മഹാരാഷ്ട്രയിലെ സിന്ധുദുർഗിലുള്ള രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

മഹാരാഷ്ട്രയിലെ സിന്ധുദുർഗിലുള്ള രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

December 04th, 08:00 pm

മഹാരാഷ്ട്രയിലെ സിന്ധുദുർഗിലുള്ള രാജ്‌കോട്ട് കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശ്രീ മോദി, ഫോട്ടോ ഗ്യാലറി സന്ദർശിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ഡിസംബര്‍ നാലിന് മഹാരാഷ്ട്ര സന്ദര്‍ശിക്കും

പ്രധാനമന്ത്രി ഡിസംബര്‍ നാലിന് മഹാരാഷ്ട്ര സന്ദര്‍ശിക്കും

December 02nd, 04:06 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബര്‍ 4-ന് മഹാരാഷ്ട്ര സന്ദര്‍ശിക്കും. വൈകിട്ട് ഏകദേശം 4:15 മണിക്ക് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗിലെത്തുന്ന പ്രധാനമന്ത്രി രാജ്‌കോട്ട് കോട്ടയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. അതിനുശേഷം 'നാവിക ദിനം 2023'നെ അടയാളപ്പെടുത്തികൊണ്ട് സിന്ധുദുര്‍ഗ്ഗില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, വിമാനങ്ങള്‍, പ്രത്യേക സേന എന്നിവയുടെ പ്രവര്‍ത്തന പ്രകടനങ്ങള്‍ക്ക് സിന്ധുദുര്‍ഗ്ഗിലെ തര്‍ക്കര്‍ലി ബീച്ചില്‍ നിന്ന് പ്രധാനമന്ത്രി സാക്ഷ്യംവഹിക്കും.