രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

April 17th, 11:10 am

സഭയ്ക്ക് വേണ്ടിയും എന്റെ സ്വന്തം പേരിലും ശ്രീ ഹരിവംശ് ജിക്ക് ഞാൻ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. തുടർച്ചയായി മൂന്നാം തവണയും രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഈ സഭയ്ക്ക് താങ്കളിലുള്ള ആഴമേറിയ വിശ്വാസത്തിന്റെ തെളിവാണ്. കഴിഞ്ഞ കാലയളവിൽ താങ്കളുടെ അനുഭവസമ്പത്തിൽ നിന്ന് സഭയ്ക്ക് ലഭിച്ച നേട്ടങ്ങൾക്കും, എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള താങ്കളുടെ ശ്രമങ്ങൾക്കും സഭ ഇപ്പോൾ ഔദ്യോഗികമായി അംഗീകാരം നൽകിയിരിക്കുകയാണ്. ഇത് അനുഭവസമ്പത്തിനോടുള്ള ആദരവും, താങ്കളുടെ സ്വാഭാവികമായ പ്രവർത്തനശൈലിയോടുള്ള ബഹുമാനവും അംഗീകാരവുമാണ്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യസഭയെ അഭിസംബോധന ചെയ്തു

April 17th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയെ അഭിസംബോധന ചെയ്യുകയും, തുടർച്ചയായ മൂന്നാം തവണയും രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവംശിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഈ ചരിത്രനേട്ടത്തെ എടുത്തുപറഞ്ഞുകൊണ്ട്, ശ്രീ ഹരിവംശിൽ സഭയ്ക്കുള്ള ആഴത്തിലുള്ള വിശ്വാസവും അദ്ദേഹം ഈ സഭയ്ക്ക് നൽകിയ വിലപ്പെട്ട അനുഭവസമ്പത്തുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. തുടർച്ചയായ മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന നിലപാടിനും, അന്തസ്സുറ്റ പ്രവർത്തനശൈലിക്കും സഭ നൽകുന്ന അംഗീകാരമുദ്രയാണ്, ശ്രീ മോദി പറഞ്ഞു.

From Panchayat to Parliament, PM Modi outlines roadmap for women’s leadership at Nari Shakti Vandan Sammelan

April 13th, 11:15 am

In his address at the Nari Shakti Vandan Sammelan, PM Modi said the Nari Shakti Vandan Act must be implemented on time. Highlighting the critical role of women in the Viksit Bharat journey, the Prime Minister expressed satisfaction that his government has created schemes for every stage of women's life cycle. He also urged women to take the discussions from the programme to every village in the country.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നാരീശക്തി വന്ദൻ സമ്മേളനത്തെ’ അഭിസംബോധന ചെയ്തു

April 13th, 11:00 am

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിജ്ഞാൻ ഭവനിൽ നടന്ന 'നാരീശക്തി വന്ദൻ' പരിപാടിയെ അഭിസംബോധന ചെയ്തു. ബൈശാഖി എന്ന ഐശ്വര്യപൂർണ്ണമായ അവസരത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പുതുവർഷാഘോഷങ്ങൾക്ക് മുന്നോടിയായും സംസാരിക്കവെ, ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്ന് ഇന്ത്യ എടുക്കാൻ പോകുകയാണ്, നാരീശക്തിക്കായി സമർപ്പിക്കപ്പെട്ട ഒരു തീരുമാനമാണത്, എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ശ്രീ ഹരിവംശിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു

April 10th, 02:20 pm

ബഹുമാനപ്പെട്ട രാഷ്ട്രപതിയാൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ശ്രീ ഹരിവംശിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

April 10th, 02:07 pm

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശ്രീ നിതീഷ് കുമാറിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേർന്നു.

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷത്തെക്കുറിച്ച് രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

March 24th, 02:05 pm

പശ്ചിമേഷ്യയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെക്കുറിച്ചും അതിൽ നിന്ന് ഉടലെടുക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും നമ്മൾ ഏവരും പരിചിതരാണ്. ഈ ഗുരുതര സാഹചര്യങ്ങളെക്കുറിച്ചുള്ള ​ഗവൺമെന്റിന്റെ നിലപാട് പങ്കുവെക്കാനാണ് ഞാൻ ഇന്ന് പാർലമെന്റിന്റെ ഉപരിസഭയ്ക്കും എന്റെ സഹപൗരന്മാർക്കും മുന്നിൽ വന്നിരിക്കുന്നത്. ഈ യുദ്ധം ഇപ്പോൾ മൂന്നാഴ്ചയിലേറെയായി തുടരുകയാണ്. ഇത് ലോകമെമ്പാടും കടുത്ത ഊർജ്ജ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ഈ സാഹചര്യം ആശങ്കാജനകമാണ്. നമ്മുടെ വ്യാപാര പാതകളെ ഇത് ബാധിക്കുന്നു. പെട്രോൾ, ഡീസൽ, ഗ്യാസ്, വളങ്ങൾ തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ പതിവ് വിതരണം തടസ്സപ്പെട്ടിരിക്കുന്നു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അവരുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ്. ഹോർമുസ് കടലിടുക്കിൽ നിരവധി കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു, അവയിൽ വലിയൊരു വിഭാഗം ഇന്ത്യൻ ക്രൂ അംഗങ്ങളാണുള്ളത്. ഇതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കാജനകമായ കാര്യമാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ പാർലമെന്റിന്റെ ഈ ഉപരിസഭയിൽ നിന്ന് സമാധാനത്തിനും സംഭാഷണത്തിനുമുള്ള ഒരു ഏകീകൃത ശബ്ദം ലോകമെമ്പാടും എത്തേണ്ടത് അനിവാര്യമാണ്.

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

March 24th, 02:00 pm

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ നിന്ന് ഉടലെടുത്ത സാഹചര്യങ്ങളെക്കുറിച്ചുള്ള ​ഗവൺമെന്റിന്റെ നിലപാട് അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയെ അഭിസംബോധന ചെയ്തു. മൂന്നാഴ്ചയിലധികമായി തുടരുന്നു ഈ യുദ്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ആശങ്കാജനകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കടുത്ത ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സംഘർഷം ഇന്ത്യയുടെ വ്യാപാര പാതകളെ തടസ്സപ്പെടുത്തുന്നുണ്ടെന്നും പെട്രോൾ, ഡീസൽ, ഗ്യാസ്, വളം തുടങ്ങിയ അവശ്യവസ്തുക്കളുടെ പതിവുവിതരണത്തെ ബാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി മോദി സൂചിപ്പിച്ചു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷയും ഉപജീവനവും അതീവ ആശങ്കാജനകമായ കാര്യമായി തുടരുന്നുവെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ഹോർമുസ് കടലിടുക്കിലെ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്ന വലിയൊരു വിഭാഗം ഇന്ത്യൻ ജീവനക്കാരുടെ കാര്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ ഈ ഉപരിസഭയിൽ നിന്ന് സമാധാനത്തിന്റെയും ചർച്ചയുടെയും ഒരു ഏകീകൃത സ്വരം ലോകമെമ്പാടും എത്തേണ്ടത് അത്യന്താപേക്ഷിതമാണ്, എന്ന് ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

March 18th, 11:30 am

ഈ സവിശേഷ അവസരത്തിൽ, എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് നൽകിയ ഈ അവസരത്തിന് ഞാൻ അതിയായ നന്ദി രേഖപ്പെടുത്തുന്നു.

രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി

March 18th, 11:20 am

രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന അംഗങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. വിരമിക്കുന്ന സഹപ്രവർത്തകരെ ആദരിക്കാൻ ലഭിച്ച അവസരത്തിന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, ഇത്തരം സന്ദർഭങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കാനും പൊതുവികാരം പങ്കുവെക്കാനും സഭയെ അനുവദിക്കുന്നുവെന്ന് സൂചിപ്പിച്ചു. അംഗങ്ങൾ സഭയിലേക്ക് തിരിച്ചുവന്നാലും അല്ലെങ്കിൽ വിശാലമായ സാമൂഹിക സേവനത്തിലേക്ക് കടന്നാലും അവരുടെ സമ്പാദ്യമായ അനുഭവസമ്പത്ത് രാഷ്ട്രത്തിന് എന്നും ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. ചലനാത്മകമായ രാഷ്ട്രീയ മേഖലയിൽ പരിചയസമ്പന്നരായ നേതാക്കൾക്ക് ഭാവി എപ്പോഴും പുതിയ അവസരങ്ങൾ കാത്തുവെച്ചിരിക്കുന്നതിനാൽ ഈ യാത്ര ഒരിക്കലും അവസാനിക്കുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. രാഷ്ട്രീയത്തിൽ പൂർണ്ണവിരാമങ്ങളില്ല; നിങ്ങളുടെ അനുഭവവും സംഭാവനകളും എന്നും രാഷ്ട്രജീവിതത്തിന്റെ ഭാഗമായി നിലനിൽക്കും, ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

രാജ്യസഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടിയുടെ മലയാളം പരിഭാഷ

February 05th, 05:35 pm

രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്താനായി ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നു.

രാഷ്ട്രപതിയുടെ പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയത്തിന് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ മറുപടി

February 05th, 05:00 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് മറുപടി നൽകി. സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുകയും, നന്ദിപ്രമേയത്തെ പിന്തുണച്ചുകൊണ്ട് തന്റെ വികാരങ്ങൾ പങ്കുവെക്കാൻ സാധിച്ചത് ഒരു ബഹുമതിയായി കരുതുന്നുവെന്നും പറഞ്ഞു. വികസിത ഇന്ത്യയുടെ യാത്രയിൽ കഴിഞ്ഞ വർഷം ദ്രുതഗതിയിലുള്ള പുരോഗതിയുടെ ഒരു വർഷമായിരുന്നുവെന്നും, രാജ്യം വളരെ വേഗത്തിൽ ശരിയായ ദിശയിലേക്ക് മുന്നേറുമ്പോൾ, എല്ലാ മേഖലകളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും പരിവർത്തനം ദൃശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാഷ്ട്രപതി ഈ വിഷയങ്ങൾ സംവേദനക്ഷമതയോടും വ്യക്തതയോടും കൂടി അവതരിപ്പിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു.

2025 ലെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.

July 21st, 10:30 am

വർഷകാലം പുതുമയെയും സൃഷ്ടിയെയും പ്രതീകപ്പെടുത്തുന്നു. ഇതുവരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തുടനീളമുള്ള കാലാവസ്ഥ അനുകൂലമായി പുരോഗമിക്കുന്നു, കൃഷിക്ക് ഗുണകരമായ ഒരു കാലാവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ഉണ്ട്. നമ്മുടെ കർഷകരുടെ സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, ദേശീയ സമ്പദ്‌വ്യവസ്ഥയിലും, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലും, എല്ലാ വീട്ടിലെയും സമ്പദ്‌വ്യവസ്ഥയിലും മഴ നിർണായക പങ്ക് വഹിക്കുന്നു. എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ രേഖപ്പെടുത്തിയതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഈ വർഷത്തെ ജലസംഭരണം, ഇത് വരും ദിവസങ്ങളിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വളരെയധികം ഗുണം ചെയ്യും.

വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി നടത്തിയ പ്രസ്താവന

July 21st, 09:54 am

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ മുന്നോടിയായി പ്രധാനമന്ത്രി മോദി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. തന്റെ പ്രസംഗത്തിൽ, ഭയാനകമായ പഹൽഗാം കൂട്ടക്കൊലയെക്കുറിച്ച് പരാമർശിക്കുകയും പാകിസ്ഥാന്റെ പങ്ക് തുറന്നുകാട്ടുന്നതിൽ ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഏകീകൃത ശബ്ദത്തെ പ്രശംസിക്കുകയും ചെയ്തു. ഡിജിറ്റൽ ഇന്ത്യയുടെ, പ്രത്യേകിച്ച് യുപിഐയുടെ ആഗോള അംഗീകാരവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നക്സലിസവും മാവോയിസവും ക്ഷയിച്ചുവരികയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെയും അദ്ദേഹം പ്രശംസിച്ചു.

രാജ്യസഭയിലേക്ക് ഇന്ത്യന്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത പ്രമുഖ വ്യക്തിത്വങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

July 13th, 10:47 am

നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഓരോ വ്യക്തികളുടേയും സംഭാവനകളെ സാമൂഹിക മാധ്യമമായ എക്സിലെ എതാനും പോസ്റ്റുകളിലൂടെ പ്രധാനമന്ത്രി എടുത്തുകാട്ടി. നിയമരംഗത്തോടുള്ള മാതൃകാപരമായ സമര്‍പ്പണത്തിനും ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും ശ്രീ ഉജ്ജ്വല്‍ നികമിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ശ്രീ നികം പ്രധാനപ്പെട്ട നിയമ കേസുകളില്‍ സുപ്രധാന പങ്ക് വഹിക്കുകയും സാധാരണ പൗരന്മാരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സ്ഥിരതയോടെ പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത ശ്രീ മോദി, പാര്‍ലമെന്ററി രംഗത്ത് അദ്ദേഹത്തിന് വിജയം ആശംസിക്കുകയും ചെയ്തു.

ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

June 13th, 02:53 pm

അഹമ്മദാബാദ് വ്യോമ ദുരന്തത്തിൽ ദാരുണമായി മരണമടഞ്ഞ ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷനിലെ സേവനകാലം, രാജ്യസഭാ എംപി, ഗുജറാത്ത് ബിജെപി പ്രസിഡന്റ്, സംസ്ഥാന ​ഗവൺമെൻ്റിൽ കാബിനറ്റ് മന്ത്രി എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് ശ്രീ മോദി രൂപാണിയുടെ വിശിഷ്ട സേവനകാലം എടുത്തുകാട്ടി.

രാജ്യസഭാ എംപി തിരു ഇളയരാജ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

March 18th, 04:54 pm

രാജ്യസഭാ എംപി തിരു ഇളയരാജ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

Sabka Saath, Sabka Vikas is our collective responsibility: PM in Rajya Sabha

February 06th, 04:21 pm

PM Modi, replying to the Motion of Thanks on the President’s Address in Rajya Sabha, highlighted India’s development journey under his government since 2014. He emphasized Sabka Saath, Sabka Vikas as the guiding principle, focusing on inclusive growth, SC/ST/OBC empowerment, Nari Shakti, and economic self-reliance through initiatives like MUDRA and PM Vishwakarma Yojana.

​രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മറുപടി

February 06th, 04:00 pm

രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയത്തിനു രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മറുപടി നൽകി. ഇന്ത്യയുടെ നേട്ടങ്ങൾ, ഇന്ത്യയിൽനിന്നുള്ള ആഗോള പ്രതീക്ഷകൾ, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സാധാരണക്കാരുടെ ആത്മവിശ്വാസം എന്നിവ രാഷ്ട്രപതിയുടെ അഭിസംബോധനയിൽ ഉൾക്കൊള്ളുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയുടെ പ്രസംഗം പ്രചോദനാത്മകവും സ്വാധീനം ചെലുത്തുന്നതും ഭാവി പ്രവർത്തനങ്ങൾക്കു മാർഗനിർദേശം നൽകുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

രാജ്യസഭാ എം പി ശ്രീ ശരദ് പവാർ കർഷകർക്കൊപ്പം പ്രധാനമന്ത്രിയെ കണ്ടു

December 18th, 02:13 pm

രാജ്യസഭാ എം പിയും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീ ശരദ് പവാർ കർഷകർക്കൊപ്പം ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.