Today, with our efforts, we are taking forward the vision of a developed Tamil Nadu and a developed India: PM Modi in Thoothukudi
July 26th, 08:16 pm
PM Modi launched development projects worth ₹4,800 crore in Thoothukudi, spanning ports, railways, highways, and clean energy. He inaugurated the new ₹450 crore airport terminal, raising annual capacity from 3 to 20 lakh. Emphasising Tamil Nadu’s role in Make in India, he said the India–UK FTA will boost opportunities for youth, MSMEs, and strengthen regional growth.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു
July 26th, 07:47 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 4800 കോടിയിലധികം രൂപയുടെ രാഷ്ട്രവികസന പദ്ധതികൾക്കു തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. പ്രാദേശിക സമ്പർക്കസൗകര്യം ഗണ്യമായി വർധിപ്പിക്കുകയും, ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സംശുദ്ധ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, തമിഴ്‌നാട്ടിലുടനീളമുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിരവധി സുപ്രധാന പദ്ധതികൾ വിവിധ മേഖലകളിലായി നടപ്പിലാക്കി. കാർഗിൽ വിജയ് ദിനത്തിൽ, ശ്രീ മോദി കാർഗിലിലെ ധീരസൈനികർക്കു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ധീരയോദ്ധാക്കളെ അഭിവാദ്യം ചെയ്യുകയും, രാഷ്ട്രത്തിനുവേണ്ടി പരമോന്നത ത്യാഗംവരിച്ച രക്തസാക്ഷികൾക്കു ഹൃദയംഗമമായ ആദരമർപ്പിക്കുകയും ചെയ്തു.ശ്രീലങ്കൻ പ്രസിഡൻ്റുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയുടെ മലയാള പരിഭാഷ
December 16th, 01:00 pm
പ്രസിഡൻ്റ് ദിസനായകയെ ഞാൻ ഇന്ത്യയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡണ്ട് എന്ന നിലയിൽ താങ്കളുടെ പ്രഥമ വിദേശ സന്ദർശനത്തിനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ എനിക്ക് സന്തോഷമുണ്ട്. പ്രസിഡൻ്റ് ദിസനായകയുടെ സന്ദർശനം ഞങ്ങളുടെ ബന്ധത്തിൽ നവോന്മേഷവും ഊർജവും പകർന്നു. ഞങ്ങളുടെ പരസ്പര പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഞങ്ങൾ ഒരു ഭാവി കാഴ്ചപ്പാട് സ്വീകരിച്ചു. സാമ്പത്തിക പങ്കാളിത്തത്തിൽ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളർച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഭൗതിക, ഡിജിറ്റൽ, ഊർജ്ജ കണക്റ്റിവിറ്റി ഞങ്ങളുടെ പങ്കാളിത്തത്തിൻ്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്ന് തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ വൈദ്യുതി-ഗ്രിഡ് കണക്റ്റിവിറ്റിയും മൾട്ടി-പ്രൊഡക്റ്റ് പെട്രോളിയം പൈപ്പ് ലൈനുകളും സ്ഥാപിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കും. സാമ്പൂർ സൗരോർജ പദ്ധതി ത്വരിതപ്പെടുത്തും. മാത്രമല്ല, ശ്രീലങ്കയിലെ വൈദ്യുത നിലയങ്ങൾക്കായി എൽഎൻജി വിതരണം ചെയ്യും. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇടിസിഎ ഉടൻതന്നെ പൂർത്തിയാക്കാൻ ഇരുപക്ഷവും ശ്രമിക്കും.പ്രധാനമന്ത്രി ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കും
January 18th, 06:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കും. ജനുവരി 20ന് രാവിലെ 11 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ക്ഷേത്രത്തിൽ വിവിധ പണ്ഡിതന്മാർ കമ്പ രാമായണത്തിലെ ശ്ലോകങ്ങൾ വായിക്കുന്നതും പ്രധാനമന്ത്രി ശ്രവിക്കും.