ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിന്റെ 550-ാം വാർഷികാഘോഷ വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള വിവർത്തനം
November 28th, 03:35 pm
ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിന്റെ 24-ാമത് മഹന്ത് ശ്രീമദ് വിദ്യാധീഷ് തീർത്ഥ സ്വാമിജി, ബഹുമാനപ്പെട്ട ഗവർണർ ശ്രീ അശോക് ഗജപതി രാജു ജി, ജനപ്രിയ മുഖ്യമന്ത്രി സഹോദരൻ പ്രമോദ് സാവന്ത് ജി, ഗണിത സമിതി ചെയർമാൻ ശ്രീ ശ്രീനിവാസ് ഡെംപോ ജി, വൈസ് പ്രസിഡന്റ് ശ്രീ ആർ.ആർ. കാമത് ജി, കേന്ദ്ര ഗവൺമെന്റിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ശ്രീപദ് നായിക് ജി, ദിഗംബർ കാമത് ജി, മറ്റ് എല്ലാ വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷിക ആഘോഷ പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര അഭിസംബോധന ചെയ്തു.
November 28th, 03:30 pm
ഗോവയിലെ ശ്രീ സംസ്ഥാൻ ഗോകർണ്ണ പർത്തഗാളി ജീവോത്തം മഠത്തിൻ്റെ 550-ാം വാർഷിക ആഘോഷത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഈ പുണ്യവേളയിൽ തൻ്റെ മനസ്സ് അഗാധമായ ശാന്തിയിൽ നിറഞ്ഞിരിക്കുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സന്യാസിമാരുടെ സാന്നിധ്യത്തിൽ ഇരിക്കുന്നത് തന്നെ ആത്മീയ അനുഭവമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഇവിടെ എത്തിച്ചേർന്നിട്ടുള്ള വലിയൊരു കൂട്ടം ഭക്തജനങ്ങൾ ഈ മഠത്തിൻ്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവശക്തിയെ കൂടുതൽ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. ഇന്നത്തെ ഈ ചടങ്ങിൽ ജനങ്ങൾക്കിടയിൽ സന്നിഹിതനാകാൻ കഴിഞ്ഞത് താൻ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിടെ വരുന്നതിനുമുമ്പ് രാമ ക്ഷേത്രവും വീർ വിത്തൽ ക്ഷേത്രവും സന്ദർശിക്കാൻ തനിക്ക് ഭാഗ്യമുണ്ടായി. അവിടത്തെ ശാന്തതയും അന്തരീക്ഷവും ഈ ചടങ്ങിൻ്റെ ആത്മീയ ചൈതന്യത്തെ കൂടുതൽ ആഴത്തിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.The energy here today, especially among the youth, says it all - ‘Phir Ek Baar, NDA Sarkar’: PM Modi in Nawada, Bihar
November 02nd, 02:15 pm
In a public rally in Nawada, PM Modi highlighted the enthusiasm among the women of Bihar whenever he visited the state. He noted that from Jeevika Didis powering the rural economy to Lakhpati Didis setting examples of self-reliance, and to Krishi Sakhis, Bank Sakhis and Namo Drone Didis, women are leading the Bihar's transformation. Urging the crowd to switch on their mobile flashlights, he gathered support for the NDAPM Modi addresses large public gatherings in Arrah and Nawada, Bihar
November 02nd, 01:45 pm
Massive crowd attended PM Modi’s rallies in Arrah and Nawada, Bihar, today. Addressing the gathering in Arrah, the PM said that when he sees the enthusiasm of the people, the resolve for a Viksit Bihar becomes even stronger. He emphasized that a Viksit Bihar is the foundation of a Viksit Bharat and explained that by a Viksit Bihar, he envisions strong industrial growth in the state and employment opportunities for the youth within Bihar itself.ന്യൂഡൽഹിയിൽ ഗ്യാൻ ഭാരതത്തെക്കുറിച്ചുള്ള (ജ്ഞാനഭാരതം) അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൻ്റെ മലയാളം പരിഭാഷ
September 12th, 04:54 pm
ഇന്ന് വിജ്ഞാന്‍ ഭവൻ ഇന്ത്യയുടെ സുവർണ്ണ ഭൂതകാലത്തിന്റെ നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ ജ്ഞാനഭാരതം മിഷൻ പ്രഖ്യാപിച്ചു. ഇന്ന് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഞങ്ങൾ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട പോർട്ടലും അടുത്തിടെ ആരംഭിച്ചു. ഇത് ഒരു ഗവൺമെന്റ് അല്ലെങ്കിൽ അക്കാദമിക് പരിപാടിയല്ല; ജ്ഞാനഭാരതം മിഷൻ ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ബോധത്തിന്റെയും വിളംബരമായി മാറാൻ പോകുന്നു. ആയിരക്കണക്കിന് തലമുറകളുടെ ചിന്തകളും ധ്യാനവും, ഇന്ത്യയിലെ മഹാന്മാരായ ഋഷിമാരുടെയും പണ്ഡിതരുടെയും ജ്ഞാനവും ഗവേഷണവും, നമ്മുടെ അറിവ് പാരമ്പര്യങ്ങളും, നമ്മുടെ ശാസ്ത്ര പൈതൃകവും,തുടങ്ങിയവ ജ്ഞാനഭാരതം മിഷനിലൂടെ ഡിജിറ്റൈസ് ചെയ്യാൻ പോകുന്നു. ഈ ദൗത്യത്തിന് എല്ലാ നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു. ജ്ഞാൻ ഭാരതത്തിന്റെ മുഴുവൻ ടീമിനും സാംസ്കാരിക മന്ത്രാലയത്തിനും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു
September 12th, 04:45 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ജ്ഞാനഭാരതം അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തു. ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത്, ഇന്ത്യയുടെ സുവർണ ഭൂതകാലത്തിന്റെ പുനരുജ്ജീവനത്തിന് ഇന്നു വിജ്ഞാൻ ഭവൻ സാക്ഷ്യം വഹിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുമുമ്പു മാത്രമാണു താൻ ജ്ഞാനഭാരതം ദൗത്യം പ്രഖ്യാപിച്ചതെന്നും ഇത്രയും കുറഞ്ഞ കാലയളവിനുള്ളിൽ ജ്ഞാനഭാരതം അന്താരാഷ്ട്രസമ്മേളനം സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ദൗത്യവുമായി ബന്ധപ്പെട്ട പോർട്ടൽ ആരംഭിച്ചതായും ശ്രീ മോദി അറിയിച്ചു. ഇതു ഗവൺമെന്റ് പരിപാടിയോ അക്കാദമിക പരിപാടിയോ അല്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, ജ്ഞാനഭാരതം ദൗത്യം ഇന്ത്യയുടെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ഉണർവിന്റെയും വിളംബരമായി മാറുമെന്നു വ്യക്തമാക്കി. ആയിരക്കണക്കിനു തലമുറകളുടെ ദാർശനിക പാരമ്പര്യത്തെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മഹദ്‌ഋഷിമാരുടെയും ആചാര്യരുടെയും പണ്ഡിതരുടെയും ജ്ഞാനത്തെയും ഗവേഷണത്തെയും ശ്രദ്ധയിൽപ്പെടുത്തിയ അദ്ദേഹം, ഇന്ത്യയുടെ അറിവ്, പാരമ്പര്യങ്ങൾ, ശാസ്ത്രീയ പൈതൃകം എന്നിവയ്ക്ക് അടിവരയിട്ടു. ജ്ഞാനഭാരതം ദൗത്യത്തിലൂടെ ഈ പൈതൃകങ്ങൾ ഡിജിറ്റൽ രൂപത്തിലാകുകയാണെന്നു പറഞ്ഞു. ഈ ദൗത്യത്തിന്റെ പേരിൽ എല്ലാ പൗരന്മാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. ജ്ഞാനഭാരതസംഘത്തിനാകെയും സാംസ്കാരിക മന്ത്രാലയത്തിനും അദ്ദേഹം ആശംസകൾ നേർന്നു.Mauritius is not just a partner country; For us, Mauritius is family: PM Modi
March 12th, 06:07 am
PM Modi addressed a gathering of the Indian community and friends of India in Mauritius. In a special gesture, he handed over OCI cards to PM Ramgoolam and Mrs Veena Ramgoolam. The PM conveyed his greetings to the Mauritian people on the occasion of their National Day. The PM called Mauritius a 'Mini India' and said, Mauritius is not just a partner country. For us, Mauritius is family. He appreciated Mauritius’ partnership in the International Solar Alliance and the Global Biofuels Alliance.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു
March 11th, 07:30 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ട്രിയാനൺ കൺവെൻഷൻ സെന്ററിൽ മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലത്തോടൊപ്പം മൗറീഷ്യസിലെ ഇന്ത്യൻ സമൂഹത്തെയും ഇന്ത്യയിലെ സുഹൃത്തുക്കളെയും അഭിസംബോധന ചെയ്തു. വിദ്യാർഥികൾ, പ്രൊഫഷണലുകൾ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, വ്യവസായപ്രമുഖർ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളിൽനിന്ന് ആവേശകരമായ പങ്കാളിത്തമാണ് ഈ പരിപാടിയിൽ ദൃശ്യമായത്. മൗറീഷ്യസ് മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, മറ്റു വിശിഷ്ടവ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.രാമായണവും മഹാഭാരതവും അറബിയിലേക്കു പരിഭാഷപ്പെടുത്തിയ അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
December 21st, 07:03 pm
രാമായണവും മഹാഭാരതവും അറബിയിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് അബ്ദുല്ല അൽ ബറൂണിനെയും അബ്ദുൾ ലത്തീഫ് അൽ നെസെഫിനെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.ഇന്ന്, ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
October 27th, 11:30 am
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. മൻ കി ബാത്തിലേക്ക് ഏവർക്കും സ്വാഗതം . എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങൾ ഏതാണെന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, നിരവധി സംഭവങ്ങളാകും എനിക്ക് ഓർമ്മ വരുന്നത്, എന്നാൽ അവയിൽ വളരെ പ്രത്യേകതയുള്ള ഒരു നിമിഷമുണ്ട്, അത് കഴിഞ്ഞ വർഷം നവംബർ 15 ന് ബിർസമുണ്ടയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഝാർഖണ്ഡിലെ ഉലിഹാതു ഗ്രാമത്തിലേക്ക് പോയതാണ്. ഈ യാത്ര എന്നിൽ വലിയ സ്വാധീനം ചെലുത്തി. ആ പുണ്യഭൂമിയുടെ മൺ തരി നെറുകയിൽ തൊടാൻ ഭാഗ്യം ലഭിച്ച രാജ്യത്തിന്റെ ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ. ആ നിമിഷം, സ്വാതന്ത്ര്യസമരത്തിന്റെ ശക്തിയും ഊർജവും എനിക്ക് അനുഭവവേദ്യമായി, മാത്രമല്ല ഈ ഭൂമിയുടെ ശക്തിയുമായി ചേർന്നു നില്ക്കാനുള്ള അവസരവും എനിക്ക് ലഭിച്ചു. ഒരു ഉദ്ദേശ്യം നിറവേറ്റാനുള്ള ധൈര്യം എങ്ങനെയാണ് രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ വിധി തന്നെ മാറ്റിയെഴുതുന്നതെന്നും ഞാൻ മനസ്സിലാക്കി.ലാവോ രാമായണ അവതരണത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു
October 10th, 01:47 pm
ലുവാങ് പ്രബാങിലെ പ്രശസ്തമായ റോയല്‍ തീയേറ്റര്‍ അവതരിപ്പിച്ച ഫലക് ഫലാം അഥവാ ഫ്രാ ലക് ഫ്രാ റാം എന്ന ലാവോ രാമായണത്തിന്റെ പതിപ്പിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാക്ഷ്യം വഹിച്ചു. രാമായണം ലാവോസില്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു. ഈ ഇതിഹാസം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട പൈതൃകത്തെയും പുരാതന നാഗരിക ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നിരവധി വശങ്ങള്‍ നൂറ്റാണ്ടുകളായി ലാവോസില്‍ പരിശീലിക്കുകയും സംരക്ഷിക്കുകയും ചെയ്യപ്പെടുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ പൈതൃകം പ്രകാശിപ്പിക്കുന്നതിനായി ഒന്നായി പ്രവര്‍ത്തിക്കുന്നു. ലാവോസിലെ വാട്ട് ഫൗ ക്ഷേത്രവും അനുബന്ധ സ്മാരകങ്ങളും പുനഃസ്ഥാപിക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പങ്ക് വലുതാണ് . ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ, കായിക മന്ത്രി, ബാങ്ക് ഓഫ് ലാവോസ് പി ഡി ആറിന്റെ ബഹുമാനപ്പെട്ട ഗവര്‍ണര്‍, വിയന്റിയാന്‍ മേയര്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.The dreams of crores of women, poor and youth are Modi's resolve: PM Modi
February 18th, 01:00 pm
Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.PM Modi addresses BJP Karyakartas during BJP National Convention 2024
February 18th, 12:30 pm
Addressing the BJP National Convention 2024 at Bharat Mandapam, Prime Minister Narendra Modi said, “Today is February 18th, and the youth who have reached the age of 18 in this era will vote in the country's 18th Lok Sabha election. In the next 100 days, you need to connect with every new voter, reach every beneficiary, every section, every community, and every person who believes in every religion. We need to gain the trust of everyone.രാമായണത്തിലെ വൈകാരികമായ ശബരിയുടെ കഥയെ ആസ്പദമാക്കി മൈഥിലി താക്കൂർ ആലപിച്ച ഗാനം പ്രധാനമന്ത്രി പങ്കുവെച്ചു.
January 20th, 09:22 am
രാമായണത്തിലെ വൈകാരികമായ ശബരിയുടെ കഥയെ ആസ്പദമാക്കി മൈഥിലി താക്കൂർ ആലപിച്ച ഗാനം ശ്രീ നരേന്ദ്ര മോദി എക്‌സിൽ പങ്കുവെച്ചു.മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
January 19th, 12:00 pm
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബെയിന്‍സ് ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ ജി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ് ജി, അജിത് ദാദാ പവാര്‍ ജി, മഹാരാഷ്ട്ര ഗവണ്‍മെന്റിലെ മറ്റ് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ശ്രീ നരസയ്യ ആദം ജി, സോലാപൂരിലെ സഹോദരീസഹോദരന്മാരെ നമസ്‌കാരം!പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ സോലാപുരിൽ 2000 കോടിയോളം രൂപയുടെ 8 ‘അമൃത്’ പദ്ധതികൾക്കു തറക്കല്ലിട്ടു
January 19th, 11:20 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ സോലാപുരിൽ ഇന്ന് ഏകദേശം 2000 കോടി രൂപയുടെ 8 അമൃത് (അടൽ മിഷൻ ഫോർ റീജുവനേഷൻ ആൻഡ് അർബൻ ട്രാൻസ്ഫോർമേഷൻ) പദ്ധതികൾക്കു തറക്കല്ലിട്ടു. മഹാരാഷ്ട്രയിലെ പിഎംഎവൈ-നഗര പദ്ധതിപ്രകാരം പൂർത്തിയാക്കിയ 90,000-ത്തിലധികം വീടുകളും സോലാപുരിലെ റായ്‌നഗർ ഹൗസിങ് സൊസൈറ്റിയുടെ 15,000 വീടുകളും ശ്രീ മോദി രാജ്യത്തിനു സമർപ്പിച്ചു. ആയിരക്കണക്കിനു കൈത്തറിത്തൊഴിലാളികളും കച്ചവടക്കാരും യന്ത്രത്തറി തൊഴിലാളികളും ചപ്പുചവറുകൾ ശേഖരിക്കുന്നവരും ബീഡിത്തൊഴിലാളികളും ഡ്രൈവർമാരും ഉൾപ്പെടെ ഇതിന്റെ ഗുണഭോക്താക്കളാണ്. മഹാരാഷ്ട്രയിലെ പിഎം-സ്വനിധിയുടെ 10,000 ഗുണഭോക്താക്കൾക്കുള്ള ആദ്യ രണ്ടു തവണകളുടെ വിതരണത്തിനും പരിപാടിയിൽ അദ്ദേഹം തുടക്കംകുറിച്ചു.പ്രധാനമന്ത്രി ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കും
January 18th, 06:59 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കും. ജനുവരി 20ന് രാവിലെ 11 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ക്ഷേത്രത്തിൽ വിവിധ പണ്ഡിതന്മാർ കമ്പ രാമായണത്തിലെ ശ്ലോകങ്ങൾ വായിക്കുന്നതും പ്രധാനമന്ത്രി ശ്രവിക്കും.ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ലേപാക്ഷിയിലുള്ള വീർഭദ്ര ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തി
January 16th, 06:13 pm
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ ലേപാക്ഷിയിലുള്ള വീർഭദ്ര ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. തെലുഗു ഭാഷയിൽ രംഗനാഥ രാമായണത്തിലെ ശ്ലോകങ്ങൾ കേട്ട ശ്രീ മോദി, ആന്ധ്രാപ്രദേശിലെ തോലു ബൊമ്മലാട്ട എന്നറിയപ്പെടുന്ന പരമ്പരാഗത നിഴൽ പാവകളി കലാരൂപത്തിലൂടെ ദൃശ്യപരമായി അവതരിപ്പിച്ച ജടായുവിന്റെ കഥ ആസ്വദിക്കുകയും ചെയ്തു.ആയ് ശ്രീ സോനാല്‍ മാതായുടെ ജന്‍മശതാബ്ദി പരിപാടിക്കു പ്രധാനമന്ത്രി നല്‍കിയ വിഡിയോ സന്ദേശം
January 13th, 12:00 pm
ഇപ്പോഴത്തെ ആത്മീയ നേതാവ് (ഗാദിപതി) പൂജ്യ കാഞ്ചന്‍ മാ, അഡ്മിനിസ്‌ട്രേറ്റര്‍ പൂജ്യ ഗിരീഷ് ആപ! ഇന്ന്, പൗഷ് മാസത്തില്‍, നാമെല്ലാവരും ആയ് ശ്രീ സോണല്‍ മായുടെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. മാതാവ് സോണലിന്റെ അനുഗ്രഹത്താല്‍ ഈ പുണ്യ പരിപാടിയുമായി സഹകരിക്കാന്‍ കഴിഞ്ഞത് തീര്‍ച്ചയായും ഒരു അംഗീകാരമാണ്. മുഴുവന്‍ ചരണ്‍ സമൂഹത്തിനും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും സോണല്‍ മായുടെ ഭക്തര്‍ക്കും അഭിനന്ദനങ്ങള്‍. ചരണ്‍ സമൂഹത്തിന്റെ ആദരവിന്റെയും കരുത്തിന്റെയും പാരമ്പര്യത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ മധദ ധാം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നു. ഞാന്‍ വിനയപൂര്‍വം ശ്രീ ആയുടെ പാദങ്ങളില്‍ എന്നെത്തന്നെ സമര്‍പ്പിക്കുകയും അവര്‍ക്ക് എന്റെ ആദരവ് അര്‍പ്പിക്കുകയും ചെയ്യുന്നു.ആയ് ശ്രീ സൊണാൽ മാതാവിന്റെ ജന്മശതാബ്ദിപരിപാടിയെ പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു
January 13th, 11:30 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ സൊണാൽ മാതാവിന്റെ ജന്മശതാബ്ദി പരിപാടിയെ അഭിസംബോധന ചെയ്തു.