ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതത്തെ ഇന്ത്യയിലെ 100-ാമത് റാംസർ സൈറ്റായി പ്രഖ്യാപിച്ചതിനെ പ്രശംസിച്ച് പ്രധാനമന്ത്രി
June 05th, 11:58 am
ഉത്തർപ്രദേശിലെ ബല്ലിയയിലുള്ള ജയ് പ്രകാശ് നാരായൺ പക്ഷിസങ്കേതം (സുർഹാ താൽ) രാജ്യത്തെ 100-ാമത് റാംസർ സൈറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ റാംസർ സൈറ്റുകളുടെ എണ്ണത്തിൽ സെഞ്ച്വറി തികച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വളരയെധികം സന്തോഷം പ്രകടിപ്പിച്ചു.പട്‌ന പക്ഷിസങ്കേതത്തെയും ഛാരി-ധണ്ഡിനെയും പുതിയ റാംസർ സൈറ്റുകളായി പ്രഖ്യാപിച്ചതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
January 31st, 10:52 am
ഉത്തർപ്രദേശിലെ ഏത്തയിലുള്ള പാട്‌ന പക്ഷിസങ്കേതത്തെയും ഗുജറാത്തിലെ കച്ചിലുള്ള ഛാരി-ധണ്ഡിനെയും റാംസർ സൈറ്റുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു. തദ്ദേശവാസികളെയും തണ്ണീർത്തട സംരക്ഷണത്തിൽ താല്പര്യമുള്ള ഏവരേയും അഭിനന്ദിച്ച പ്രധാനമന്ത്രി, ജൈവവൈവിധ്യം നിലനിർത്തുന്നതിനും സുപ്രധാന ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ ഈ അംഗീകാരങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യയുടെ തണ്ണീർത്തട സംരക്ഷണയജ്ഞത്തിലെ നാഴികക്കല്ലുകളാണ് ബിഹാറിലെ പുതിയ റാംസർ പ്രദേശങ്ങളെന്ന് പ്രധാനമന്ത്രി
September 27th, 06:00 pm
ബിഹാറിലെ രണ്ടു മേഖലകൾ പുതിയ റാംസർ പ്രദേശങ്ങളായി ചേർത്തതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ബക്സർ ജില്ലയിലെ ഗോകുൽ ജലാഷേ (448 ഹെക്ടർ), പശ്ചിമ ചമ്പാരൻ ജില്ലയിലെ ഉദയ്പുർ ഝീൽ (319 ഹെക്ടർ) എന്നിവയാണു പുതിയ റാംസർ പ്രദേശങ്ങൾ. ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് ശ്രീ മോദി പറഞ്ഞു.