ലഖ്‌നൗവിൽ രാഷ്ട്ര പ്രേരണ സ്ഥലിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
December 25th, 06:16 pm
ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ; ഈ സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി; കേന്ദ്ര മന്ത്രിസഭയിലെ എന്റെ മുതിർന്ന സഹപ്രവർത്തകനും ലഖ്‌നൗവിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ജി; യുപിയിലെ ബിജെപി പ്രസിഡന്റും കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകനുമായ ശ്രീ പങ്കജ് ചൗധരി ജി; സംസ്ഥാന ഗവൺമെന്റിന്റെ ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക് ജി; ഇവിടെ സന്നിഹിതരായ മറ്റ് മന്ത്രിമാർ, പൊതുജന പ്രതിനിധികൾ, സ്ത്രീകളേ, മാന്യ വ്യക്തിത്വങ്ങളെ,ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ 'രാഷ്ട്ര പ്രേരണാ സ്ഥൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
December 25th, 05:23 pm
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജീവിതത്തെയും ആദർശങ്ങളെയും ആദരിക്കുന്നതിനായി ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സ്ഥാപിച്ച'രാഷ്ട്ര പ്രേരണാ സ്ഥൽ' പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെ, ലഖ്‌നൗവിന്റെ ഭൂമിക ഇന്ന് പുതിയൊരു പ്രചോദനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനും ലോകത്തിനും അദ്ദേഹം ക്രിസ്തുമസ് ആശംസകൾ നേർന്നു. ഇന്ത്യയിലും ദശലക്ഷക്കണക്കിന് ക്രിസ്തീയ കുടുംബങ്ങൾ ഇന്ന് ഈ ആഘോഷത്തിൽ പങ്കുചേരുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ക്രിസ്തുമസ് ആഘോഷം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരട്ടെ എന്നത് എല്ലാവരുടെയും കൂട്ടായ അഭിലാഷമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡിസംബർ 25-ന് പ്രധാനമന്ത്രി ഉത്തർപ്രദേശ് സന്ദർശിക്കും
December 24th, 11:04 am
മുൻ പ്രധാനമന്ത്രി ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് 2025 ഡിസംബർ 25-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ലഖ്‌നൗ സന്ദർശിക്കും. ഉച്ചയ്ക്ക് 2:30 ഓടെ പ്രധാനമന്ത്രി രാഷ്ട്ര പ്രേരണ സ്ഥൽ ഉദ്ഘാടനം ചെയ്യുകയും ചടങ്ങിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.