ന്യൂഡൽഹിയിൽ ഗ്യാൻ ഭാരതത്തെക്കുറിച്ചുള്ള (ജ്ഞാനഭാരതം) അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 12th, 04:54 pm
ഇന്ന് വിജ്ഞാന്‍ ഭവൻ ഇന്ത്യയുടെ സുവർണ്ണ ഭൂതകാലത്തിന്റെ നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ജ്ഞാനഭാരതം മിഷൻ പ്രഖ്യാപിച്ചു. ഇന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പോർട്ടലും അടുത്തിടെ ആരംഭിച്ചു. ഇത് ഒരു ഗവൺമെന്റ് അല്ലെങ്കിൽ അക്കാദമിക് പരിപാടിയല്ല; ജ്ഞാനഭാരതം മിഷൻ ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ബോധത്തിന്റെയും വിളംബരമായി മാറാൻ പോകുന്നു. ആയിരക്കണക്കിന് തലമുറകളുടെ ചിന്തകളും ധ്യാനവും, ഇന്ത്യയിലെ മഹാന്മാരായ ഋഷിമാരുടെയും പണ്ഡിതരുടെയും ജ്ഞാനവും ഗവേഷണവും, നമ്മുടെ അറിവ് പാരമ്പര്യങ്ങളും, നമ്മുടെ ശാസ്ത്ര പൈതൃകവും,തുടങ്ങിയവ ജ്ഞാനഭാരതം മിഷനിലൂടെ ഡിജിറ്റൈസ് ചെയ്യാൻ പോകുന്നു. ഈ ദൗത്യത്തിന് എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു. ജ്ഞാൻ ഭാരതത്തിന്റെ മുഴുവൻ ടീമിനും സാംസ്കാരിക മന്ത്രാലയത്തിനും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു
September 12th, 04:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ഇന്ത്യയുടെ സുവർണ ഭൂതകാലത്തിന്റെ പുനരുജ്ജീവനത്തിന് ഇന്നു വിജ്ഞാൻ ഭവൻ സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുമുമ്പു മാത്രമാണു താൻ ജ്ഞാനഭാരതം ദൗത്യം പ്രഖ്യാപിച്ചതെന്നും ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ജ്ഞാനഭാരതം അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദൗത്യവുമായി ബന്ധപ്പെട്ട പോർട്ടൽ ആരംഭിച്ചതായും ശ്രീ മോദി അറിയിച്ചു. ഇതു ഗവൺമെന്റ് പരിപാടിയോ അക്കാദമിക പരിപാടിയോ അല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ജ്ഞാനഭാരതം ദൗത്യം ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഉണർവിന്റെയും വിളംബരമായി മാറുമെന്നു വ്യക്തമാക്കി. ആയിരക്കണക്കിനു തലമുറകളുടെ ദാർശനിക പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മഹദ്‌ഋഷിമാരുടെയും ആചാര്യരുടെയും പണ്ഡിതരുടെയും ജ്ഞാനത്തെയും ഗവേഷണത്തെയും ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയുടെ അറിവ്, പാരമ്പര്യങ്ങൾ, ശാസ്ത്രീയ പൈതൃകം എന്നിവയ്ക്ക് അടിവരയിട്ടു. ജ്ഞാനഭാരതം ദൗത്യത്തിലൂടെ ഈ പൈതൃകങ്ങൾ ഡിജിറ്റൽ രൂപത്തിലാകുകയാണെന്നു പറഞ്ഞു. ഈ ദൗത്യത്തിന്റെ പേരിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ജ്ഞാനഭാരതസംഘത്തിനാകെയും സാംസ്കാരിക മന്ത്രാലയത്തിനും അദ്ദേഹം ആശംസകൾ നേർന്നു.Mauritius is not just a partner country; For us, Mauritius is family: PM Modi
March 12th, 06:07 am
PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, Mauritius is not just a partner country. For us, Mauritius is family. He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
March 11th, 07:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ശ്രീ സനാതന ധർമ്മാലയത്തിൻ്റെ മഹാ കുംഭാഭിഷേക വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
February 02nd, 02:45 pm
പ്രസിഡണ്ട് പ്രബോവോ, മുരുകൻ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പാ ഹാഷിം, മാനേജിംഗ് ട്രസ്റ്റി ഡോ. കോബാലൻ, തമിഴ്‌നാട്ടിലെയും ഇന്തോനേഷ്യയിലെയും പ്രമുഖർ, പുരോഹിതന്മാർ, ആചാര്യന്മാർ, ഇന്ത്യൻ പ്രവാസികൾ, ഇന്തോനേഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ പൗരന്മാരേ, ഈ ശുഭ മുഹൂർത്തത്തിൻ്റെ ഭാഗമായ പൗരന്മാരേ, ഈ മഹത്തായ ക്ഷേത്രം ഒരു യാഥാർത്ഥ്യമാക്കി മാറ്റിയ എല്ലാ പ്രതിഭാധനൻമാരായ കലാകാരൻമാരേ!ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ശ്രീ സനാതന ധർമാലയത്തിന്റെ മഹാ കുംഭാഭിഷേക വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ
February 02nd, 02:30 pm
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ശ്രീ സനാതന ധർമാലയത്തിന്റെ മഹാ കുംഭാഭിഷേക പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശം വഴി അഭിസംബോധന ചെയ്തു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, മുരുകൻ ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പാ ഹാഷിം, മാനേജിങ് ട്രസ്റ്റി ഡോ. കോബാലൻ, തമിഴ്‌നാട്ടിലെയും ഇന്തോനേഷ്യയിലെയും വിശിഷ്ട വ്യക്തികൾ, പുരോഹിതർ, ആചാര്യർ, ഇന്ത്യൻ പ്രവാസികൾ, ഇന്തോനേഷ്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാർ തുടങ്ങി ഈ ശുഭവേളയിൽ പങ്കെടുത്ത എല്ലാവർക്കും, ഈ പവിത്രവും മഹത്തായതുമായ ക്ഷേത്രം യാഥാർഥ്യമാക്കിയ എല്ലാ പ്രതിഭാധനരായ കലാകാരർക്കും അദ്ദേഹം ഊഷ്മളമായ ആശംസകൾ നേർന്നു.പിഎം-ജന്‍മനു കീഴില്‍ പിഎംഎവൈ(ജി)യുടെ ഒരു ലക്ഷം ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗജു വിതരണംചെയ്യുന്ന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 15th, 12:15 pm
ആശംസകള്‍! ഉത്തരായനം, മകരസംക്രാന്തി, പൊങ്കല്‍, ബിഹു തുടങ്ങിയ ആഘോഷങ്ങളാല്‍ രാജ്യം മുഴുവന്‍ ഇപ്പോള്‍ ഉത്സവാന്തരീക്ഷം വ്യാപിച്ചിരിക്കുന്നു. ഒട്ടനവധി ഉത്സവങ്ങളുടെ ആവേശം നമ്മെ പൊതിയുന്നു. ഇന്നത്തെ പരിപാടി ഈ ആവേശത്തിന് പ്രൗഢിയുടെയും ചടുലതയുടെയും ഒരു അധിക തലം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഈ അവസരത്തില്‍ നിങ്ങളോട് സംവദിക്കുന്നത് എനിക്ക് ഒരു ആഘോഷത്തിന് തുല്യമാണ്. നിലവില്‍, അയോധ്യയില്‍ ആഘോഷങ്ങള്‍ അരങ്ങേറുകയാണ്. അതേസമയം, എന്റെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന ഒരു ലക്ഷം പിന്നാക്കക്കാരായ ആദിവാസി സഹോദരീസഹോദരന്മാര്‍ അവരുടെ വീടുകളില്‍ സന്തോഷത്തോടെ ആഘോഷിക്കുകയാണ്. ഇത് എനിക്ക് അളവറ്റ സന്തോഷം നല്‍കുന്നു. അവരുടെ നല്ല വീടുകളുടെ നിര്‍മാണത്തിനുള്ള പണം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇന്നു മാറ്റുകയാണ്. ഈ കുടുംബങ്ങള്‍ക്കെല്ലാം ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ നേരുകയും അവര്‍ക്ക് സന്തോഷകരമായ മകരസംക്രാന്തി ആശംസിക്കുകയും ചെയ്യുന്നു! ഈ മഹത്തായ ഉദ്യമത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ അവസരം ലഭിച്ചത് എന്റെ ജീവിതത്തില്‍ വലിയ സന്തോഷം നല്‍കുന്നു.പ്രധാനമന്ത്രി പിഎം-ജൻമൻ പ്രകാരം ഒരുലക്ഷം PMAY(G) ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു വിതരണം ചെയ്തു
January 15th, 12:00 pm
പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാനു (PM-JANMAN) കീഴിലുള്ള പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണിന്റെ (PMAY - G) ഒരു ലക്ഷം ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ വിതരണം ചെയ്തു. പിഎം-ജൻമൻ ഗുണഭോക്താക്കളുമായും ഈ അവസരത്തിൽ പ്രധാനമന്ത്രി സംവദിച്ചു.ഡല്‍ഹിയിലെ ദ്വാരകയില്‍ നടന്ന വിജയ ദശമി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
October 24th, 06:32 pm
ശക്തിയെ ആരാധിക്കുന്ന നവരാത്രിയുടെയും വിജയത്തിന്റെ ഉത്സവമായ വിജയ ദശമിയുടെയും ശുഭ അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു. ഈ വിജയ ദശമി ഉത്സവം, അനീതിക്കെതിരെ നീതിയുടേയും, അഹങ്കാരത്തിന്മേല്‍ വിനയത്തിന്റേയും, ആക്രമണത്തിന്മേല്‍ ക്ഷമയുടേയും വിജയത്തെ സൂചിപ്പിക്കുന്നു. രാവണന്റെ മേല്‍ ശ്രീരാമന്‍ നേടിയ വിജയത്തിന്റെ ആഘോഷമാണിത്. എല്ലാ വര്‍ഷവും രാവണന്റെ കോലം കത്തിച്ചുകൊണ്ട് നാം ഈ വിജയത്തെ അടയാളപ്പെടുത്തുന്നു, എന്നാല്‍ ഈ ഉത്സവം അത് മാത്രമല്ല. നമുക്ക് ഈ ഉത്സവം പുതിയ തീരുമാനങ്ങളുടെ ഉത്സവവും നമ്മുടെ തീരുമാനങ്ങള്‍ വീണ്ടും ഉറപ്പിക്കാനുള്ള ഉത്സവവുമാണ്.ഡല്‍ഹിയിലെ ദ്വാരകയില്‍ വിജയ ദശമി ആഘോഷങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു
October 24th, 06:31 pm
അനീതിക്കെതിരെ നീതിയുടെയും അഹങ്കാരത്തിന്മേല്‍ വിനയത്തിന്റെയും കോപത്തിന്മേല്‍ ക്ഷമയുടെയും വിജയത്തിന്റെ ഉത്സവമാണ് വിജയദശമിയെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. പ്രതിജ്ഞകള്‍ പുതുക്കാനുള്ള ദിനം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.ആകാശത്തിന് അതിരുകളില്ല: പ്രധാനമന്ത്രി മൻ കി ബാത്തിൽ
November 27th, 11:00 am
ഒരിക്കല്‍ കൂടി 'മന്‍ കി ബാത്തില്‍' നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു. ഈ പരിപാടി 95-ാം അദ്ധ്യായമാണ്. മന്‍ കി ബാത്തിന്റെ' നൂറിലേക്ക് നമ്മള്‍ അതിവേഗം നീങ്ങുകയാണ്. 130 കോടി നാട്ടുകാരുമായി ബന്ധപ്പെടാനുള്ള മറ്റൊരു മാധ്യമമാണ് എനിയ്ക്കീ പരിപാടി. ഓരോ അദ്ധ്യായത്തിന് മുമ്പും ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നും ധാരാളം കത്തുകള്‍ വായിക്കുന്നതും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുള്ളവരുടെ ഓഡിയോ സന്ദേശങ്ങള്‍ കേള്‍ക്കുന്നതും എനിക്ക് ഒരു ആത്മീയ അനുഭവം പോലെയാണ്.Read what PM Narendra Modi said on Shri Ram and Ram Rajya
January 13th, 08:51 pm
While inaugurating the Ramayana Bharat Darshana, Mata Sadnam & Statue of Lord Hanuman in Kanyakumari, PM Modi said, “Shri Ram was an ideal son, brother, husband, friend and was a great king. Ayodhya was an ideal city and Ram Rajya was an ideal system.PM Modi releases Digital Version of timeless epic Ramcharitmanas
August 31st, 08:00 pm
PM’s address on the release of the digital version of Ramcharitmanas
August 31st, 05:18 pm
PM releases digital version of Ramcharitmanas
August 31st, 12:51 pm