പ്രധാനമന്ത്രി ഒക്ടോബർ 20 ന് യുപി സന്ദർശിക്കും; കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും
October 19th, 10:35 am
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2021 ഒക്ടോബർ 20 ന് ഉത്തർപ്രദേശ് സന്ദർശിക്കും. രാവിലെ 10 മണിയ്ക്ക് പ്രധാനമന്ത്രി കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യും. തുടർന്ന്, 11:30 ന്, മഹാപരിനിർവാണ ക്ഷേത്രത്തിൽ അഭിധമ്മ ദിനത്തോടനുബന്ധിച്ചുള്ള ഒരു പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. അതിനുശേഷം, ഏകദേശം 1:15 ന് , കുശിനഗറിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും ശിലാസ്ഥാപനത്തിനുമുള്ള ഒരു പൊതു പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.