാകെ വ്യാപിച്ചുകിടക്കുന്നു.പൊതുസേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പ്രത്യേകം ബഹുമാനിക്കപ്പെടുന്നു.

അന്താരാഷ്ട്ര ഡയറി ഫെഡറേഷന്റെ ലോക ക്ഷീര ഉച്ചകോടി 2022 ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

September 12th, 11:01 am

ഉത്തര്‍ പ്രദേശിന്റെ ജനകീയ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, കേന്ദ്രമന്ത്രി സഭിയലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. പരുഷോത്തം റുപാലജി, മറ്റ് മന്ത്രിമാരെ, എംപി മാരെ അന്താരാഷ്ട്ര ഡയറി ഫെഡറേഷന്‍ പ്രസിഡന്റ് പി ബ്രാസലെജി, ഡയറക്ടര്‍ ജനറല്‍ കരോളിന്‍ എമോണ്ട് ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന മറ്റു വിശിഷ്ടാതിഥികളെ, മഹതി മഹാന്മാരെ,

PM inaugurates International Dairy Federation World Dairy Summit 2022 in Greater Noida

September 12th, 11:00 am

PM Modi inaugurated International Dairy Federation World Dairy Summit. “The potential of the dairy sector not only gives impetus to the rural economy, but is also a major source of livelihood for crores of people across the world”, he said.

"മൃഗസംരക്ഷണ, ക്ഷീര പദ്ധതികളുടെ വിവിധ ഘടകങ്ങൾ പരിഷ്കരിക്കുന്നതിനും പുന ക്രമീകരിക്കുന്നതിനും, നിക്ഷേപം വർധിപ്പിക്കുന്നതിനായി 54,618 കോടി രൂപയുടെ പ്രത്യേക കന്നുകാലി പാക്കേജിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി."

July 14th, 07:40 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്ര മന്ത്രിസഭാസമിതി ,  2021-22 മുതൽ അടുത്ത 5 വർഷത്തേക്ക്  പ്രത്യേക മൃഗസംരക്ഷണ പദ്ധതി പാക്കേജ് നടപ്പാക്കലിന്  അംഗീകാരം നൽകി.മൃഗസംരക്ഷണ, ക്ഷീര പദ്ധതികളുടെ വിവിധ ഘടകങ്ങൾ പരിഷ്കരിക്കുന്നതിലൂടെയും പുന  ക്രമീകരിക്കുന്നതിലൂടെയുമാണ് ഇത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.